കാന്താര 2 ചിത്രീകരണതിനിടെ യുവാവ് കൊല്ലൂരില്‍ നദിയില്‍ മുങ്ങിമരിച്ചു

കാന്താര സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണതിനിടെ മലയാളി യുവാവ് കൊല്ലൂരിൽ സൗപർണിക നദിയിൽ മുങ്ങിമരിച്ചു. വൈക്കം ടിവി പുരം റോഡിൽ പള്ളിപ്രത്തുശ്ശേരി മൂശാരിത്തറയിൽ എം.എഫ്.കപിൽ (33) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45-നായിരുന്നു സംഭവം. കാൽവഴുതി സൗപർണിക നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് കൊല്ലൂർ പോലീസ് അറിയിച്ചു.മൃതദേഹം കുന്ദാപുര സർക്കാർ ആശുപത്രിയിൽ. അച്ഛൻ: ഫൽഗുണൻ. അമ്മ: രേണുക, സഹോദരി: രേഷ്മ

Read More

‘ഭാരത് മാതാ കീ ജയ്’ പ്രതികരിച്ച് രാജ്‌നാഥ് സിങ്

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്.‘ ഭാരത് മാത കി ജയ് ‘ എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ് എക്‌സില്‍ കുറിച്ചത്.അതെ സമയം ‘ നീതി നടപ്പാക്കി, ജയ്ഹിന്ദ് ‘എന്നാണ് സൈന്യം എക്‌സില്‍ കുറിച്ചത്. പഹല്‍ഗാം ടെറര്‍ അറ്റാക്ക് എന്ന ഹാഷ് ടാഗും ചേര്‍ത്തിട്ടുണ്ട്. ‘തിരിച്ചടിക്കാന്‍ തയാര്‍, ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും സൈന്യം പങ്കുവച്ചിട്ടുണ്ട്. ‘ ഭാരത് മാത കി ജയ് ‘ എന്നാണ് […]

Read More

കരഞ്ഞുകണ്ണീര്‍ വറ്റിയ അനേകം സ്ത്രീകൾക്കുള്ള ആദരം ‘ഓപ്പറേഷന്‍ സിന്ദൂര്‍’

ലോക ജനത മറക്കുകയില്ല ആ മാഞ്ഞുപോയ സിന്ദൂരം. പഹല്‍ഗാം ഭീകരാക്രമണത്തിലെ കണ്ണീര്‍കാഴ്ചയായിരുന്നു ആറ് ദിവസം മുന്‍പ് മാത്രം വിവാഹിതയായ ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം. മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയ ഇരുവരുടേയും വിധി മറ്റൊന്നായിരുന്നു. ഭര്‍ത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ കണ്ണീരോടെയിരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ആക്രമണത്തിന്റെ മുഖചിത്രമായി. വിനയ് നര്‍വാളിന്റെ സംസ്‌കാരചടങ്ങില്‍ സിന്ദൂരമണിയാതെ പങ്കെടുത്ത ഹിമാന്‍ഷിയേയും ഇന്ത്യ കണ്ടു.പഹൽഗാം ആക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ […]

Read More

തിരിച്ച് അടിച്ച് ഇന്ത്യ;ഓപ്പറേഷൻ സിന്ദൂർ: 9 ഭീകര കേന്ദ്രങ്ങൾ തകർത്തു

പഹൽഗാം ഭീകരാക്രമണം നടന്ന് 15 ദിവസം പിന്നിടുമ്പോൾ ഇന്ത്യ തിരിച്ചടിക്കുന്നു.‘ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്താന്‍റെ ലഷ്‌കർ,ജയ്‌ഷെ കേന്ദ്രങ്ങൾ തകർത്തതായി റിപ്പോര്‍ട്ട്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി.ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. നീതി നടപ്പാക്കിയെന്നായിരുന്നു എക്‌സിലൂടെയുള്ള സൈന്യത്തിന്റെ പ്രതികരണം. […]

Read More

സോളാർ പാനൽ പൊട്ടിവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുടെ തലയിൽ സോളാർ പാനൽ പൊട്ടിവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കീഴറ സ്വദേശി ആദിത്യൻ ഇ.പി(19) ആണ് മരിച്ചത്. കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടം.

Read More

വണ്ണം കുറയ്‌ക്കാൻ ശസ്ത്രക്രിയ; യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിചികിത്സ പിഴവെന്ന് കുടുംബം

വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്. അനാസ്ഥയെ കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് . കേസിന് പോകരുതെന്നും ആവശ്യപ്പെട്ടെന്നും” കുടുംബം പറയുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്‍റെ വിരലുകളാണ് മുറിച്ചത്. യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരിയാണ് നീതു.ആന്തരിക അണുബാധയെ തുടർന്ന് ​ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് വിരലുകൾ മുറിച്ചത്. ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.നീതുവിന്‍റെ അവസ്ഥയ്ക്ക് കാരണം കോസ്മറ്റിക്ക് ക്ലിനിക്കാണെന്ന് കുടുംബം ആരോപിച്ചു. ”ഇപ്പോഴും ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിയിട്ടില്ല . 22 […]

Read More

തൃശൂർ പൂരത്തിന് കൊണ്ടുവന്ന 900 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് നിന്ന് തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത്. എം ഡി എം എ യുമായി ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി […]

Read More

വയനാട്ടിൽ തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു

വയനാട്ടിൽ തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ഞൂറോളം കോഴികള്‍ ചത്തു.കാവര ദിനേശ് കുമാറിന്റെ ഫാമിലെ കോഴികളെയാണ് തെരുവു നായകള്‍ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോഴികളെ ആക്രമിച്ചതിന് പുറമെ ഫാമിലെ പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും നായകള്‍ നശിപ്പിച്ചിട്ടുണ്ട്.

Read More

ലെെംഗിക പീഡനം; മുംബയ് ഇന്ത്യൻസ് മുൻ താരം അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബയ് ഇന്ത്യൻസ് മുൻ താരം ശിവാലിക് ശർമ (26)അറസ്റ്റിൽ. ശിവാലികിനെ രാജസ്ഥാൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിവാഹ വാഗ്ദാനം നൽകി ശിവാലിക് തന്നോട് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. രണ്ട് വർഷം മുൻപാണ് യുവതിയും ശിവാലിക് ശർമയും വഡോദരയിൽ വച്ച് കണ്ടുമുട്ടിയത്. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നു. പ്രണയത്തിലായതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചെന്നും തുടർന്ന് ഇരുകുടുംബങ്ങളും […]

Read More

പ്ലസ് ടു ഫലം ഈമാസം 21 ന് പ്രഖ്യാപിക്കും

സംസ്ഥാനത്ത് പ്ലസ് ടു ഫലം ഈമാസം 21 ന് പ്രഖ്യാപിക്കും.ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും.മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.പ്ലസ് ടു ഫലം ഈമാസം 21 ന് പ്രഖ്യാപിക്കും. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം മാർജിനൽ […]

Read More