എം ഡി എം എ കേസ്: യൂത്ത് ലീഗ് നേതാവ് പിടിയില്‍

എം ഡി എം എ കേസ്: യൂത്ത് ലീഗ് നേതാവ് പിടിയില്‍

എം ഡി എം എ കേസില്‍ യൂത്ത് ലീഗ് നേതാവ് പിടിയില്‍. മുസ്ലിം യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാദിഖലി കൂമ്പാറയാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 400 ഗ്രാം എം ഡി എം എയുമായി അബ്ദുള്‍ഖാദര്‍ എന്നയാളെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപോഴാണ് ലീഗ് നേതാവിന് വേണ്ടിയാണ് എം ഡി എം എ എത്തിച്ചതെന്ന് വ്യക്തമായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വയനാട് ലക്കിടിയില്‍ നിന്നാണ് സാദിഖലിയെ പൊലീസ് അറസ്റ്റ് […]

Read More
 ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി; തെരച്ചില്‍ തുടരുന്നു

ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി; തെരച്ചില്‍ തുടരുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. പാലത്തിനടിയില്‍ തെരച്ചില്‍ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകര്‍ന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് മറിയുകയായിരുന്നു. അതേസമയം, വഡോദരയില്‍ പാലം തകര്‍ന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിലെ നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് […]

Read More
 വിഎസിനായി കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും പ്രതീക്ഷയിലാണ്: കുറിപ്പുമായി മകന്‍ അരുണ്‍ കുമാര്‍

വിഎസിനായി കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും പ്രതീക്ഷയിലാണ്: കുറിപ്പുമായി മകന്‍ അരുണ്‍ കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛന്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോള്‍ പ്രതീക്ഷയുടെ ചില കിരണങ്ങള്‍ ലഭിക്കുന്നുണ്ട്. തുടര്‍ന്ന് വരുന്ന ഡയാലിസിസ് ഇപ്പോഴുള്ള വിഷമതകള്‍ മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡയാലിസിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം തലവന്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ […]

Read More
 ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ കാര്‍ഡും ഉപയോഗിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ കാര്‍ഡും ഉപയോഗിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സുപ്രിംകോടതിക്ക് വഴങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ കാര്‍ഡും ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ ഉള്‍പ്പെടുത്തണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നിലപാട് മാറ്റം. അതേസമയം വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം തുടരാമെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തുടര്‍വാദം കേള്‍ക്കുന്നത് ജൂലൈ 21ലേക്ക് മാറ്റി. അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് സമഗ്ര […]

Read More
 ‘കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃക, ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങള്‍’; സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍

‘കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃക, ആരോഗ്യവകുപ്പിന് അഭിനന്ദനങ്ങള്‍’; സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഘര്‍ഷങ്ങളില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സര്‍വകലാശാലയില്‍ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലത് നടന്നല്ലോ എന്നായിരുന്നു മറുപടി. സ്‌കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് പാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആരോഗ്യവകുപ്പിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും പ്രശംസിച്ചു. പരിപാടിയില്‍ മന്ത്രി വി.ശിവന്‍കുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം […]

Read More
 കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: 26 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: 26 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

ബംഗളൂരു: 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പക്കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. ടെയ്ലര്‍ രാജ എന്നറിയപ്പെടുന്ന എ രാജയാണ് പിടിയിലായത്. സംഭവമുണ്ടായി 26 വര്‍ഷത്തിനുശേഷമാണ് 48കാരനായ പ്രതിയെ കോയമ്പത്തൂര്‍ സിറ്റി പൊലീസൂം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്ന് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം അറിയിച്ചു. 167 പ്രതികളുണ്ടായിരുന്ന കേസില്‍ 153 പേരാണ് ശിക്ഷിക്കപ്പെട്ടത്. 1998 ഫെബ്രുവരി 14ന് 58 പേര്‍ കൊല്ലപ്പെടുകയും […]

Read More
 ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷം പരിഹരിക്കണം; ശശി തരൂരിന്റെ ലേഖനത്തെ കുറിച്ച് അഭിപ്രായമുണ്ട്, പക്ഷെ അത് പറയില്ല; വിഡി സതീശന്‍

ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷം പരിഹരിക്കണം; ശശി തരൂരിന്റെ ലേഖനത്തെ കുറിച്ച് അഭിപ്രായമുണ്ട്, പക്ഷെ അത് പറയില്ല; വിഡി സതീശന്‍

കൊച്ചി: ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരകളാക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളാണെന്നത് മറക്കരുത്. നിസാരമായ കാര്യങ്ങളുടെ പേരില്‍ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. 13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിലും വി.സിമാരില്ല. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത എസ്.എഫ്.ഐ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് മര്‍ദ്ദിച്ചത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ കുളമാക്കി. കഴിഞ്ഞ ദിവസം കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അവസാന നിമിഷം പ്രോസ്പെക്ടസ് തിരുത്തുമോ? എന്‍ട്രന്‍സ് കമ്മീഷണറേറ്റിലും ഉന്നതവിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയും ഇല്ലാതെ കാര്യങ്ങള്‍ ചെയ്ത് കുട്ടികളുടെ ഭാവി […]

Read More
 ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയില്‍; ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം

ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയില്‍; ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ച നിലയില്‍. ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകള്‍ വൈഭവി (ഒന്നര വയസ്സ്)എന്നിവരാണ് മരിച്ചത്. ഷാര്‍ജ അന്നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ചൊവ്വാഴ്ച ഉച്ചയോടെ താമാസ സ്ഥലത്താണ് സംഭവം. ഭര്‍ത്താവ് നിധീഷുമായി അകല്‍ച്ചയിലായിരുന്നു വിപഞ്ചിക. പൊലീസ് ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്ത് എത്തുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. […]

Read More
 കക്കയം മുപ്പതാം മൈലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കക്കയം മുപ്പതാം മൈലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കക്കയം മുപ്പതാം മൈലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അശ്വിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കക്കയം റിസര്‍വോയറിന് സമീപം പഞ്ചവടി പുഴയില്‍ കുളിക്കുന്നതിനിടെയാണ് അശ്വിനെ കാണാതായത്. കിനാലൂര്‍ പൂളക്കണ്ടി സ്വദേശിയാണ് അശ്വിന്‍. ഇന്നലെ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുള്ളവരും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് അശ്വിനെ കാണാതാവുകയായിരുന്നു.ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പനങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രം ജീവനക്കാരനാണ് അശ്വിന്‍.

Read More
 കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍മാണ പിഴവുകള്‍ കണ്ടെത്തി

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍മാണ പിഴവുകള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടിത്തം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍. കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായെന്നാണ് PWD ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. യുപിഎസ്, ബാറ്ററികള്‍, സ്വിച്ചുകള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ പിഴവുണ്ടായി. തീ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച ഫയര്‍ ഡാംപര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മെയ് 2 നൂം 5 നുമാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന പിഎംഎസ്എവൈ കെട്ടിടത്തിന് തീപിടിച്ചത്.

Read More