ശവശരീരങ്ങള്‍ നദിയില്‍ ഒഴുകുന്നു;ഇമേജല്ല ജീവനാണ് മുഖ്യം’; വിമർശിച്ച് അനുപം ഖേർ

ശവശരീരങ്ങള്‍ നദിയില്‍ ഒഴുകുന്നു;ഇമേജല്ല ജീവനാണ് മുഖ്യം’; വിമർശിച്ച് അനുപം ഖേർ

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് അനുപം ഖേർ പറഞ്ഞത്. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് അവർ തിരിച്ചറിയണമെന്നും അനുപം ഖേർ പറഞ്ഞു. കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ കുടുംബക്കാര്‍ ആശുപത്രി കിടക്കയ്ക്ക് വേണ്ടി യാചിക്കുന്നു. ശവശരീരങ്ങള്‍ നദിയില്‍ ഉഴുകുന്നു. […]

Read More
 ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

ഗംഗാനദിയിലും ബിഹാറിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.ഉന്നാവിലെ ബക്‌സര്‍ ഗ്രാമത്തിനടുത്തെ നദീതീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആഴത്തില്‍ കുഴിച്ചിടാത്തതിനാല്‍ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിക്കുന്ന സ്ഥിതിയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റായ്ബറേലി, ഉന്നാവ്, ഫത്തേപ്പൂര്‍ എന്നീ ജില്ലകളില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണ് ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം.ഇവിടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാണോ അതോ, തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും, ചില മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 3,62,727 കോവിഡ് കേസുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 3,62,727 കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സയില്‍ കഴിയുന്നവര്‍ 37.1 ലക്ഷമാണ്. മഹാരാഷ്ട്രയില്‍ രോഗവ്യാപനം കുറയുകയാണ്. എന്നാല്‍ തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുന്നു. അതേസമയം, വാക്സിന്‍ ക്ഷാമത്തില്‍ വലയുകയാണ് സംസ്ഥാനങ്ങള്‍. വാക്സിനായി ഹരിയാന സര്‍ക്കാരും അഗോള ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാനത്ത് 18 വയസ് പിന്നിട്ടവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കുമെന്നും എത്രയും വേഗം വിതരണം നടത്താന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read More
 കുന്ദമംഗലത്ത്  51 പുതിയ  കോവിഡ് കേസുകൾ

കുന്ദമംഗലത്ത് 51 പുതിയ കോവിഡ് കേസുകൾ

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ നടന്ന 150 ടെസ്റ്റിലാണ് 51 കേസുകൾ സ്ഥിരീകരിച്ചത്.1 ,9 ,17 ,23 ,18 ,11 ,14 ,18 ,3 ,6 ,7 ,16 , 20 ,4 ,15 13 , 21 ,എന്നീ വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

Read More
 ജില്ലയിൽ ഇന്ന് 4418 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 4418 പേർക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 4418 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഓരാള്‍ക്ക് പോസിറ്റീവായി. 66 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4351 പേര്‍ക്കാണ് രോഗം ബാധിച്ചത്. 16,309 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5540 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 28.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 47,158 കോഴിക്കോട് […]

Read More
 സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കോവിഡ് സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത് കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ […]

Read More
 ഇസ്രയേൽ-പാലസ്തീൻ സംഘർഷം;പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

ഇസ്രയേൽ-പാലസ്തീൻ സംഘർഷം;പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

ഇസ്രയേൽ-പാലസ്തീൻ സംഘർഷം രൂക്ഷമായി തുടരവെ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കിഴക്കൻ ജെറുസലേമിലെ പാലസ്തീൻകാർക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന പാലസ്തീൻ ജനതയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. തുടർച്ചയായുള്ള ആക്രമണങ്ങൾ ആശങ്കയുളവാക്കുന്നതാണ്. നിരവധി മനുഷ്യരാണ് പാലസ്തീനിൽ കൊല്ലപ്പെട്ടത്. നൂറുകണക്കിന് മനുഷ്യർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഖ്സ […]

Read More
 ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 കോടി കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 കോടി കടന്നു

ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 16 കോടി കടന്നു.ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി മൂന്ന് ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി എൺപത്തിയാറായി. പതിമൂന്ന് കോടിയിലധികം ആളുകൾ കൊവിഡ് മുക്തരായി. യു എസിൽ 5.96 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി […]

Read More
 പലസ്തീനെതിരെ ഇസ്രയേല്‍ നടത്തുന്നത് മനുഷ്യാവകാശലംഘനം,;നിലപാട് വ്യക്തമാക്കി സിപിഐഎം

പലസ്തീനെതിരെ ഇസ്രയേല്‍ നടത്തുന്നത് മനുഷ്യാവകാശലംഘനം,;നിലപാട് വ്യക്തമാക്കി സിപിഐഎം

പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണം മനുഷ്യാവകാശങ്ങളുടെയും യുഎന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണെന്ന് സിപിഐഎം. ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി പലസ്‌തീൻകാർ കൊല്ലപ്പെട്ടു. കിഴക്കന്‍ ജറുസലേമിന്റെ പൂര്‍ണമായ അധിനിവേശമാണ് ഇസ്രയേല്‍ ലക്ഷ്യം. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അല്‍അഖ്സ പള്ളിക്കുനേരെയുള്ള ആക്രമണത്തില്‍ റംസാന്‍ പ്രാര്‍ഥനയിലായിരുന്നവര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ടെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഐഎം പ്രസ്താവന പലസ്തീന്‍കാര്‍ക്കെതിരായ ഇസ്രയേലി […]

Read More
 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു;ഗംഗാനദിഅതിര്‍ത്തിയില്‍ വല കെട്ടി ബീഹാര്‍

കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു;ഗംഗാനദിഅതിര്‍ത്തിയില്‍ വല കെട്ടി ബീഹാര്‍

ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമായ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബീഹാര്‍. യു.പിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബീഹാറിലെ ബക്സാര്‍ ഡി.എം അമന്‍ സമിര്‍ പറയുന്നത്. 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബീഹാര്‍ അധികൃതര്‍ അറിയിച്ചു.ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ ബക്‌സാര്‍ ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബല്ലിയയിലെ ഉജിയാര്‍, കുല്‍ഹാദിയ, ഭൗരലി എന്നിവടങ്ങളിലാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞത്. അതേ […]

Read More