കേരളം കാത്തിരിക്കുന്നു ;അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി

ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുറഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാകും.ഇന്ത്യന്‍ സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുക.കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് […]

Read More

പേരാമംഗലത്ത് വൻ മോഷണം കാറിന്റെ ഡോർ തകർത്ത് 7 ലക്ഷം കവർന്നു

ബാങ്കിൽ അടക്കാൻ കൊണ്ട് പോയ 7 ലക്ഷം കവർന്നു.പാര്‍ക്ക്ചെയ്ത കാറിന്റെ ഗ്ലാസ് തകര്‍താണ് ഏഴുലക്ഷം രൂപ കവര്‍ന്നത്. പേരാമംഗലം സ്വദേശി കടവി ജോര്‍ജിന്റെ കാറിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്. പേരാമംഗലം പള്ളിക്കടുത്ത വഴിയില്‍ കാര്‍ പാര്‍ക്ക്‌ചെയ്തശേഷം പള്ളിയില്‍പ്പോയ സമയത്താണ് മോഷണം.പിന്‍സീറ്റിനോടുചേര്‍ന്ന ചില്ലുതകര്‍ത്ത് ബാഗില്‍ സൂക്ഷിച്ച പണം കവരുകയായിരുന്നു. കാര്‍ ഒതുക്കിയശേഷം പള്ളിയില്‍പ്പോയി പത്തുമിനിറ്റിനകം തിരികെ എത്തിയപ്പോഴേക്കും കളവ് നടന്നിരുന്നു. തൃശ്ശൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ജോര്‍ജ്. കടയുടമ സ്ഥലത്തില്ലാതിരുന്നതിനാല്‍ കളക്ഷനുമായി ജോര്‍ജ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.ബുധനാഴ്ച ബാങ്കിലടയ്‌ക്കേണ്ട പണമാണ് […]

Read More

ചേർത്തലയിലെ വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ചേർത്തലയിലെ വീട്ടമ്മ സജിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത്‌ ഇന്ന് രാവിലെ പോസ്റ്റ്‌ മോർട്ടം നടത്തും.വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൊലപാതക കുറ്റം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തുന്ന പൊലീസിന്റെ തുടർ നടപടികൾ. വീട്ടിലെ സ്റ്റെയർകേസിൽ നിന്ന് വീണു പരിക്ക് പറ്റി എന്നാണ് ഡോക്ടർ മാരോട് പറഞ്ഞത്. യാഥാർഥ്യം ഡോക്ടർമാരോട് പോലും പറയാത്തത് ചികിത്സയെ ബാധിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി മുഴുവൻ സമയവും ഭർത്താവ് സോണി ഉണ്ടായിരുന്നു. […]

Read More

കൂടരഞ്ഞിയിൽ എംസിഎഫ് കെട്ടിട നിർമ്മാണ പ്രവൃത്തിക്ക് തുടക്കം

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എംസിഎഫ് കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷൻ വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ഒരു കോടിയിൽ അധികം തുക ചെലവഴിച്ചാണ് പുഷ്പഗിരിയിൽ എംസിഎഫ് നിർമിക്കുന്നത്. ശുചിത്വ മിഷന്റെ സിഎസ്എസ് (സെൻട്രലി സ്പോൺസേർഡ് സ്കീമ്സ്) ഫണ്ട്‌ 60 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട്‌ 11 ലക്ഷവും ഗ്രാംസ്വരാജ് സിഎഫ്സി (സെൻട്രൽ ഫിനാൻസ് കമ്മിഷൻ) ഫണ്ട്‌ 14 […]

Read More

പേരാമ്പ്രയിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രതിഷേധം പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി

ഹൈക്കോടതി ഉത്തരവ് പ്രകാരം പേരാമ്പ്ര ചാലിക്കരയിൽ പൊലീസ് സുരക്ഷയോടെ ടവർ നിർമാണം തുടങ്ങാൻ എത്തിയപ്പോൾ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രതിഷേധത്തിനിടെ ദേഹത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്താനും ശ്രമം. ഇന്ന് രാവിലെ 10 മണിയോടെയാണ് ചാലിക്കര പ്രദേശവാസികൾ ടവർ നിർമാണം തടയാനെത്തിയത്. കഴിഞ്ഞ 3 തവണയും സമാനമായ രീതിയിൽ നിർമാണ കമ്പനി ടവർ നിർമിക്കാൻ എത്തിയപ്പോഴും നാട്ടുകാർ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് കമ്പനി കോടതിയെ സമീപിക്കുകയും അനുമതി വാങ്ങുകയും ചെയ്തു. അനുമതിയോടെ പൊലീസ് സംരക്ഷണയിൽ ടവർ നിർമിക്കാനെത്തിയപ്പോഴാണ് […]

Read More

പുലിപ്പേടി ഒഴിയാതെ വല്ലത്തായിപ്പാറ

മുക്കം വല്ലത്തായിപ്പാറ ജനവാസമേഖലയിൽ പുലിയെന്നുകരുതുന്ന വന്യ ജീവിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിൽ.കാരശ്ശേരി പഞ്ചായത്തിലെ നാല്, എട്ട് വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന വല്ലത്തായിപ്പാറയിലാണ് അഞ്ച് ദിവസത്തോളമായി പുലിയുടെ സാന്നിധ്യമുണ്ടെന്ന് പറയുന്നു. പുലിയെ കണ്ട വിവരം വനം വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീണ്ടും പുലിയെ കണ്ടതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. ഓട്ടോ ഡ്രൈവറായ വല്ലത്തായിപ്പാറ സ്വദേശി മനാഫാണ് ആദ്യമായി പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. അര്‍ധരാത്രി ഓട്ടോറിക്ഷയില്‍ വരികയായിരുന്ന […]

Read More

വന്യജീവി ആക്രമണത്തിൽ എന്ത് നടപടിയെടുത്തു : ദേശീയ മനുഷ്യാവകാശ കമ്മീഷൻ

വന്യമൃഗ വിഷയങ്ങൾ സംബന്ധിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്യജീവി ആക്രമണത്തിൽ എന്ത് നടപടിയാണ് നാളിതുവരെ എടുത്തതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആരാഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സെക്ടറിയോടും വയനാട് ജില്ല കളക്ടറോടും 8 ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കമ്മിഷൻ ഉത്തരവിൽ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് ആയിരത്തിലധികം മനുഷ്യജീവനുകൾ 10 വർഷത്തിനുള്ളിൽ കേരളത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ധനസഹായവും സുരക്ഷയും ഇതുവരെ കൃത്യമായി നടപ്പിലാക്കാൻ […]

Read More

ആലുവയിൽ സുഹൃത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു

ആലുവ യു സി. കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. രക്ഷപ്പെട്ട് യുവതി സമീപത്തെ കടയിൽ ഓടി കയറി. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി കുഞ്ഞു മരിച്ച സംഭവത്തിൽ ദൂരൂഹതയെന്ന് പിതാവ്

തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ദൂരൂഹത.കോഴിക്കോട് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്പ് കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് […]

Read More

കാസർകോട് പോലീസ് വൃദ്ധനെ വീട് കയറി ആക്രമിച്ചതായി പരാതി

കാസർകോട് വയോധികനെ വീട് കയറി ആക്രമിച്ചതായി പരാതി. ബേക്കൽ സ്റ്റേഷനിലെ എസ് ഐ അജയ് എസ് മേനോൻ എതിരെയാണ് പരാതി. കാട്ടർമൂല സ്വദേശി കണ്ണനെയാണ് ആക്രമിച്ചത് . എസ് ഐ കുടുംബത്തിൻ്റെ മുന്നിൽ വെച്ച് മർദ്ദിച്ചു. ആളുമാറിയാണ് തന്നെ ആക്രമിച്ചത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെന്നും പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കടക്കവെയായിരുന്നു പൊലീസ് അതിക്രമമെന്നാണ് പരാതി.’ തോളിൽ കയ്യിട്ട് വീടിന് പുറത്തേക്ക് എന്നെ എസ് ഐ കൊണ്ടുപോയി, പിന്നീട് അയാളുടെ സ്വാഭാവം മാറി. […]

Read More