കേരളത്തിലെ വിജയം പിണറായിയുടെ മാത്രം ജയമാക്കി ചുരുക്കാന്‍ ശ്രമം;കൂട്ടായ്മയുടേതെന്ന് സിപിഎം

കേരളത്തിലെ വിജയം പിണറായിയുടെ മാത്രം ജയമാക്കി ചുരുക്കാന്‍ ശ്രമം;കൂട്ടായ്മയുടേതെന്ന് സിപിഎം

കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം പിണറായി വിജയന്റെ മാത്രം വിജയമാക്കി ചുരുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം.പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർട്ടിയിലും സർക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തൽ.കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആദ്യമായാണ് സി.പി.ഐ.എമ്മിന്റെ ഒരു പ്രാഥമിക അവലോകനം പുറത്തുവരുന്നത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് ചരിത്രപരമായ വിജയമാണെന്നും കേരളത്തില്‍ കിഫ്ബി അടക്കം നടത്തിയ ഇടപെടലിനെ പ്രശംസിക്കുന്നെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. […]

Read More

ബത്തേരി സ്ഫോടക വസ്തു പൊട്ടിത്തെറി; മരണം മൂന്നായി; ചികിത്സയിലിരിക്കേ 13കാരനും മരിച്ചു

സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ബത്തേരിയിൽ ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിൽ കഴിയുകയായിരുന്ന പതിമൂന്നുകാരനും മരിച്ചതോടെയാണ് മരണം മൂന്നായത്. ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് ആണ് ചികിത്സയിലിരിക്കേ മരിച്ചത്.ഏപ്രിൽ 22 നാണ് ബത്തേരി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഫെബിനൊപ്പമുണ്ടായ മുരളി (16), അജ്മല്‍ (14) എന്നിവർ ഏപ്രിൽ 26 ന് മരിച്ചിരുന്നു.ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് ഫെബിൻ ഫിറോസ് മരിച്ചത്. ഏപ്രിൽ 22ന് ആയിരുന്നു സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് […]

Read More

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം RRT വളണ്ടിയർമാർ സംസ്കരിച്ചു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം സംസ്കരിച്ചു . കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശമനുസരിച്ച് വാർഡ് 2 കോവിഡ് ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ RRT വളണ്ടിയർമാരായ ഷാജി പുൽക്കുന്നുമ്മൽ ബിനു ടി പി ,രാജേഷ് വി എന്നിവരാണ് സംസ്കാരം നടത്തിയത്.

Read More
 ആലപ്പുഴ പുന്നപ്രയിൽ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍

ആലപ്പുഴ പുന്നപ്രയിൽ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍

ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങൾ പുറത്ത്.ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് സംഭവം.രാവിലെ മുതല്‍ ശ്വാസ തടസം നേരിട്ട കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തി. എഫ്എല്‍ടിസിയില്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ സൗകര്യം ഇല്ലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് റിപ്പോട്ട്. ദൃശ്യങ്ങളടക്കമുളള വാർത്ത പുറത്ത് വന്നതോടെ സംഭവം അന്വേഷിക്കാൻ ഡിഎംഒയ്ക്ക് കലക്ടർ നിർദേശം നൽകി. ആംബുലൻസ് എത്തുന്നതിനു തൊട്ടു മുൻപ് സന്നദ്ധപ്രവർത്തകർ ചേർന്ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് […]

Read More
 സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി;ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി;ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത.സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തിയുണ്ട് . നിലവില്‍ നല്‍കിയ ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച് പോലീസിന് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും […]

Read More
 സാമ്പത്തികത്തട്ടിപ്പ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സാമ്പത്തികത്തട്ടിപ്പ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സാമ്പത്തികത്തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാടുളള വീട്ടിൽനിന്നും ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും പിന്നെ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയത്. ഈ […]

Read More

തമിഴ്നാട്ടിൽ സ്റ്റാലിൻ അധികാരമേറ്റു;ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിൽ ഇല്ല

തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബന്‍വാരിലാൽ പുരോഹിത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചെന്നൈയിലെ രാജ്ഭവനിലാണ് ചടങ്ങ് നടന്നത്. സ്റ്റാലിനൊപ്പം 33 പേരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പിതാവും പാര്‍ട്ടി അധ്യക്ഷനുമായ കെ കരുണാനിധിയുടെ മരണത്തിന് പുറകെ ഡിഎംകെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയ സ്റ്റാലിൻ ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ചെന്നൈ മേയറായി മികച്ച പ്രകടനം കാഴ്ച വച്ചതിന് പിന്നാലെയുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തരവകുപ്പും സ്റ്റാലിൻ തന്നെയാണ് […]

Read More
 രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്

സംസ്ഥാനത്ത് പുതിയ എൽഡിഎഫ് സർക്കാർ 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യോഗത്തിൽ നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐ ആവശ്യപ്പെട്ടതായാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ആരോഗ്യ മന്ത്രി കെകെ ശൈലജയും സഹകരണ മന്ത്രി എസി മൊയ്തീനും പുതിയ മന്ത്രിസഭയിലും തുടരും. സിപിഎമ്മിൽ നിന്ന് ആകെ 13 മന്ത്രിമാരാവും മന്ത്രിസഭയിലുണ്ടാവുകയെന്നാണ് സൂചന. അതേസമയം രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം […]

Read More
 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് കേസുകൾ; 3,915 മരണം

24 മണിക്കൂറിനിടെ 4,14,188 കൊവിഡ് കേസുകൾ; 3,915 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് മരണങ്ങളിലും വൻ വർധനവ്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയർന്നിരിക്കുകയാണ്. 36,45,164 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,76,12,351 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 3,31,507 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16,49,73,058 ആയി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. […]

Read More
 ‘പൊതുഗതാഗതമില്ല, ;അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം നിയന്ത്രണങ്ങൾ ഇങ്ങനെ

‘പൊതുഗതാഗതമില്ല, ;അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം നിയന്ത്രണങ്ങൾ ഇങ്ങനെ

ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. കോവിഡ് വാക്‌സിനേഷനു വേണ്ടിയും സ്വന്തം വാഹനങ്ങളില്‍ പോവാം. ഇളവുകള്‍ ഇങ്ങനെ പാൽ, പഴം പച്ചക്കറി പലചരക്കുകടകൾ, റേഷൻ കടകൾ, ബേക്കറികൾ, മത്സ്യം-മാംസ വിൽപ്പനശാലകൾ, കാലിത്തീറ്റക്കടകൾ. ഭക്ഷണം, അത്യാവശ്യസാധനങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ-വ്യാപാരം വഴിയുള്ള ഹോം ഡെലിവറി അനുവദനീയം. പെട്രോൾ പമ്പ്, എൽ.പി.ജി., പെട്രോളിയം ഗ്യാസ് എന്നിവയുടെ ചില്ലറ വില്പനശാലകളും ശേഖരണ കേന്ദ്രങ്ങളും. […]

Read More