വെങ്ങാനൂരില്‍ ആറാം ക്ലാസുകാരന് ക്രൂരമര്‍ദനം, അധ്യാപകനെതിരെ കേസ്‌

വെങ്ങാനൂരില്‍ അധ്യാപകന്റെ വാഹനം അപകടത്തിൽപ്പെട്ട വിവരം സഹപാഠികളോട് പങ്കുവെച്ച ആറാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകന്‍ സെബിനെതിരെ കേസെടുത്തത്. വെങ്ങാനൂര്‍ വി.പി.എസ്. മലങ്കര സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.. ക്ലാസമുറിയിലെത്തി കുട്ടിയെ സ്റ്റാഫ് മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനം സഹിക്കവയ്യാതെ കുട്ടി സ്റ്റാഫ് മുറിയില്‍നിന്ന് ഇറങ്ങിയോടി. എന്നാല്‍, അധ്യാപകന്‍ വീണ്ടും കുട്ടിയെ വിളിച്ചുവരുത്തി മര്‍ദിച്ചു.കുട്ടിയെ അധ്യാപകൻ ചൂരൽകൊണ്ട് അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വടി ഒടിയുന്നതുവരെ […]

Read More

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ പരിക്ക് ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന അവശനിലയിൽ.ആനയെ കൂട്ടിലാക്കരുതെന്ന് ഡോക്ടർമാർ. ആനയുടെ ആരോഗ്യനില മോശമാണ്. കൂട്ടിൽ നിന്ന് പുറത്തു കടക്കാൻ ആന ശ്രമിക്കുന്നത് പരിക്ക് ഗുരുതരമാക്കും. മയക്കുവെടി വയ്ക്കുന്നതും അപകടമാണണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സി സി എഫ് പ്രമോദ് ജി കൃഷ്ണനും, ഡോക്ടർ അരുൺ സക്കറിയയും എത്തി പരിശോധിച്ച ശേഷമാവും തുടർ തീരുമാനങ്ങൾ എടുക്കുക.അതേസമയം, അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തിയിട്ടുണ്ട്. വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെഫാക്ടറിക്കു സമീപമാണ് ആന നിൽക്കുന്നത്.ആനയെ മയക്കുവെടി വെച്ച് കഴിഞ്ഞ 24ന് […]

Read More

മൈക്രോഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു

മൈക്രോഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു. യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശേരി ഷിനി(35)യാണ് മരിച്ചത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന്‌ വാങ്ങിയ വായ്പയുടെ തിരിച്ചടവിനായി കളക്ഷൻ ഏജന്റുമാർ ഷിനി ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലും വീട്ടിലുമെത്തി സമ്മർദം ചെലുത്തിവരുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ ഏജന്റുമാർ രണ്ട് ബൈക്കുകളിലായി വീട്ടിലെത്തി വരാന്തയിലിരുന്നതായി അയൽവാസികൾ പറയുന്നു. ഇതോടെ വീടിനകത്ത് കയറി ഷിനി വാതിലടച്ചുവെന്നും അപകടം മണത്ത ഏജന്റുമാർ സ്ഥലംവിട്ടുവെന്നും നാട്ടുകാർ പറയുന്നു. സംശയം തോന്നിയ അയൽവാസികൾ വിളിച്ചിട്ടും വാതിൽ […]

Read More

ആലപ്പുഴയിൽ പോക്സോ കേസിൽ സഹപാഠി അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 18 കാരനായ ശ്രീശങ്കർ സജിയാണ് പിടിയിലായത്. പ്രതി നാല് മാസങ്ങൾക്ക് മുൻപ് സ്ക്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിക്ക് നേരെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. 18 വയസ്സ് പൂർത്തിയായി മൂന്നാം ദിവസമാണ് ബലാത്സംഗം. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്കൂളിൽ തോക്ക് ചൂണ്ടിയ സംഭവം ഉണ്ടായെങ്കിലും 18 വയസ്സ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷം വീണ്ടും പുനപ്രവേശനം ലഭിച്ചിരുന്നു

Read More

അറുതിയില്ലാതെ വന്യജീവി ആക്രമണം : മലപ്പുറത്ത് മദ്രസ വിദ്യാർത്ഥികളെ കാട്ടുപന്നി ആക്രമിച്ചു

മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയിൽ മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. തലനാരിഴക്കാണ് കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടി വന്ന് ആക്രമിച്ചത്. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. വീണ് നിസാര പരിക്കേറ്റ കുട്ടികൾ ആശുപതിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൻ്റെ സി.സി ടിവി ദ്യശ്യം പുറത്ത് വന്നിട്ടുണ്ട്.

Read More

കുന്ദമംഗലം @ 68 സപ്ലിമെൻറ്സപ്ലിമെൻ്റ് പ്രകാശനം ചെയ്തു

നവീകരിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച തയ്യാറാക്കിയ കുന്നമംഗലം @ 68സപ്ലിമെൻറ് പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ സപ്ലിമെൻ്റ് എഡിറ്റർ കോയ കുന്ദമംഗലത്തിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ അധ്യക്ഷനായി. വികസന കാര്യ ചെയർ പേഴ്സൺ പ്രീതി യു.സി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, സപ്ലിമെൻ്റ് കോർഡിനേറ്റർ എം.എം സുധീഷ് കുമാർ, സബ് എഡിറ്റർമാരായ ബഷീർ പുതുക്കുടി, എം സിബ്ഗത്തുള്ള, പഞ്ചായത്തംഗങ്ങായ കെ. സുരേഷ് ബാബു, ടി ശിവാനന്ദൻ, മുൻ പഞ്ചായത്ത് […]

Read More

പകുതി വില തട്ടിപ്പ് ; ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി

പകുതി വില തട്ടിപ്പ് കേസിലെ പ്രതിയായ സായി ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ന് കേസ് പരിഗണിക്കും. ആനന്ദ് കുമാറിന് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകി.സാമ്പത്തിക തട്ടിപ്പ് അടക്കം ഉള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ഭയന്ന് ആനന്ദകുമാർ ഒളിവിൽ കഴിയുകയാണ്. എൻജിഒ കോൺഫഡറേഷന്റെ ചെയർമാൻ ആയിരുന്ന ആനന്ദകുമാർ പണം തട്ടിയെടുത്തു, വഞ്ചിച്ചു എന്നതടക്കമുള്ള […]

Read More

അമ്മയുടെ സഹായത്തോടെ കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും സുഹൃത്തും പിടിയിൽ

പത്തനംതിട്ടയിൽ അമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും […]

Read More

തൃപ്പൂണിത്തുറയിലെ കൊലപാതകം; പ്രതി പിടിയില്‍

തൃപ്പൂണിത്തുറയിലെ കൊലപാതകത്തിൽ പ്രതി പിടിയിൽ. എരൂർ സ്വദേശി ജിഷിയെയാണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. ഇന്നലെയാണ് തിരൂർ സ്വദേശി സനലിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബു ധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചെളിയില്‍ പൂണ്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More

കോട്ടയത്തെ റാഗിങ്: കൂടുതല്‍ ഇരകളുണ്ടോ എന്ന് പരിശോധിക്കും: കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്

കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ കൂടുതല്‍ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. കൂടുതല്‍ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകര്‍ത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.നിലവില്‍ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂടുതല്‍വിവരങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ […]

Read More