ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം; ഡൽഹിയിൽ 30-ഓളം വിമാനങ്ങളും തീവണ്ടികളും വൈകി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം; ഡൽഹിയിൽ 30-ഓളം വിമാനങ്ങളും തീവണ്ടികളും വൈകി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി.ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ‌ജി‌ഐ) വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട 30 ഓളം വിമാനങ്ങൾ വൈകുകയും 17 വിമാനങ്ങൾ മോശം കാലാവസ്ഥയെത്തുടർന്ന് റദ്ദാക്കുകയും ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.രാവിലെ 8.40 ന് പുറപ്പെടേണ്ട വിമാനം 10.40 ലേക്ക് പുനഃക്രമീകരിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണെന്നും […]

Read More
 പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂരിൽ 17 ന്  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂരിൽ 17 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണം. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Read More
 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തൽ; കേസിൽ മന്ത്രി പി. രാജീവിനെതിരെ ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തൽ; കേസിൽ മന്ത്രി പി. രാജീവിനെതിരെ ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി. രാജീവിന്‍റെ സമ്മര്‍ദമുണ്ടായെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മന്ത്രി പി രാജീവിനെതിരെ കരുവന്നൂര്‍ ബാങ്ക് മു‍ന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും സത്യവാങ്മൂലത്തില്‍ ഇ ഡി വ്യക്തമാക്കുന്നു.കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിനായി രഹസ്യ അക്കൗണ്ടുകൾ […]

Read More
 കെ-ഫോണുമായി ബന്ധപ്പെട്ട് താൻ നൽകിയ ഹർജി പബ്ലിസിറ്റി ഇന്ററെസ്റ്റ് ലിറ്റിഗേഷൻ അല്ല; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കെ-ഫോണുമായി ബന്ധപ്പെട്ട് താൻ നൽകിയ ഹർജി പബ്ലിസിറ്റി ഇന്ററെസ്റ്റ് ലിറ്റിഗേഷൻ അല്ല; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കെ-ഫോണുമായി ബന്ധപ്പെട്ട് താൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പബ്ലിസിറ്റി ഇന്ററെസ്റ്റ് ലിറ്റിഗേഷൻ അല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെരുവിൽ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ൽ കൊണ്ടുവന്ന കെ-ഫോൺ പദ്ധതിയിൽ അഴിമതി ഉണ്ട്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് ഞാൻ പറയില്ല. സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനത്ത് 1500 കോടി മുടക്കി ഒരു പദ്ധതി കൊണ്ടുവന്നിട്ട് അഞ്ച് ശതമാനം ആളുകൾക്ക് പോലും ഗുണം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് […]

Read More
 വെങ്കിടങ്ങിൽ ടിഎൻ പ്രതാപന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു.

വെങ്കിടങ്ങിൽ ടിഎൻ പ്രതാപന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു.

വെങ്കിടങ്ങിൽ ടിഎൻ പ്രതാപന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം നിലപാടെടുത്തു. എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയെന്നും പ്രതാപൻ അറിയിച്ചു. തൃശ്ശൂർ വെങ്കിടങ്ങിലാണ് പ്രവർത്തകർ പ്രതാപനെ വിജയിപ്പിക്കാൻ ചുവരെഴുത്ത് നടത്തിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പേര് മായ്‌ച്ചുകളഞ്ഞത്.

Read More
 കേരളത്തിൽ അരിവില വീണ്ടും കുതിച്ചുയരുന്നു! എട്ട് രൂപയോളം കൂടി

കേരളത്തിൽ അരിവില വീണ്ടും കുതിച്ചുയരുന്നു! എട്ട് രൂപയോളം കൂടി

സംസ്ഥാനത്ത് അരിവില വീണ്ടും ഉയരുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയോളം വ‍ര്‍ധിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വിപണിയില്‍ 47 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. ചില്ലറ വിപണിയിലെത്തുമ്പോള്‍ 55 മുതല്‍ 73 രൂപ വരെയെത്തും.ബിരിയാണിക്കുപയോഗിക്കുന്ന കോല അരിക്കും വില […]

Read More
 ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂമും വരെ; തെലങ്കാന രജിസ്ട്രേഷൻ ബസ് 2 മാസം രാഹുൽ ​ഗാന്ധിക്ക് വീടാകും

ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂമും വരെ; തെലങ്കാന രജിസ്ട്രേഷൻ ബസ് 2 മാസം രാഹുൽ ​ഗാന്ധിക്ക് വീടാകും

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപയോ​ഗിക്കുന്ന ബസിൽ ലിഫ്റ്റ്, കോൺഫറൻസ് റൂം, സ്ക്രീൻ, ശുചിമുറി, കിടക്ക അടക്കമുള്ള ആധുനിക സൗകര്യങ്ങൾ. ബസിൽ നിന്ന് ഇറങ്ങാനും കയറാനും മാത്രമല്ല ലിഫ്റ്റ് ഉപയോ​ഗിക്കുന്നതെന്ന പ്രത്യേതകയുമുണ്ട്. ലിഫ്റ്റ് ബസിന്റെ മുകളിലേക്ക് ഉയരുകയും അതിൽ നിന്ന് രാഹുൽ ജനത്തെ അഭിസംബോധന ചെയ്ത് പ്രസം​ഗിക്കുകയും ചെയ്യും. എട്ട് പേർക്ക് യോ​ഗം ചേരാവുന്ന കോൺഫറൻസ് റൂമും ബസിന്റെ പിന്നിൽ ഒരുക്കിയിരിക്കുന്നു. യാത്രക്കിടെ തെരഞ്ഞെടുത്തവരുമായി രാഹുൽ സംവദിക്കും. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ […]

Read More
 നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു; സംഭവം പാട്ടുത്സവ വേദിയിൽ വച്ച്

നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു; സംഭവം പാട്ടുത്സവ വേദിയിൽ വച്ച്

മലപ്പുറം നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ വെച്ചാണ് ദാരുണ സംഭവം. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ പരിക്കേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം ഉണ്ടായത്. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്. നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്നാണ് നിലമ്പൂർ പാട്ടുത്സവം സംഘടിപ്പിക്കുന്നത്.

Read More
 കനത്ത മൂടൽമഞ്ഞ് മൂലം യുപി യമുന എക്സ്പ്രസ് വേയിൽ ബസുകൾ കൂട്ടിയിടിച്ച് 40 യാത്രക്കാർക്ക് പരിക്ക്.

കനത്ത മൂടൽമഞ്ഞ് മൂലം യുപി യമുന എക്സ്പ്രസ് വേയിൽ ബസുകൾ കൂട്ടിയിടിച്ച് 40 യാത്രക്കാർക്ക് പരിക്ക്.

കനത്ത മൂടൽമഞ്ഞ് മൂലം യുപി യമുന എക്സ്പ്രസ് വേയിൽ ബസുകൾ കൂട്ടിയിടിച്ച് 40 യാത്രക്കാർക്ക് പരിക്ക്. പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. ധോൽപൂരിൽനിന്നും നോയിഡയിലേക്ക് വരികയായിരുന്ന ബസാണ് മൂടൽമഞ്ഞ് കാരണം അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കനത്ത മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ഇതുവരെ വൈകിയത് 150 വിമാന സർവീസുകളാണ്. വിമാനങ്ങൾ വൈകിയതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. സംഭവത്തെ തുടർന്ന് ദില്ലി വിമാനത്താവള അധികൃതർ യാത്രക്കാർക്ക് ഫോഗ് അലർട്ട് നൽകി. വിമാനങ്ങൾ വൈകുന്ന സാഹചര്യത്തിൽ […]

Read More
 ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരന്റെ മർദനം;ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി അന്വേഷണം ആരംഭിച്ചു

ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരന്റെ മർദനം;ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി അന്വേഷണം ആരംഭിച്ചു

ദില്ലിയിൽ ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരന്റെ മർദനം. വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തുടർന്നതോടെ വിമാനത്തിലെ മറ്റു ജീവനക്കാർ തടഞ്ഞു. അതേസമയം, യാത്രക്കാരൻ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാരനെതിരെ പരാതി നൽകിയെന്ന് ഇൻഡി​ഗോ അധികൃതർ അറിയിച്ചു. നടപടിയെടുക്കുമെന്ന് ദില്ലി പൊലീസും […]

Read More