പൂപ്പാറയില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും

പൂപ്പാറയില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും

ഇടുക്കി: പൂപ്പാറയില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ. പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ തിരുനെല്‍വേലി വലവൂര്‍ സ്വദേശി എസ് സുഗന്ദ് (20), ബോഡി ധര്‍മപ്പട്ടി സ്വദേശി എം ശിവകുമര്‍ (21) , എസ്ററ്റ് പൂപ്പാറ കോളനി സ്വദേശി പി സാമുവല്‍ (ശ്യാം 21) എന്നിവര്‍ക്കെതിരെയാണ് ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി എ സിറാജുദീന്‍ ശിക്ഷ […]

Read More
 പതിമൂന്നുകാരിയെ ഓടുന്ന ബസില്‍ വെച്ച് ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു

പതിമൂന്നുകാരിയെ ഓടുന്ന ബസില്‍ വെച്ച് ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു

ജയ്പൂര്‍: ജയ്പൂരില്‍ പതിമൂന്നുകാരിയെ ഓടുന്ന ബസില്‍ വെച്ച് ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. ജയ്പൂരിലെ കര്‍ണി വിഹാര്‍ ഏരിയയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ 21 കാരന്‍. പ്രതി ഇരയുടെ വീട്ടില്‍ ഇടക്കിടക്ക് വരാറുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. ജനുവരി 25 ന് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. പിന്നീട് ഓട്ടോയില്‍ കയറ്റി ബസ് സ്റ്റാന്റിലെത്തുകയും അവിടെ നിന്ന് പെണ്‍കുട്ടിയുടെ സ്വന്തം ഗ്രാമമായ മധ്യപ്രദേശിലേക്ക് അയാള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തന്നോടൊപ്പം […]

Read More
 കൂടത്തായി കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൂടത്തായി കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിന്റേതാണ് നടപടി. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ജോളിയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സുപ്രിംകോടതി ഉത്തരവ് മറികടക്കാനാവില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി.

Read More
 ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ

ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവം കേള്‍ക്കാന്‍ രഞ്ജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രഞ്ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക […]

Read More
 സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തര പ്രമേയത്തിന് അനുമതി; പ്രതിപക്ഷത്തിന് നന്ദിയെന്ന് പിണറായി

സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തര പ്രമേയത്തിന് അനുമതി; പ്രതിപക്ഷത്തിന് നന്ദിയെന്ന് പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിര്‍ത്തിവെച്ചാവും അടിയന്തര പ്രമേയ ചര്‍ച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസില്‍ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ […]

Read More
 കുടുംബ പ്രശ്‌നം; 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കുടുംബ പ്രശ്‌നം; 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

പാലക്കാട്: കോട്ടായിയില്‍ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിന്‍സി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന മൂന്നു വയസുകാരി മകളെ തൃശൂര്‍ മെഡി.കോളേജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More
 കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു;സംഭവം മലപ്പുറത്ത്

കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു;സംഭവം മലപ്പുറത്ത്

മലപ്പുറം: കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു. മുള്ളമടക്കല്‍ ഷിഹാബുദ്ധീന്‍, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഓമാനൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Read More
 ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; പ്രതി ഒളിവില്‍

ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; പ്രതി ഒളിവില്‍

തിരുവനന്തപുരം: പോത്തന്‍കോട് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂര്‍ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയി. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. അനില്‍കുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടില്‍ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനില്‍കുമാര്‍ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. കുന്നുകാട് സ്വദേശിനി സുധയുടെകൈവിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

Read More
 പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി തിളങ്ങി കോഴിക്കോട് സ്വദേശിനി മേഘ്‌ന എന്‍ നാഥ്

പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി തിളങ്ങി കോഴിക്കോട് സ്വദേശിനി മേഘ്‌ന എന്‍ നാഥ്

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി തിളങ്ങി കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മേഘ്ന എന്‍ നാഥ്. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ മികവോടെ സംസാരിക്കുന്ന മേഘ്നയുടെ വീഡിയോ സ്‌കൂള്‍ അധികൃതരാണ് വിദ്യാഭ്യാസമന്ത്രാലയത്തിന് അയച്ചുനല്‍കിയത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മേഘ്ന എത്തിയത്. കലാ ഉത്സവ് ദേശീയ മത്സരത്തില്‍ സ്വര്‍ണം നേടിയ മൂന്ന് കുട്ടികള്‍ക്ക് പരീക്ഷാ പേ ചര്‍ച്ചയുടെ ആരംഭത്തില്‍ നടന്ന കലാപരിപാടിയില്‍ ഭാഗമായിരുന്നു. കണ്ണൂര്‍ എകെജി സ്മാരക ഗവ. […]

Read More
 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്. 1948 ജനുവരി 30നാണ് ഹിന്ദു മഹാസഭ നേതാവും മുന്‍ ആര്‍ എസ് എസ് അനുയായിയുമായ നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്. 75ാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ രാജ്യം മഹാത്മാവിനെ അനുസ്മരിക്കും. രാവിലെ 11ന് രണ്ട് മിനുട്ട് മൌനമാചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സത്യം, അഹിംസ എന്നീ തത്വങ്ങള്‍ ജീവിതവ്രതമാക്കിയ ഗാന്ധിജിയാണ് സ്വാതന്ത്ര്യസമരത്തെ ഏകോപിപ്പിച്ചതും ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാന ചാലകശക്തിയായതും.

Read More