ഉച്ചയ്ക്ക് വെള്ളം നൽകാൻ പോയപ്പോൾ പശു ചതുപ്പിൽ താഴ്ന്ന നിലയിൽ; രക്ഷകരായി ഫയർഫോഴ്സ്

ഉച്ചയ്ക്ക് വെള്ളം നൽകാൻ പോയപ്പോൾ പശു ചതുപ്പിൽ താഴ്ന്ന നിലയിൽ; രക്ഷകരായി ഫയർഫോഴ്സ്

ചതുപ്പിൽ വീണ ഗർഭിണിയായ പശുവിനെ സാഹസികമായി രക്ഷപെടുത്തി ഫയർ ഫോഴ്സ്. ആര്യക്കര കിഴക്ക് കപ്പലുമാവുങ്കൽ എൽസമ്മയുടെ പശുവാണ് ചതുപ്പിൽ വീണത്. ഇന്നലെ രാവിലെ പുൽപ്പടർപ്പിൽ കെട്ടിയിട്ട് പോയതായിരുന്നു. ഉച്ചയ്ക്ക് വെള്ളം കൊടുക്കാൻ എൽസമ്മ എത്തിയപ്പോഴാണ് പശു ചതുപ്പിൽ കഴുത്തൊപ്പം താഴ്ന്ന് നിൽക്കുന്നത് കണ്ടത്. എൽസമ്മ ഉടനെ ഉച്ചത്തിൽ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാർ പശുവിനെ കരയ്ക്ക് കയറ്റാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്നാണ് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പത്മകുമാറിൻ്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് […]

Read More
 കടമെടുപ്പ് പരിധി: കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണമെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധി: കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണമെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചു. ചര്‍ച്ചക്ക് തയാറെന്നും കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു. ഇതോടെ കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് […]

Read More
 നീതിക്ക് വേണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി ബലാത്സംഗ അതിജീവിത

നീതിക്ക് വേണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി ബലാത്സംഗ അതിജീവിത

നീതിക്ക് വേണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി ബലാത്സംഗ അതിജീവിത. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജലസംഭരണിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി.ഒരു മാസം മുമ്പാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസിൽ തുടർനടപടികൾ ഉണ്ടായില്ല. പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ മനംനൊന്ത് യുവതി ജീവനൊടുക്കാൻ […]

Read More
 കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നതായി സംശയം:ജലവിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശിച്ചു

കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നതായി സംശയം:ജലവിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശിച്ചു

ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നുവെന്ന് സംശയം. ജലവിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം നൽകി. നിരവധി കുടുംബങ്ങളാണ് ഈ കുടിവെള്ള സ്രോതസിനെ ആശ്രയിക്കുന്നത്. ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാൽ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രാഥമിക നിഗമനം. അടിയന്തരമായി കിണർ വൃത്തിയാക്കുന്നതിനും പരിശോധനകൾ നടത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Read More
 തൃപ്പൂണിത്തുറ സ്ഫോടനം; പൂര്‍ണ ഉത്തരവാദിത്തം ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ

തൃപ്പൂണിത്തുറ സ്ഫോടനം; പൂര്‍ണ ഉത്തരവാദിത്തം ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ

തൃപ്പൂണിത്തുറ സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ. വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നൽകണം. സ്ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. സ്ഫോടനത്തിന്‍റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. ഒന്നരകിലോമീറ്ററോളം വ്യാപ്തിയില്‍ നടന്ന ഉഗ്രസ്ഫോടനത്തില്‍ ഒരു ഭാഗത്ത് മനുഷ്യജീവനുകള്‍ പൊലിഞ്ഞു. മറുഭാഗത്ത് വന്‍ നാശനഷ്ടം. പാവങ്ങള്‍ നുള്ളിപ്പെറുക്കിയും വായ്പയെടുത്തുമെല്ലാം നിര്‍മിച്ച വീടുകളാണ് തകര്‍ന്നത്. ഒന്നോ രണ്ടോ […]

Read More
 അരിക്കൊമ്പൻ ചരിഞ്ഞെന്ന് പ്രചാരണം; വിശദീകരണവുമായി തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പൻ ചരിഞ്ഞെന്ന് പ്രചാരണം; വിശദീകരണവുമായി തമിഴ്നാട് വനംവകുപ്പ്

ഇടുക്കി ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി തമിഴ്നാട് വനം വകുപ്പ്. അപ്പർ കോതയാർ വനമേഖലയിലുള്ള ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമെന്നും വനംവകുപ്പ് വിശദീകരിച്ചു.അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്‌ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അപ്പർ കോതയാർ വന മേഖലയിൽ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് താത്പര്യമില്ല. അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ ആണെന്നും ശ്രീനിവാസ് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

*സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ 17 ന്*പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ കരിന്തളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2024-25 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി ഫെബ്രുവരി 17 ന് രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വെച്ച് സെലക്ഷന്‍ നടത്തുന്നതാണ്. നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 17 ന് രാവിലെ […]

Read More
 റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ

റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ

റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേന്ദ്രം നിർദ്ദേശം ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിതത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങൾ.കേന്ദ്ര സർക്കാർ […]

Read More
 പി എസ് സി യുടെ രണ്ട് തസ്തികളിൽ ഒന്നാം റാങ്ക് നേടി ഫാബി; വനിത ലീഗ് മൊമെന്റോ നൽകി ആദരിച്ചു

പി എസ് സി യുടെ രണ്ട് തസ്തികളിൽ ഒന്നാം റാങ്ക് നേടി ഫാബി; വനിത ലീഗ് മൊമെന്റോ നൽകി ആദരിച്ചു

കേരള പിഎസ്സിയുടെ എഞ്ചിനീയറിങ് ഇൻസ്‌ട്രക്റ്റർ ഗ്രേഡിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ രണ്ട് ലിസ്റ്റുകളിൽ ഒന്നാം റാങ്ക് നേടി ഫാബി എ കെ. നിലവിൽ കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി ചെയ്യുന്ന ഫാബിയുടെ അപൂർവ്വ നോട്ടത്തിൽ ആദരവുമായി വനിത ലീഗ് എത്തി ചേർന്നു.മണ്ഡലം വനിതാ ലീഗ് സെക്രട്ടറി കൗലത്,പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട്,സെക്രട്ടറി ഫാത്തിമ ജെസ്‌ലി, ട്രെഷരാർ ശംസദാ, ഭാരവാഹികൾ ആയ ശ്രീബ, ആഷിഫാ തുടങ്ങിയവർ ചേർന്ന് മൊമെന്റോ നൽകി ഫാബിയ […]

Read More
 സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂട്ടപിരിച്ചു വിടൽ; വരും ദിവസങ്ങളിലായി 1400 ജീവനക്കാരെ സ്പൈസ് ജെറ്റ് വിമാനകമ്പനി പിരിച്ചു വിടും

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂട്ടപിരിച്ചു വിടൽ; വരും ദിവസങ്ങളിലായി 1400 ജീവനക്കാരെ സ്പൈസ് ജെറ്റ് വിമാനകമ്പനി പിരിച്ചു വിടും

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂട്ടപിരിച്ചു വിടലിനൊരുങ്ങി സ്പൈസ് ജെറ്റ് വിമാനകമ്പനി. വരും ദിവസങ്ങളിലായി 1400 ജീവനക്കാരെ പിരിച്ചുവിടും. കമ്പനിയുടെ 15 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. നിലവില്‍ കമ്പനിയില്‍ 9000 ജീവനക്കാരാണ് ഉള്ളത്. 30 ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് കമ്പനി നടത്തുന്നത്. ഇതില്‍ എട്ടെണ്ണം വിദേശ വിമാന കമ്പനികളില്‍ നിന്ന് പാട്ടത്തിന് എടുത്തതാണ്. ജീവനക്കാരെ അടക്കമാണ് വാടകയ്ക്ക് എടുത്തത്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് […]

Read More