തിരൂര്‍ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് അണ്ടര്‍ ഗ്രൗണ്ടിലേക്ക് കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

Read More
 കരടി പനമരത്തെത്തി; സിസിടിവിയില്‍ പതിഞ്ഞു

കരടി പനമരത്തെത്തി; സിസിടിവിയില്‍ പതിഞ്ഞു

പനമരം: മാനന്തവാടി നഗരസഭയുടേയും, വെള്ളമുണ്ട പഞ്ചായത്തിന്റേയും വിവിധ ഭാഗങ്ങളിലെ ജനവാസ മേഖലകളില്‍ ഭീതി വിതച്ച കരടി നിലവില്‍ പനമരത്തെത്തിയതായി സൂചന. നാട്ടുകാരില്‍ ചിലര്‍ പുലര്‍ച്ചെ കരടിയെ കണ്ടതായി പറയുന്നു. കൂടാതെ കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൂടാതെ ഇവിടെ കരടിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് വനപാലകര്‍ പരിശോധന നടത്തുകയാണ്.

Read More
 മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ കളക്ടറുടെ അനുമതി

മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ കളക്ടറുടെ അനുമതി

കൊച്ചി: മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി. കയ്യേറ്റം ചൂണ്ടികാണിച്ച് ലാന്‍ഡ് റവന്യു തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. പ്രഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് വാങ്ങും. ഇതിന് ശേഷമാകും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുക. 50 സെന്റ് സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്‍നാടന്‍ കയ്യേറി മതില്‍ കെട്ടിയെന്നാണ് കണ്ടെത്തല്‍. 2022ലാണ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കളും ചേര്‍ന്ന് ചിന്നക്കനാലില്‍ റിസോര്‍ട്ട് വാങ്ങിയത്. തുടര്‍ന്ന് […]

Read More
 ഷഹാനയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃ മാതാവും പോലീസ് പിടിയില്‍

ഷഹാനയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃ മാതാവും പോലീസ് പിടിയില്‍

തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് നൗഫലും ഭര്‍തൃ മാതാവും പൊലീസ് പിടിയില്‍. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഒരുമാസമായി നൗഫലും മാതാവും ഒളിവിലായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതായിരുന്നു ഇരുവരും. ഷഹാന മരിച്ച് ഒരുമാസം പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

Read More
 പെന്‍ഷന്‍ മുടങ്ങി; ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി; മരിച്ചത് മുതുകാട് വളയത്ത് ജോസഫ്

പെന്‍ഷന്‍ മുടങ്ങി; ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി; മരിച്ചത് മുതുകാട് വളയത്ത് ജോസഫ്

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി. മുതുകാട് വളയത്ത് ജോസഫാണ് (77)മരിച്ചത് . അഞ്ചുമാസമായി വികലാംഗപെന്‍ഷന്‍ ലഭിച്ചിരുന്നില്ല. പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യയെന്ന് പറയാനാവില്ലെന്ന് പഞ്ചായത്ത് പ്രതികരിച്ചു. ജോസഫ് മുന്‍പും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുള്ളയാളാണന്ന് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു.

Read More
 ഇനി ഒരു തീരുമാനവും എടുക്കില്ല; പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും; വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇനി ഒരു തീരുമാനവും എടുക്കില്ല; പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും; വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിവാദത്തിന് ശേഷം ആദ്യമായാണു ഗണേഷിന്റെ പ്രതികരണം. ഞാന്‍ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നില്‍ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയുമെന്ന് ഗണേഷ് വ്യക്തമാക്കി. മന്ത്രി പദവി ഏറ്റെടുത്തശേഷം, കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച് ഇ-ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിനു […]

Read More
 വ്യാപാരികളെ ദ്രോഹിക്കരുത്; കുന്ദമംഗലത്ത് വ്യാപാരികള്‍ പ്രതിഷേധ കൂട്ടധര്‍ണ്ണ നടത്തി

വ്യാപാരികളെ ദ്രോഹിക്കരുത്; കുന്ദമംഗലത്ത് വ്യാപാരികള്‍ പ്രതിഷേധ കൂട്ടധര്‍ണ്ണ നടത്തി

കുന്ദമംഗലം: വ്യാപാരികളെ ദ്രോഹിക്കരുത് എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ വ്യാപാരികള്‍ ധര്‍ണ നടത്തി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വ്യാപാരി നേതാക്കള്‍ നടത്തി വരുന്ന പര്യടനത്തിന്റെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫിബ്രുവരി 13ന് തിരുവനന്തപുരത്ത് നടത്തുന്ന സെക്രട്ടറിയേറ്റ്മാര്‍ച്ചിന്റെയും കടയടപ്പ് സമരത്തിന്റെയും മുന്നോടിയായാണ് ധര്‍ണ്ണ നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ എം ബാബുമോന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി […]

Read More
 ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; പൊലീസ് ഗുവാഹത്തിയില്‍ യാത്ര തടഞ്ഞു; ബാരിക്കേഡുകള്‍ പൊളിച്ച് പ്രവര്‍ത്തകര്‍;ലാത്തിച്ചാര്‍ജ്

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; പൊലീസ് ഗുവാഹത്തിയില്‍ യാത്ര തടഞ്ഞു; ബാരിക്കേഡുകള്‍ പൊളിച്ച് പ്രവര്‍ത്തകര്‍;ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം. അസം പൊലീസ് ഗുവാഹത്തിയില്‍ യാത്ര തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രകോപിതരായ ന്യായ് യാത്രികള്‍ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കി. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ ശാന്തരാകാന്‍ പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി. താന്‍ ജനങ്ങളെ കാണുന്നത് തടയാന്‍ ആഭ്യന്തരമന്ത്രാലയം നേരിട്ട് നിര്‍ദ്ദേശം നല്‍കുകയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഗുണ്ടയെപ്പോലെ പെരുമാറുന്നു എന്നും പിസിസി […]

Read More
 സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍; ആകെ 2,70,99,326; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍; ആകെ 2,70,99,326; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326 ആണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്. അവിടെ വോട്ടര്‍മാരുടെ എണ്ണം 32,79,172 ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

Read More
 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരേ;ബജറ്റ് ഫെബ്രുവരി 5 ന്

15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരേ;ബജറ്റ് ഫെബ്രുവരി 5 ന്

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതിനാണ്. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതാണെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഫെബ്രുവരി 6 […]

Read More