ജലീലിനെതിരായ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും;കാനം രാജേന്ദ്രൻ

ജലീലിനെതിരായ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും;കാനം രാജേന്ദ്രൻ

മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാദ്ധ്യമങ്ങളിൽ വന്ന വിവരം മാത്രമാണ് തനിക്കുള്ളത്. കോടതി വിധി ഔദ്യോഗിക രൂപത്തിൽ മുഖ്യമന്ത്രിയ്‌ക്ക് കിട്ടട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ആരോപണം പൂർണമായും സത്യമാണെന്നും ജലീൽ സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷനിൽ […]

Read More
 കനത്ത മഴയിൽ യാത്ര തുടരാനായില്ല, ചതുപ്പിലിറക്കാൻ പൈലറ്റിന്റെ തീരുമാനം;വിശദീകരണവുമായി ലുലു ഗ്രൂപ്പ്

കനത്ത മഴയിൽ യാത്ര തുടരാനായില്ല, ചതുപ്പിലിറക്കാൻ പൈലറ്റിന്റെ തീരുമാനം;വിശദീകരണവുമായി ലുലു ഗ്രൂപ്പ്

വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയ സംഭവത്തിൽവിശദീകരണവുമായി ലുലു ഗ്രൂപ്പ് .യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും മൂലമാണ് പൈലറ്റിന്‌ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്ന്‌ ലുലുഗ്രൂപ്പ് അറിയിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പൈലറ്റ് സുരക്ഷിത സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നും ലുലുഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. അസുഖബാധിതനായ ബന്ധുവിനെ കാണാനായി കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് യൂസഫലിയും കുടുംബവും. രണ്ട് പൈലറ്റുമാരെക്കൂടാതെ യൂസഫലി, ഭാര്യ മറ്റ് […]

Read More
 കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂരിൽ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെ.എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ […]

Read More

മരം മുറിക്കാനായി കയറിയപ്പോൾ തലകറങ്ങി;ഫയർഫോഴ്‌സ് എത്തി അതിസാഹസികമായി രക്ഷപെടുത്തി

കുന്ദമംഗലം പിലാശ്ശേരിയിൽ മരം മുറിക്കാനായി കയറിയ പടനിലം വള്ളിയാട്ടുമ്മൽ സുരേഷിനാണ് 35 അടി ഉയരത്തിൽ എത്തിയപ്പോൾ തലകറങ്ങിയത്.പ്ളാവ് മുറിക്കാനാണ് സുരേഷ് മരത്തിൽ കയറിയത് തുടർന്ന് തലചുറ്റുകയായിരുന്നു.ശേഷം രാജീവൻ എന്ന വ്യക്തി മരത്തിന് മുകളിൽ കയറുകയും സുരേഷിനെ മരത്തിൽ കയറി കെട്ടുകയും ചെയ്തു.തുടർന്ന് നരിക്കുനി ഫയർഫോഴ്‌സ് എത്തി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ കെ പി സത്യന്റെ നേതൃത്വത്തിൽ ലാഡറിൽ കയറ്റി റെസ്‌ക്യു നെറ്റിൽ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയുംസംയോജിതമായ ഇടപെടൽ ഒരു ദുരന്തം ഒഴിവാക്കി.മറ്റ് ഉദ്യോഗസ്ഥരായ ASTO-പി ഒ വർഗീസ് […]

Read More
 കടുത്ത വേനലില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത

കടുത്ത വേനലില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത

വേനല്‍ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. അതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി […]

Read More
 തൃശ്ശൂർ പൂരം നടത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

തൃശ്ശൂർ പൂരം നടത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

തൃശ്ശൂർ പൂരം നടത്തുമെന്ന് സംസ്ഥാന സർക്കാർ.ഇക്കാര്യത്തിൽ പുനർവിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി.പൂരത്തിന്റെ ചടങ്ങുകൾ പതിവുപോലെ നടത്തുമെന്നും മന്ത്രി പറഞ്ഞു ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും. തുടർ ചർച്ചകൾ നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിനെ കുറിച്ച് സർക്കാർ […]

Read More
 ബന്ധു നിയമനം; ഇളവ് സംബന്ധിച്ച  ഫയലില്‍ മുഖ്യമന്ത്രിയും  ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്

ബന്ധു നിയമനം; ഇളവ് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്

മന്ത്രി കെടി ജലീലിന്റെ ബന്ധുവിന്റെ നിയമനത്തിനായി മാനദണ്ഡ ഇളവ് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള രേഖകള്‍ പുറത്തു വന്നു. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. മാനദണ്ഡത്തില്‍ ഇളവു വരുത്തിയുള്ള നിയമനത്തെ അഡീഷണല്‍ സെക്രട്ടറി എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് ഉത്തരവിറക്കാന്‍ മന്ത്രി ജലീല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ പലരും […]

Read More
 തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേര് മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണം”: വിമർശിച്ച് മമത ബാനര്‍ജി

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേര് മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണം”: വിമർശിച്ച് മമത ബാനര്‍ജി

‘മോഡല്‍ കോഡ് ഓഫ് കണ്ടക്ട്’ എന്നത് (എംസിസി) ‘മോദി കോഡ് ഓഫ് കണ്ടക്ട്’ എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ബംഗാളിലെ നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനിടെ നാല് പേര്‍ കൊല്ലപ്പെട്ട കൂച്ച് ബിഹാറിലേക്ക് 72 മണിക്കൂര്‍ വരെ രാഷ്ട്രീയ നേതാക്കളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മമത ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു.കൂ​ച്ച്ബി​ഹാ​ര്‍ ജി​ല്ല​യി​ല്‍ 72 മ​ണി​ക്കൂ​ര്‍ നേരം ഒ​രു രാ​ഷ്ട്രീയ​നേ​താ​വും പ്ര​വേ​ശി​ക്ക​രു​തെ​ന്ന് തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ന്‍ […]

Read More
 കൊവിഡ് പ്രതിരോധത്തിൽ നിർണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതൽ ആരംഭിക്കുന്നു; പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ നിർണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതൽ ആരംഭിക്കുന്നു; പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തിനായുള്ള നിർണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതൽ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 11ന് ആരംഭിക്കുന്ന വാക്‌സിൻ ഉത്സവത്തിൽ വ്യക്തിപരമായും സാമൂഹികപരമായുമുള്ള ശുചിത്വം ജനങ്ങൾ പാലിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു.കൊവിഡ് വൈറസിനെതിരായുള്ള രണ്ടാംഘട്ട യുദ്ധമാണ് ഈ നാലുദിവസങ്ങളിൽ രാജ്യത്ത് നടക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ജനങ്ങൾ പാലിക്കേണ്ട നാല് പ്രധാനപ്പെട്ട നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.ഈ നാല് നിര്‍ദേശങ്ങളും എല്ലാവരും ഓര്‍മയില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാൻ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാൻ സഹായിക്കണമെന്നാണ് […]

Read More
 വട്ടിയൂർക്കാവിൽ അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നു;മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം പ്രകടമായെന്ന് മുല്ലപ്പള്ളി

വട്ടിയൂർക്കാവിൽ അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നു;മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം പ്രകടമായെന്ന് മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും മുല്ലപ്പള്ളി.അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉടന്‍ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.നേമത്ത് മുരളീധരന്‍ വിജയിക്കുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തലെന്നും മഞ്ചേശ്വരത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വീണ എസ് നായരുടെ പ്രചാരണത്തിനായി അച്ചടിച്ചു വന്ന 4000 ത്തോളം പോസ്റ്ററുകള്‍ തൂക്കി വിറ്റ വാര്‍ത്ത പുറത്തു വന്നതോടെയാണ് മണ്ഡലത്തില്‍ അട്ടിമറി നടന്നതെന്ന് സംശയം […]

Read More