അഹങ്കാരികളായ ഈ സര്‍ക്കാരിന് നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അലര്‍ജിയുണ്ട്;രാഹുൽ ഗാന്ധി

അഹങ്കാരികളായ ഈ സര്‍ക്കാരിന് നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അലര്‍ജിയുണ്ട്;രാഹുൽ ഗാന്ധി

കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്ന് വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധിക്കാരം പിടിച്ച സര്‍ക്കാര്‍ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്നും കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും കുടിയേറ്റം നടത്താന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, അവരുടെ കൈകളിലേക്ക് പണം നല്‍കേണ്ടത് പ്രധാനമാണ് – സാധാരണക്കാരുടെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും അതാവശ്യമാണ്. […]

Read More
 സ്പീക്കറുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

സ്പീക്കറുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരെ നടപടികൾക്ക് വേഗം കൂട്ടി കസ്‌റ്റംസ് തലസ്ഥാനത്തെ പേട്ടയിലെ ഫ്ളാ‌റ്റിൽ കസ്‌‌റ്റംസ് പരിശോധന തുടങ്ങി. ഡോളർ കടത്തിൽ സ്‌പീക്കർക്കെതിരായി സ്വപ്‌ന നൽകിയ മൊഴിയനുസരിച്ച് ഈ ഫ്ളാ‌റ്റിൽ വച്ചാണ് ഡോളർ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരത്തെ കൊച്ചിയിൽ ചോദ്യംചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടിട്ടും എത്താതിരുന്ന സ്‌പീക്കറെ കസ്‌റ്റംസ് സംഘം ഇന്നലെ അതീവ രഹസ്യമായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ച് ചോദ്യം ചെയ്‌തിരുന്നു.ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഞായറാഴ്ച […]

Read More
 മൻസൂർ വധക്കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

മൻസൂർ വധക്കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇസ്മായിലാണ് ചികിത്സയിൽ കഴിയുന്ന മുഹ്‌സിന്റെ മൊഴിയെടുത്തത്. എന്നാൽ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് […]

Read More
 രഞ്ജിത്തിനെപ്പോലുള്ളവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമായി മാറും;അഭിനന്ദിച്ച് തോമസ് ഐസക്

രഞ്ജിത്തിനെപ്പോലുള്ളവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമായി മാറും;അഭിനന്ദിച്ച് തോമസ് ഐസക്

പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയര്‍ന്ന്, റാഞ്ചി ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിത്ത് ആര്‍ പാണത്തൂര്‍ നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണെന്ന് ധനമന്ത്രി തോമസ് ഐസക്. തോറ്റു തുടങ്ങി എന്ന തോന്നല്‍ ജയിക്കണമെന്ന വാശിയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണെന്ന് തോമസ് ഐസക് പറഞ്ഞു. ഇത്തരത്തില്‍ അസാമാന്യമായ ഇച്ഛാശക്തിയോടെ പഠിച്ചു വളര്‍ന്ന് രാജ്യത്തിന്റെ പ്രഥമ പൌരന്റെ സ്ഥാനത്തെത്തിയ മഹാനായ കെ ആര്‍ നാരായണനെപ്പോലുള്ളവരുടെ ജീവചരിത്രം നമ്മുടെ മുന്നിലുണ്ട്.സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ വാക്കുകള്‍ അടക്കമാണ് […]

Read More
 ഏറ്റവും കൂടുതല്‍ പോളിങ് കുന്ദമംഗലത്ത്;കുറവ് തിരുവനന്തപുരത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ്  74.06%

ഏറ്റവും കൂടുതല്‍ പോളിങ് കുന്ദമംഗലത്ത്;കുറവ് തിരുവനന്തപുരത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് 74.06%

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് 74.06 ശതമാനം. പോസ്റ്റല്‍ വോട്ടുകള്‍ ഒഴികെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്കാണ് ഇത്. നേരത്തെ 74.04 എന്ന കണക്കായിരുന്നു പുറത്തുവന്നത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.(81.52) തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ്(61.85) രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം, എംകെ മുനീര്‍ മത്സരിച്ച കൊടുവള്ളി ഉള്‍പ്പെടെയുള്ള എട്ട് മണ്ഡലങ്ങളില്‍ 80ന് മുകളില്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, പത്മജ വേണുഗോപാല്‍ മത്സരിച്ച […]

Read More
 ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം; പാലക്കാട് സിനിമാ ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം; പാലക്കാട് സിനിമാ ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതായി പരാതി.കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് ഷൂട്ടിംഗ് നടന്നത്. മീനാക്ഷി ലക്ഷ്‌മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ്. ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാണ് ഷൂട്ടിംഗ് തടഞ്ഞവര്‍ പറഞ്ഞതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.ഷൂട്ടിംഗ് ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്.ഇതിനിടെ […]

Read More

പെരിങ്ങൊളം ഹയർ സെക്കന്ററിയിലെ എൻ .എസ്‌ .എസ്‌ .യൂണിറ്റ് സ്നേഹ തണൽ ഒരുക്കുന്നു

പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം അമ്പായക്കുഴി സുമതിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ കോൺഗ്രീറ്റ് പണി പൂർത്തിയായി .പ്രയാസകരമായ സാഹചര്യത്തിൽ ജീവിച്ച ഇവർക്ക് എൻ .എസ്‌ .എസ്‌ ഒരുക്കുന്ന സ്നേഹ തണൽ പദ്ധതിയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു . നിർമാണ തൊഴിലാളികളോടൊപ്പം വളണ്ടിയർമാരും ജോലി ചെയ്തു .പി .ടി .എ പ്രസിഡന്റ്‌ ആർ .വി .ജാഫർ ,എൻ .എസ്‌ .എസ്‌ മുൻ പ്രോഗ്രാം ഓഫീസർ അനിൽ കുമാർ .യു .കെ ,നിലവിലെ പ്രോഗ്രാം […]

Read More
 ഡോളര്‍ കടത്തുകേസ് : സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു

ഡോളര്‍ കടത്തുകേസ് : സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു

ഡോളർ കടത്ത് കേസിൽ സ്പീക്കർക്കും പങ്കുണ്ടെന്ന, സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. ഇന്നലെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നു എന്നാണ് റിപ്പോര്‍ട്ട്. ഗൾഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. സ്പീക്കര്‍ക്ക് പറയാനുള്ളത് […]

Read More
 പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണ;വിജയരാഘവന്‍

പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണ;വിജയരാഘവന്‍

മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പരിഹസിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണയാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവര്‍ ആവശ്യപ്പെടാറുണ്ട്. അത്രേയുള്ളു എന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം. ലോകായുക്ത നിയമപരമായ സ്ഥാപനമാണ്. എന്താണോ നിയമം അനുശാസിക്കുന്നത് ആ നിലയില്‍ നീങ്ങുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു വിജയരാഘവന്റെ പ്രതികരണം.

Read More
 മൻസൂർ വധക്കേസ് അന്വേഷണം അംഗീകരിക്കുന്ന പ്രശ്‌നമില്ല ;മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍

മൻസൂർ വധക്കേസ് അന്വേഷണം അംഗീകരിക്കുന്ന പ്രശ്‌നമില്ല ;മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍

കണ്ണൂർ പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലികുട്ടി, കെ സുധാകരന്‍ എന്നിവരടങ്ങുന്ന നേതാക്കളാണ് മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചത്. നേതാക്കള്‍ ബന്ധുക്കളുമായി സംസാരിച്ചു. അതിവൈകാരികമായിട്ടാണ് നേതാക്കള്‍ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിച്ചത്. എന്തിന് വേണ്ടിയാണ് ഒരു യുവാവിനെ കൊലചെയ്തതെന്നും അവന്റെ മാതാപിതാക്കളുടെ കണ്ണീരും വേദനയും കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഈ അന്വേഷണം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേസ് തേച്ചുമാച്ച് കളയുന്ന പണിയാണ് ഇപ്പോഴത്തെ […]

Read More