ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മകന് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം മകന്റെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക. മെഡിക്കല്‍ കോളജിലുണ്ടായ അപകടത്തില്‍ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് ബിന്ദുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നുവീണാണ് […]
Read More
