4 മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു; മറ്റൊരാളെ ഏല്‍പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി; കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി

4 മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു; മറ്റൊരാളെ ഏല്‍പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി; കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി

കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു. കോയമ്പത്തൂരില്‍ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി. തൃശൂര്‍ […]

Read More
 ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍; കനത്ത സുരക്ഷ

ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരമര്‍പ്പിച്ച് ക്വീന്‍സ് ഹോട്ടല്‍ പരിസരത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും ഗുവാഹത്തിയില്‍ അനുമതി ഇല്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗതാഗത കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാല്‍നടയായും കാറിലും ബസിലുമായാണ് […]

Read More
 രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനനം; കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം കുടുംബം

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനനം; കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം കുടുംബം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഈ വാര്‍ത്ത പുറത്തുവരുന്നത്. തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയില്‍ ഫര്‍സാന എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്‌ന ബാനു ‘റാം റഹീം’ എന്ന പേര് നല്‍കുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള […]

Read More
 അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം;കടുത്ത ശൈത്യത്തിലും ദര്‍ശനത്തിനായി ആയിരങ്ങളാണ് ക്ഷേത്രനഗരിയില്‍ എത്തിയത്

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം;കടുത്ത ശൈത്യത്തിലും ദര്‍ശനത്തിനായി ആയിരങ്ങളാണ് ക്ഷേത്രനഗരിയില്‍ എത്തിയത്

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രനഗരിയില്‍ എത്തിയത്. രാവിലെ ഏഴുമുതല്‍ പതിനൊന്നരവരെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് ഏഴുവരെയുമാണ് ദര്‍ശനസമയം. വിശേഷ ദിവസങ്ങളില്‍ പതിനാറ് മണിക്കൂര്‍ വരെ ക്ഷേത്രം തുറന്നിരിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി പേര്‍ക്ക് ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാമനെ ദര്‍ശിക്കുക ലക്ഷ്യമിട്ട് രാജ്യത്തും നിന്നും പുറത്തുനിന്നും നിരവധി പേരാണ് അയോധ്യയില്‍ എത്തിയത്. ഇന്നലെ രാത്രി മുതല്‍ […]

Read More
 അമേരിക്കയില്‍ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു; അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു

അമേരിക്കയില്‍ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു; അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു

അമേരിക്കയിലെ ചിക്കാഗോയില്‍ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എട്ട് പേരും അവരവരുടെ വീടുകളില്‍ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടില്‍ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളില്‍ നിന്നുമായി കണ്ടെത്തി. പ്രതി ആയുധധാരിയാണെന്നും ജാഗ്രത സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം.

Read More
 ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന; കൊടുക്കാനുള്ളത് 5 മാസത്തെ കുടിശിക

ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന; കൊടുക്കാനുള്ളത് 5 മാസത്തെ കുടിശിക

സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന. അഞ്ചുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയിട്ടാണ് ധനമന്ത്രി അടുത്തമാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്. 2021 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1600 ആക്കിയത്. കെ.എന്‍. ബാലഗോപാല്‍ ഇതിനകം മൂന്ന് ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ 2500 ആക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം എങ്കിലും […]

Read More
 ചൈനയില്‍ ശക്തമായ ഭൂകമ്പം; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

ചൈനയില്‍ ശക്തമായ ഭൂകമ്പം; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂകമ്പം. തെക്കന്‍ ഷിന്‍ജിയാങ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. ചൈന-കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. നിരവധി പേര്‍ക്ക് പരുക്കേറ്റതായും വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്‌കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി.

Read More
 ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, കാസര്‍കോട്ടേക്ക് സ്ഥലംമാറ്റും; അനീഷ്യയുടെ ഡയറിക്കുറിപ്പ്

ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, കാസര്‍കോട്ടേക്ക് സ്ഥലംമാറ്റും; അനീഷ്യയുടെ ഡയറിക്കുറിപ്പ്

കൊല്ലം: പരവൂരില്‍ ആത്മഹത്യചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പില്‍. മറ്റൊരു എപിപിക്കെതിരെ വിവരാവകാശ അപേക്ഷ കൊടുത്തത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, കാസര്‍കോട്ടേക്ക് സ്ഥലംമാറ്റും എന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചു. ജോലിചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി മാനസികമായി തളര്‍ത്തിയെന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ജോലിസ്ഥലത്തെ സമ്മര്‍ദം. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സഹപ്രവര്‍ത്തകര്‍. കടുത്തമാനസിക […]

Read More
 വിദ്യ വ്യാജരേഖയുണ്ടാക്കിയത് തനിച്ച്; മറ്റാരുടേയും സഹായം ലഭിച്ചില്ല; കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വിദ്യ വ്യാജരേഖയുണ്ടാക്കിയത് തനിച്ച്; മറ്റാരുടേയും സഹായം ലഭിച്ചില്ല; കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: കരിന്തളം കോളേജിലെ അധ്യാപക നിയമനത്തിനായി എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ വ്യാജരേഖ ഉണ്ടാക്കിയെന്ന് കുറ്റപത്രം. വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റി. വ്യാജരേഖ നിര്‍മിക്കാന്‍ മറ്റാരുടേയും സഹായം വിദ്യയ്ക്ക് ലഭിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാജരേഖ നിര്‍മിക്കല്‍, സമര്‍പ്പിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വിദ്യയ്‌ക്കെതിരെ ചുമത്തിയത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നീലേശ്വരം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതില്‍ കരിന്തളം കോളജ് അധികൃതര്‍ […]

Read More
 കാര്‍ കഴുകുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

കാര്‍ കഴുകുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയില്‍ കാര്‍ കഴുകുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതമൂലം മരിച്ചു. കാര്‍ കഴുകുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതം വരുന്നത്. തുടര്‍ന്ന് ഇയാള്‍ നിലത്തേക്ക് വീഴുകയും ചെയ്തു. കുറച്ചുനേരം വേദന സഹിക്കാനാവാതെ കിടന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്ത് ആരും ഉണ്ടായിരുന്നില്ല. യുവാവ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

Read More