മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി;

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.‌ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.സംശയം തോന്നിയ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ ഇറങ്ങിയത്.ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം […]

Read More
 കൊവിഡ് വ്യാപനം; ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല

കൊവിഡ് വ്യാപനം; ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്തത. ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല.പുതിയ സർക്കാർ വന്ന ശേഷം അന്തിമ തീരുമാനം എടുക്കട്ടേ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ. സ്‌കുളില്‍ പതിവ് ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് പുതിയ അധ്യയന വര്‍ഷത്തിലും ആദ്യം ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമായിരിക്കും. കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി. അതത് […]

Read More
 കോവിഡ് കാലത്ത് പുതിയൊരു വിഷുക്കാലം; പാലക്കൽ ഗ്രുപ്പ് വിഷു സ്പെഷ്യൽ കിറ്റ് വിതരണം നടത്തി

കോവിഡ് കാലത്ത് പുതിയൊരു വിഷുക്കാലം; പാലക്കൽ ഗ്രുപ്പ് വിഷു സ്പെഷ്യൽ കിറ്റ് വിതരണം നടത്തി

സ്നേഹത്തിന്റെയും സമൃതിയുടെയും പുതിയൊരു വിഷുക്കാലം കൂടി കോവിഡ് കാലത്ത് വന്നിരിക്കുകയാണ്. ഈ വിഷു കാലത്ത് ആളുകൾക്ക് നല്ലൊരു വിഷുകാലം ആശംസിച്ച് കൊണ്ട് പാലക്കൽ ഗ്രുപ്പിന്റെ വിഷു സ്പെഷ്യൽ കിറ്റ് വിതരണം നടത്തി.700 കുടുംബങ്ങൾക്കാണ് പാലക്കൽ ഗ്രുപ്പിന്റെ വിഷു സ്പെഷ്യൽ കിറ്റ് വിതരണം ചെയ്തത്. വിഷു ഓണം റംസാൻ തുടങ്ങിയ ആഘോഷവേളകളിൽ എല്ലാം ജാതിമതഭേദമന്യേ എല്ലാവർക്കും സഹായം എത്തിക്കുന്നതിൽ പാലക്കൽ ഗ്രൂപ്പ് ഒരുപടിമുന്നിൽ തന്നെയാണ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ വി അനികുമാർ ഉദ്ഘടനം ചെയ്തത ചടങ്ങിൽ […]

Read More
 മൻസൂർ വധക്കേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത; രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മൻസൂർ വധക്കേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത; രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദൂരൂഹത. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ മര്‍ദം അനുഭവപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനു പിന്നാലെ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ വടകര റൂറല്‍ എസ്.പി പരിശോധന നടത്തി. രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ട മരവും സമീപ പ്രദേശങ്ങളും പരിശോധിച്ചു. വിശദ പരിശോധനക്കായി മന്‍സൂര്‍ വധം അന്വേഷിക്കുന്ന സംഘം ഇന്ന് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട് എത്തും. ആത്മഹത്യയില്‍ […]

Read More
 ആശങ്കയിൽ രാജ്യം;ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതര്‍ 839മരണം

ആശങ്കയിൽ രാജ്യം;ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതര്‍ 839മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90,584പേര്‍ രോഗമുക്തരായി. 839പേര്‍ മരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. 1,33,58,805പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 1,20,81,443പേര്‍ രോഗമുക്തരായി. 11,08,087പേരാണ് ചികിത്സയിലുള്ളത്. 1,69,275 പേര്‍ മരിച്ചു. അതേസമയം, വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാനായി ഇന്നുമുതല്‍ രാജ്യത്ത് നാലുദിവസം ‘വാക്‌സിന്‍’ ഉത്സവ് ആയി ആചരിക്കും.അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്‌സീന്‍ […]

Read More
 കൊച്ചിയില്‍ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി,

കൊച്ചിയില്‍ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി,

പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി.എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലി അലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപിപ്പിച്ചു. യൂസഫ് അലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഇല്ലെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Read More

ജില്ലയിൽ ഇന്ന് 791 പേർക്ക് കോവിഡ്

ജില്ലയില്‍ 791 പേര്‍ക്ക് കോവിഡ്രോഗമുക്തി 301 ജില്ലയില്‍ ഇന്ന് 791 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 781 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5968 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 301 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2046 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 22322 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 357915 പേര്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

Read More
 സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ്

സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ്

സ്പീക്കർപി ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കംപുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Read More
 കൊവിഡ് രണ്ടാം തരംഗം;നിയന്ത്രണങ്ങൾ കടുപ്പിച്ച് കോഴിക്കോട്

കൊവിഡ് രണ്ടാം തരംഗം;നിയന്ത്രണങ്ങൾ കടുപ്പിച്ച് കോഴിക്കോട്

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം ശക്തമാക്കുന്നു. വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ല. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി. ടൂറിസം കേന്ദ്രങ്ങളിലടക്കം നിയന്ത്രണം കര്‍ശനമാക്കും.ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ് അടക്കം പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് അറുപത് വയസിന് മുകളിൽ പ്രായമുള്ള മുതിര്‍ന്ന പൗരൻമാര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും പ്രവേശനമുണ്ടായിരിക്കില്ല.പൊതുസ്ഥലങ്ങളിലേക്ക് വരുന്നവര്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും […]

Read More