മെസ്സി വരും; മത്സരം മലപ്പുറത്തെ സ്റ്റേഡിയത്തില്‍; കേരളത്തിലെത്തുക ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമെന്ന് മന്ത്രി വി അബ്ദുള്‍ റഹിമാന്‍

മെസ്സി വരും; മത്സരം മലപ്പുറത്തെ സ്റ്റേഡിയത്തില്‍; കേരളത്തിലെത്തുക ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമെന്ന് മന്ത്രി വി അബ്ദുള്‍ റഹിമാന്‍

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തില്‍ ക്യാപ്റ്റന്‍ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആ സമയം പൂര്‍ത്തിയാകും.അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അര്‍ജന്റീനയുമായി ഫുട്‌ബോള്‍ പരിശീലനത്തിന് ദീര്‍ഘകാല കരാര്‍ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് അര്‍ജന്റീന സമ്മതം അറിയിച്ചെന്നും ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമംഗങ്ങള്‍ മുഴുവന്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെന്നും മന്ത്രി പറഞ്ഞു. 2025 ഒക്ടോബറിലാണ് ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ […]

Read More
 അശ്ലീല ചിത്രങ്ങള്‍ കാണിച്ചു; 13 കാരനെതിരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റില്‍

അശ്ലീല ചിത്രങ്ങള്‍ കാണിച്ചു; 13 കാരനെതിരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ 13 കാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റിലായി. വട്ടിയൂര്‍ക്കാവ് കുലശേഖരത്ത് താമാസക്കാരനായ പൂവച്ചല്‍ കുറകോണം ആലയില്‍ പൊന്തകോസ്ത് പള്ളി പാസറ്റര്‍ രവീന്ദ്രനാഥ് (50) ആണ് അറസ്റ്റിലായത്. വഴിയില്‍ വെച്ച് പരിചയപ്പെട്ട പാസ്റ്റര്‍ ടാബില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതി. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ രാവീന്ദ്രനാഥ് 13 കാരനെ പരിചയപ്പെട്ടു. യാത്രക്കിടെ തന്റെ ടാബ് ശരിയാക്കി താരമോ എന്ന് കുട്ടിയോട് ചോദിച്ചു. ശ്രമിക്കാമെന്ന് പറഞ്ഞ് ടാബ് തുറന്ന കുട്ടിയോട് […]

Read More
 ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം; പരാതിയില്‍ പറയുന്ന സമയത്ത് ഷറഫുന്നീസ ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല; ടി.സിദ്ദീഖ് എം.എല്‍.എ

ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം; പരാതിയില്‍ പറയുന്ന സമയത്ത് ഷറഫുന്നീസ ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല; ടി.സിദ്ദീഖ് എം.എല്‍.എ

കോഴിക്കോട്: സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ തന്റെ ഭാര്യയെ ഉള്‍പ്പെടുത്തിയെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.സിദ്ദീഖ് എം.എല്‍.എ. പരാതിയില്‍ പറയുന്ന സമയത്ത് ഭാര്യ ഷറഫുന്നീസ ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാന്‍ പരാതിക്കാരിയെയും, പൊലീസിനെയും വെല്ലുവിളിക്കുന്നു. 2021 ന് സ്ഥാപനത്തില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ ലഭിച്ചു. ബ്രാഞ്ച് മാനേജര്‍ തസ്തികയിലാണ് ഓഫര്‍ ലെറ്റര്‍ ലഭിച്ചത്. 2022 ഡിസംബര്‍ 8 ന് രാജി സ്ഥാപനത്തിന് കൈമാറി.രാജി കത്തിലും, […]

Read More
 സാമ്പത്തിക തട്ടിപ്പ്; ടി സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ്; ടി സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പില്‍ ടി സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്. നിധി ലിമിറ്റഡ്‌ന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പില്‍ നടക്കാവ് പൊലീസാണ് കേസ് എടുത്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ ഷറഫുന്നീസ അടക്കം അഞ്ച് പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍,ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീന്‍ കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ടി.സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ നാലാം […]

Read More
 കാരന്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളിലിടിച്ചു; 3 പേര്‍ക്ക് പരിക്ക്

കാരന്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളിലിടിച്ചു; 3 പേര്‍ക്ക് പരിക്ക്

കുന്ദമംഗലം : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളിലിടിച്ച് ശേഷം സമീപത്തെ മതിലിലിടിച്ചു നിന്നു. 3 പേര്‍ക്ക് പരിക്ക്. കാരന്തൂരില്‍ നയാര പെട്രോള്‍ പമ്പിന്റെ മുന്‍വശത്താണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബുള്ളറ്റ് ഓടിച്ചിരുന്ന ചാത്തമംഗലം സ്വദേശി അഖില്‍ , ആക്ടീവ ഓടിച്ചിരുന്ന കാരന്തൂര്‍ സ്വദേശിനി തൈക്കിലാട്ട് അനീഷ , കാരന്തൂര്‍ പൊറ്റമ്മല്‍ ആദര്‍ശ് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ബൈക്കുകളേ ഇടിച്ച് സമീപത്തെ മതിലിലിടിച്ചു നിന്നത്.

Read More
 കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവുമായ ടി എം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം. മുന്‍പ് നോട്ടിസ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടിയിരുന്നു. കിഫ്ബി മസാലബോണ്ട് കേസില്‍ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയപ്പോള്‍ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനുശേഷം ചില പോരായ്മകളുണ്ടെന്ന് വിലയിരുത്തി ഇഡി സമന്‍സ് പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സിക്ക് തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതിയുടെ അറിയിപ്പിനെ […]

Read More
 രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു

ഗുവാഹത്തി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും, ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചു എന്നും കാണിച്ചാണ് പൊലീസ് കേസെടുത്തത്. യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് ജോര്‍ഹട്ട് സദര്‍ പൊലീസ് കേസെടുത്തത്. കെബി റോഡു വഴി പോകാനാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ നഗരത്തില്‍ യാത്ര മറ്റൊരു വഴിക്ക് തിരിഞ്ഞത് വന്‍ തിരക്കും ഗതാഗത […]

Read More
 ‘ഞാന്‍ ഒരു നല്ല ദൈവവിശ്വാസി, ആരുടേയും വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

‘ഞാന്‍ ഒരു നല്ല ദൈവവിശ്വാസി, ആരുടേയും വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര. ഇന്‍സ്റ്റ പോസ്റ്റിലൂടെയാണ് നയന്‍താര സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മാപ്പ് പറഞ്ഞത്. ആരുടേയും വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കുന്നുവെന്നും നയന്‍താര കത്തില്‍ പറഞ്ഞു. ജയ് ശ്രീറാം എന്ന തലക്കെട്ടോടെ ആണ് നയന്‍താര കത്ത് തുടങ്ങുന്നത്. ഓം ചിഹ്നവും കത്തിലുണ്ട്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നയന്‍താരയായിരുന്നു. ഓം, ജയ് ശ്രീറാം എന്നു […]

Read More
 രാം ലല്ലയുടെ ആദ്യചിത്രം പുറത്ത്; ഗര്‍ഭ ഗൃഹത്തില്‍ വിഗ്രഹം സ്ഥാപിച്ചു

രാം ലല്ലയുടെ ആദ്യചിത്രം പുറത്ത്; ഗര്‍ഭ ഗൃഹത്തില്‍ വിഗ്രഹം സ്ഥാപിച്ചു

ലഖ്‌നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ വിഗ്രഹമായ രാം ലല്ലയുടെ ആദ്യ ചിത്രം പുറത്ത്. ശ്രീരാമന്റെ 5 വയസുള്ള, നില്‍ക്കുന്ന വിഗ്രഹത്തിന് 51 ഇഞ്ച് ഉയരമുണ്ട്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്‍പ് വിഗ്രഹത്തിന്റെ കണ്ണുകള്‍ മൂടിയിട്ടുണ്ട്. പുതിയ ക്ഷേത്രത്തിലെ ഗര്‍ഭ ഗൃഹത്തില്‍ വിഗ്രഹം സ്ഥാപിച്ചു. മൈസൂരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം നിര്‍മിച്ചത്.

Read More
 മഹാരാജാസ് കോളേജിലെ സംഘര്‍ഷം; കെ എസ് യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മഹാരാജാസ് കോളേജിലെ സംഘര്‍ഷം; കെ എസ് യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജ് സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ഇജിലാല്‍ അറസ്റ്റില്‍. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂര്‍ സ്വദേശിയായ ഇജിലാല്‍. എസ്.എഫ്.ഐയുടെ പരാതിയിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് […]

Read More