ദേശീയ സാമ്പിള്‍ സര്‍വേ: വിവര ശേഖരണം ടെലിഫോൺ വഴി മാത്രം

ദേശീയ സാമ്പിള്‍ സര്‍വേ: വിവര ശേഖരണം ടെലിഫോൺ വഴി മാത്രം

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നത് മെയ് 14 വരെ നിർത്തിവെച്ചു. എന്നാല്‍ ഇവിടങ്ങളിൽ നിന്ന് ടെലിഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരും. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, പ്രൈസ് കളക്ഷന്‍ സര്‍വ്വേ എന്നിവയ്ക്കായി ടെലഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരം നല്‍കണം. കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ടിന്റെ ഭാഗമായി ആന്വൽ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസിനായി തെരഞ്ഞെടുത്ത ഫാക്ടറികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഫാക്ടറികളെ ബന്ധപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് ബാലന്‍സ് ഷീറ്റ് […]

Read More
 വിജയരാഘവൻ്റെ ശ്രമം കൂടുതൽ പ്രകോപനമുണ്ടാക്കാൻ’; എൻ.എസ്.എസിന്റെ മറുപടി

വിജയരാഘവൻ്റെ ശ്രമം കൂടുതൽ പ്രകോപനമുണ്ടാക്കാൻ’; എൻ.എസ്.എസിന്റെ മറുപടി

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങൾക്ക് എൻ.എസ്.എസ് കൂട്ടു നിന്നെന്ന ഇടതു മുന്നണി കൺവീനർ എ വിജയരാഘവന്റെ ലേഖനത്തിന് മറുപടിയുമായി എൻ.എസ്.എസ്. വീണ്ടും പ്രകോപനമുണ്ടാക്കാനാണ് വിജയരാഘവൻ ശ്രമിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ പ്രസ്താവനയിൽ പ്രതികരിച്ചു. വിശ്വാസ സംരക്ഷണ വിഷയത്തിൽ മാത്രമാണ് എൻഎസ്എസിന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്നും സുകുമാരൻ നായ‌ർ വാര്‍ത്ത കുറിപ്പിൽ പറഞ്ഞു സുകുമാരൻ നായരുടെ പ്രസ്താവന പൂർണരൂപത്തിൽ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ […]

Read More
 അധോലോക കുറ്റവാളി ഛോട്ടാ രാജൻ അന്തരിച്ചു

അധോലോക കുറ്റവാളി ഛോട്ടാ രാജൻ അന്തരിച്ചു

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു.ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.കൊവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാജനെ, തിഹാർ ജയിലിലെ ഏകാന്ത തടവിൽ നിന്ന്, എയിംസിലേക്ക് മാറ്റുകയായിരുന്നു. തിഹാർ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലിൽ പാർപ്പിച്ചിരുന്ന ഛോട്ടാ രാജൻ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. എന്നിട്ടും തിങ്കളാഴ്ചയോടെ രാജന് കൊവിഡ് പോസിറ്റീവ് ആയത് എങ്ങനെ എന്നതിൽ ആദ്യമൊക്കെ ജയിൽ അധികൃതർക്കും അതിശയമുണ്ടായിരുന്നു. തിഹാറിൽ പാർപ്പിച്ചിട്ടുള്ള ഇരുപത്തിനായിരത്തിൽ പരം ജയില്പുള്ളികളിൽ 170 […]

Read More
 കുന്ദമംഗലത്ത് ഇന്ന് 89 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 89 പേർക്ക് കോവിഡ്

കുന്ദമംഗലം ഹൈ സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 89 പുതിയ കോവിഡ് കേസുകൾ.ആകെ 256 ആന്റിജൻ ടെസ്റ്റ് നടന്നതിൽ 2 കേസുകൾ ചാത്തമംഗലം പഞ്ചായത്ത് അടക്കം ആകെ 91 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1 ,2 ,3 ,5 , 7, 8 ,9 ,10 ,12 ,13 ,15 ,17 , 18 ,19 ,21 ,22 ,23 ,എന്നീ വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്

Read More
 95 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ;16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ പുതുജീവിതത്തിലേക്ക്

95 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ;16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ പുതുജീവിതത്തിലേക്ക്

രാജസ്ഥാനില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷിച്ചു.രാജസ്ഥാനിലെ ജലോറില്‍ വ്യാഴാഴ്ച രാവില പത്തുമണിക്കാണ് സംഭവം. ലച്ചാരി ഗ്രാമത്തില്‍ പുതുതായി കുഴിച്ച കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേ നാലുവയസുകാരനായ അനിലാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേന അടക്കം നിരവധിപ്പേര്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ രക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാരുടെ സഹായത്തോട് കൂടി കുട്ടിയെ പുതിയ ജീവിതത്തിലേക്ക് നയിച്ചത്. കുട്ടി സുരക്ഷിതമാണെന്നും ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്നും അധികൃതര്‍ […]

Read More
 പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുത്;ചെന്നിത്തല,തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി

പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുത്;ചെന്നിത്തല,തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ പരസ്പരമുള്ള പഴിചാരലിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും അത് തന്റെ തലയില്‍ മാത്രം കെട്ടിവെയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.പഴിചാരല്‍ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു. പരസ്പരം […]

Read More
 എന്റെ മരണം ആഗ്രഹിക്കാന്‍ സി.പി.ഐ.എമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണന്ന് മനസിലാകുന്നില്ല: ഷിബു ബേബി ജോൺ

എന്റെ മരണം ആഗ്രഹിക്കാന്‍ സി.പി.ഐ.എമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണന്ന് മനസിലാകുന്നില്ല: ഷിബു ബേബി ജോൺ

തന്റെ മരണം പ്രതീകാത്മമായി ആഘോഷിച്ചുകൊണ്ട് വഴിയരികിലെ പോസ്റ്റിൽ റീത്ത് വച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എസ്​.പി നേതാവും മുൻ മ​ന്ത്രിയുമായ ഷിബു ബേബി ജോൺ.ഫേസ്ബുക്കിലൂടെയായിരുന്നു ഷിബുവിന്റെ പ്രതികരണം. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തില്‍ വിശ്വസിച്ച് കഴിഞ്ഞ 23 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്, അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാല്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബു ബേബി ജോണിന്റെ […]

Read More
 ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി ;ആർടിപിസിആർ നിരക്ക്‌ 500 തന്നെ

ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി ;ആർടിപിസിആർ നിരക്ക്‌ 500 തന്നെ

ആർടി പിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പരിശോധനയ്ക്ക് ചെലവ് 135രൂപ മുതൽ 245രൂപ വരെയെന്ന് കോടതി.ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇറക്കുമതിചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച്‌ 4500 രൂപ നിരക്കിൽ […]

Read More

ജില്ലയിലെ പുതിയ കണ്ടെയിൻ മെന്റ് ക്രിറ്റിക്കൽ കണ്ടെയിൻ മെന്റ് സോണുകൾ

കോഴിക്കോട് ജില്ലയിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ വാർഡുകൾ കണ്ടൈൻ മെന്റ് ക്രിട്ടിക്കൽ കണ്ടെയിൻ മെന്റ് സോണുകളാക്കി തിരിച്ചു കൊണ്ട് കളക്ടർ ഉത്തരവിറക്കി. ക്രിട്ടിക്കൽ കണ്ടെയിൻ മെന്റ് സോൺ കണ്ടൈൻ മെന്റ് സോൺ

Read More
 ആശങ്ക വേണ്ട;ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജം:  എ.കെ ശശീന്ദ്രന്‍

ആശങ്ക വേണ്ട;ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജം: എ.കെ ശശീന്ദ്രന്‍

കോഴിക്കോട് ജില്ലയിലെ കോവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. യാതൊരു ആശങ്കക്കും ഇടയില്ലാത്ത വിധം ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ബെഡ്, ഓക്‌സിജന്‍ ലഭ്യത തുടങ്ങിയ കാര്യങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പരിപൂര്‍ണ്ണമായി സഹകരിക്കണം. രോഗവ്യാപനം തടയാന്‍ സ്വയം നിയന്ത്രണമേ മാര്‍ഗ്ഗമുള്ളൂ. കോവിഡ് രോഗ ചികിത്സക്കായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 42 ആശുപത്രികളാണ് ഇപ്പോള്‍ […]

Read More