6.654 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

കോഴിക്കോട് കരിയക്കുളങ്ങര കൊടുവാപ്പിടി മലയിലേക്ക് പോകുന്ന റോഡിൽ വെച്ച് 6.654 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷയിലെ കന്തമാൻ ജില്ലയിൽ കുടുപൻഗ പോസ്റ്റ് പട്ടമഹാ ഗ്രാമത്തിൽ ഗുമക്കിയ പഞ്ചായത്തിൽ ഉഗ്രിസേൻ ഡിഗൽ മകൻ ലിമോൺ ഡിഗൽ ആണ് പിടിയിലായത്. കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നിഷില്‍ കുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. . എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവേശ്,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജു ,പ്രവൻ്റീവ് ഓഫീസർ ഗ്രേഡ്മാരായ സന്ദീപ് വിപിൻ, സുജീഷ് സിവിൽ […]

Read More

തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ഏറെ നാളായി ചികിത്സയിലായിരുന്ന പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ നായികയായി ഉൾപ്പടെ അഭിനയിച്ചു.1958-ൽ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. 1969-ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.എം.ജി.ആർ, ശിവാജി ​ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായും തിളങ്ങി. 1999-ൽ ശ്രീഭാരതി സംവിധാനം […]

Read More

മാനവ മൈത്രീ സംഗമം നടത്തി

മടവൂർ മുട്ടാഞ്ചേരി വെള്ളിലാട്ട്പറമ്പ് ആസ്ഥാനെ ഗൗസിയിൽ പ്രകൃതിക്കായി, ജീവകാരുണ്യത്തിനായി, മാനവ നന്മക്കായി എന്ന പ്രമേയത്തിൽ കെ.ജി.എൻ ട്രസ്റ്റ് ജശ്നേ സിന്ദാനവാസ് കേരളാ ഗ്രാമീണ നന്മാ ചാരിറ്റബിൾ ട്രസ്റ്റ് മാനവമൈത്രി സംഗമം സംഘടിപ്പിച്ചു. അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ജി.എൻ ട്രസ്റ്റ് ചെയർമാൻ ഖ്വാജാ ഖൗസിപീർ സിന്ദാനവാസ് അധ്യക്ഷത വഹിച്ചു.പ്രമുഖ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുത്തു. ഒളിമ്പിക് സ്കൂൾ ഗെയിംസ് കരാട്ടെ ഗോൾഡ് മെഡൽ വിന്നർ കെ.മുഹമ്മദ് നഹാദിന് കെ.ജി.എൻ മാനവീയ പുരസ്ക്കാരം സമർപ്പിച്ചു. സംസ്ഥാന […]

Read More

സി എസ് ആർ തട്ടിപ്പ് :പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചു

സി എസ് ആർ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.സംസ്ഥാനത്ത് പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കൂടുതൽ പരാതികൾ കണ്ണൂർ ജില്ലയിൽ. ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു പണസമാഹരണം. കണ്ണൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യിൽ, വളപട്ടണം, പയ്യന്നൂർ സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചത്. പരാതികളുടെ എണ്ണം കൂടിയതോടെ പോലീസും പ്രതിസന്ധിയിലായി.സിഎസ്ആർ ഫണ്ട് ഉപയോ​ഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാൻ കഴിയുമെന്നായിരുന്നു വാ​ഗ്​ദാനം. തൊടുപുഴ സ്വദേശി […]

Read More

എം.പി.കേളുക്കുട്ടിക്ക് സ്വീകരണം നൽകി

കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുത്ത എം.പി.കേളുക്കുട്ടിക്ക് മുറിയനാൽ യൂണിറ്റ് കോൺഗ്രസ് കമ്മറ്റി സ്വീകരണം നൽകി. ഡി സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അധൃക്ഷത വഹിച്ചു. മുറിയനാൽ യുനിറ്റ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു കൊടമ്പാട്ടിൽ സ്വാഗതവും ജോഫി.ടി എഫ് നന്ദിയും പറഞ്ഞു. ഡിസി സി ജനറൽ സെക്രട്ടറിമാരായ എം.ധനീഷ്ലാൽ,അബ്ദുറഹിമാൻ ഇടക്കുനി, കുന്നമംഗലം ഗ്രാമപഞ്ചായത്ത് 23ാംവാർഡ് മെമ്പർ […]

Read More

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു. അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

Read More

ചോദ്യ പേപ്പർ ചോർച്ച : എം.എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ

ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം.എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു.പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ […]

Read More

കുന്ദമംഗലത്ത് സ്വകാര്യ ലോഡ്ജിൽ 28 ഗ്രാം എംഡിഎംഐയുമായി രണ്ട് യുവാക്കൾ പിടിയിൽ

കുന്നമംഗലത്ത് സ്വകാര്യ ലോഡ്ജിൽ 28 ഗ്രാം എംഡിഎംഐയുമായി രണ്ട് യുവാക്കൾ പിടിയിൽ.പാലക്കോട്ട് വയൽ ഐ.എം.ജി താഴം അതുൽ പി.പി മുണ്ടിക്കൽ താഴം സ്വദേശി ഷാഹുൽ ഹമീദ് പി കെ എന്നിവരാണ് പിടിയിലായത്. ലോഡ്ജിൽ മുറിയെടുത്ത് കോളേജ് വിദ്യാർത്ഥികൾ, ടർഫ്, മാളുകൾ എന്നിവ കേന്ദ്രികരിച്ചാണ് ചില്ലറ വില്പന നടത്തുന്നത് .ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഉമറിന്റെ നേതൃത്വത്തിലുള്ള കുന്നമംഗലം പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ചേർന്നാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എംഡി എത്തിച്ച് ചില്ലറ […]

Read More

വല്ലപ്പുഴയിൽ ഫുട്ബോൾ ഗാലറി തകർന്ന സംഭവം: സംഘാടകർക്കെതിരെ കേസെടുത്തു

പാലക്കാട് വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് കാണികൾക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറിയിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെ ഗ്യാലറിയിൽ പ്രവേശിപ്പിച്ചതിനാണ് കേസ്. 62 പേരാണ് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസമായി നടന്നു വരുന്ന മത്സരമാണ്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി.ഫൈനൽ ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ കാണികൾ എത്തി. താങ്ങാവുന്നതിലും കൂടുതൽ ആളുകൾ ഇരുന്നതാണ് […]

Read More

ലഹരിക്കെതിരെയുള്ള യൂത്ത് ലീഗിന്റെ പ്രവർത്തനം മാതൃകപരം :എക്സൈസ് ഓഫീസർ എൻ.സുജിത്ത്‌

ഒരു കാലത്ത് വീടുകളിൽ ലഹരി കയറില്ല എന്ന ബോധമായിരുന്നുവെങ്കിൽ ഇന്ന് അതെല്ലാം നഷ്ട്ടപെടുകയാണ് വീടുകളുടെ അകത്തളങ്ങളിൽ നിന്നും വേദനയുടെ കഥകളാണ് പറയാനുള്ളത് .നൊന്ത് പ്രസവിച്ച പല അമ്മമാർ ഇന്ന് പറയുകയാണ് ഞങ്ങൾക്ക് മക്കളെ വേണ്ടായിരുന്നുവെന്ന്. പഴയ കാലത്ത് പൊതു സമൂഹത്തെ ബോധവാന്മാരാക്കുന്നത്തിലായിരുന്നു ശ്രദ്ധയെങ്കിൽ ഇന്ന് സ്വന്തം കുടുംബത്തിൽ നിന്നും തുടങ്ങേണ്ട അവസ്ഥയാണ്ഇന്ന് എല്ലാവർക്കും ഭയമാണ് ആശ്രയം ആവേണ്ടവർ അന്തകരായി മാറുന്നു..ഇതിനൊക്കെ പ്രധാന വില്ലന്മാർ ലഹരിയുടെ ഉപയോഗമാണ്. ഇതിനെതിരെ യുവാക്കൾ രംഗത്തിറങ്ങണംമുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ഈ […]

Read More