ജില്ലയില്‍ 5700 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് ( 06/05/2021) 5700 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 13 പേര്‍ക്കും പോസിറ്റീവായി. 103 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5581 പേര്‍ക്കാണ് പോസിറ്റീവായത്. 20778 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3996 പേര്‍ കൂടി രോഗമുക്തി നേടി. 28.81 […]

Read More
 സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ […]

Read More
 കുന്ദമംഗലത്ത് ഇന്ന് 16 പുതിയ കോവിഡ് കേസുകൾ

കുന്ദമംഗലത്ത് ഇന്ന് 16 പുതിയ കോവിഡ് കേസുകൾ

കുന്ദമംഗലം ഹൈസ്കൂളിൽ വെച്ച് കഴിഞ്ഞ ദിവസം(3 / 05 / 2021 ) നടന്ന ആർ ടി പി സി ആർ ടെസ്റ്റിൽ കുന്ദമംഗലത്ത് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.50 ടെസ്റ്റ് നടന്നതിൽ ആണ് 16 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. വാർഡ് തിരിച്ചുള്ള കണക്ക് വാർഡ് 21 =3വാർഡ് 23 =2വാർഡ് 9=1വാർഡ് 10=1വാർഡ്13 = 3വാർഡ് 19 =1വാർഡ് 15 =1വാർഡ് 16 =3വാർഡ് 20 =1

Read More
 ജനശതാബ്ദി, ഏറനാട്, അടക്കം 15 ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31 വരെ റദ്ദാക്കി

ജനശതാബ്ദി, ഏറനാട്, അടക്കം 15 ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31 വരെ റദ്ദാക്കി

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് മെയ് 31 വരെ നിര്‍ത്തിവെച്ചത്. സെമി ലോക്ക്്ഡൗണ്‍ മൂലവും കോവിഡ് നിയന്ത്രണങ്ങള്‍ കാരണവും യാത്രക്കാര്‍ തീരെ കുറവാണ്. ഇതുമൂലം സര്‍വീസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ത്തിവെച്ചത്.12 എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു ട്രെയിന്‍ സര്‍വീസുകളുമാണ് നിര്‍ത്തിവെച്ചത്.എന്നാൽ മലബാർ, ഉൾപ്പെടെ യാത്രക്കാർ കൂടുതൽ കയറുന്ന ട്രെയിൻ സർവീസുകൾ ഉപേക്ഷിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. സമ്ബൂർണ ലോക്ഡൗണുമായി […]

Read More
 ലോക്ക് ഡൗൺ; കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.

ലോക്ക് ഡൗൺ; കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.

സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാക്കുവേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട് കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി ബിജു പ്രഭാകര്‍അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ […]

Read More
 മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു;മുനീര്‍ ഉപനേതാവ്

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു;മുനീര്‍ ഉപനേതാവ്

കേരള നിയമസഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു.ഉപനേതാവായി എംകെ മുനീറിനേയും തെരഞ്ഞെടുത്തു.സെക്രട്ടറിയായി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറലര്‍ എന്‍എ നെല്ലിക്കുന്ന് എന്നിങ്ങനെയാണ് മറ്റ് ഭാരവാഹികള്‍.മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന കുഞ്ഞാലികുട്ടി ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് ലീഗ് […]

Read More
 മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്തെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിര ഭവനിൽ മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ പ്രതിഷേധം.‘മുല്ലള്ളി രാമചന്ദ്രനെ നല്‍കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ആന്റണിയോടും വേണുഗോപാലുനോടും നന്ദി’യെന്ന് എഴുതിയ ബാനറും സ്ഥാപിച്ചു.തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.പ്രതിഷേധക്കാർ തങ്ങളുടെ പ്രവർത്തകരല്ലെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

Read More
 കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു;വാതക ചോർച്ച

കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു;വാതക ചോർച്ച

കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവുമെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന ആരംഭിച്ചു.നിറയെ ലോഡുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാതകചോര്‍ച്ച സംഭവിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബൈപ്പാസ് വഴി വരുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് സമാനമായ നിലയില്‍ ഇതേ സ്ഥലത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.

Read More
 കോവിഡ് രണ്ടാം വ്യാപനം;രാജ്യത്തെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സർക്കാർ

കോവിഡ് രണ്ടാം വ്യാപനം;രാജ്യത്തെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ നിർമിക്കാൻ ആവശ്യമായ വസ്തുക്കളിൽ കുറവ് അനുഭവപ്പെടുന്നതായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കോവിഡ് വാക്‌സിൻ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കുവാൻ ആവശ്യമായ വാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വെര്‍ച്വല്‍ വാര്‍ഷിക മീറ്റിംഗിന് ഇടയിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Read More