53 ദിവസത്തെ തിരച്ചിലിനൊടുവില്‍ കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

53 ദിവസത്തെ തിരച്ചിലിനൊടുവില്‍ കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയില്‍ കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ് 15നാണ്. ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം. മെയ് അവസാനത്തോടെ ആളക്കൊല്ലി കടുവക്കായി വെച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി തുടങ്ങിയതാണ് ദൗത്യം. മെയ് 15ന് ആണ് […]

Read More
 യാത്രയ്ക്കിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍

യാത്രയ്ക്കിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് നൊച്ചാട് സ്വദേശി റൗഫിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എടത്തില്‍ എന്ന ബസിലെ കണ്ടക്ടറാണ് പ്രതി. കഴിഞ്ഞ മാസം പത്താം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി യുവതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം റൗഫ് കോയമ്പത്തൂര്‍, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് ഫോണില്‍ […]

Read More
 സംസ്ഥാനത്ത് ആശുപത്രികളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കും

സംസ്ഥാനത്ത് ആശുപത്രികളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ലകളിലെയും ആശുപത്രികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ 14 ജില്ലകളുടെയും ആശുപത്രികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

Read More
 കുന്ദമംഗലം പെരുവയല്‍ നിന്ന് മയക്കുമരുന്നുമായി 26 കാരനെ പിടികൂടി

കുന്ദമംഗലം പെരുവയല്‍ നിന്ന് മയക്കുമരുന്നുമായി 26 കാരനെ പിടികൂടി

കുന്ദമംഗലം: പെരുവയല്‍ ജംഗ്ഷനിലെ ടി റോഡിന്റെ ഭാഗത്തെ ഇലക്ട്രിക് പോസ്റ്റിനു സമീപത്ത് നിന്ന് മയക്കുമരുന്നുമായി26 കാരനെ പിടികൂടി. പെരുവയല്‍ വില്ലേജില്‍ പൂവാട്ടുപറമ്പ് ദേശത്ത് കളരി പുറായില്‍ വീട്ടില്‍ മൊയ്ദീന്‍ മകന്‍ ഹര്‍ഷാദിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് 23 ഗ്രാം മെത്താഫിറ്റമിനും, 1.641 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.ഇന്ന് പുലര്‍ച്ചെ 4.30 മണിക്കാണ് ഇയാളെ പിടികൂടിയത്. കുന്ദമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആഷിക്ക് ഷാനും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പാര്‍ട്ടിയില്‍ EI(g) പ്രവേശ്.എം, PO(g) […]

Read More
 ‘രണ്ടേകാല്‍ മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി, ബന്ദുവിന്റേത് കൊലപാതകം; സണ്ണി ജോസഫ്

‘രണ്ടേകാല്‍ മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി, ബന്ദുവിന്റേത് കൊലപാതകം; സണ്ണി ജോസഫ്

സ്വയം ന്യായീകരിക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രതയാണ് ബിന്ദുവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും ഇത് കൊലപാതകമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. മന്ത്രിമാര്‍ കാരണമാണ് രണ്ടേകാല്‍ മണിക്കൂറോളം മണ്ണിനടിയില്‍ കിടന്ന് ശ്വാസംമുട്ടി വീട്ടമ്മ മരിക്കാനിടയായത്.അപകട സ്ഥലത്തെത്തിയ മന്ത്രിമാര്‍ മണ്ണിനടിയിലാരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമായ രക്ഷാപ്രവര്‍ത്തനം നടത്താനും നിര്‍ദേശം നല്‍കുന്നതിന് പകരം ഇവിടെ ആരുമില്ല, ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനും വൈറ്റ് വാഷ് […]

Read More
 മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്ര ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്ര ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. പത്തുദിവസത്തേക്കാണ് പോകുന്നത്. ദുബായ് വഴിയാണ് യാത്ര. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകള്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെയും മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരുന്നു. അന്ന് വലിയ രീതിയിലിത് ചര്‍ച്ചയായായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവം വലിയ വിവാദമായിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര എന്നതും ശ്രദ്ധേയമാണ്.

Read More
 ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി; സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ചിതയൊരുക്കിയത്; ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തി

ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി; സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ചിതയൊരുക്കിയത്; ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി. സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. തീര്‍ത്തും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. ഇവര്‍ താമസിക്കുന്ന വീടിന്റെ പണികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. മകള്‍ നവമിയുടെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയതായിരുന്നു ബിന്ദു. […]

Read More
 ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ; ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ 5 ലക്ഷം രൂപ നല്‍കും

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ; ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ 5 ലക്ഷം രൂപ നല്‍കും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക. നേരത്തെ, സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്‌കാര ചടങ്ങിനായി 50,000 രൂപയും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടന്‍ ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തിയിരുന്നു.

Read More
 പാലക്കാട് യുവതിക്ക് നിപ തന്നെ; പുണെയിലെ ഫലവും പോസിറ്റീവ്; 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയില്‍

പാലക്കാട് യുവതിക്ക് നിപ തന്നെ; പുണെയിലെ ഫലവും പോസിറ്റീവ്; 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയില്‍

പാലക്കാട്: ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയില്‍ രോഗബാധ കണ്ടെത്തിയ പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. നാട്ടുകല്‍ കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. മൂന്ന് […]

Read More
 തിരുവനന്തപുരത്ത് രസലഹരിയുമായി നാല് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരത്ത് രസലഹരിയുമായി നാല് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരത്ത് രസലഹരിയുമായി നാല് യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ അറസ്റ്റിലായി. നെയ്യാറ്റിന്‍കര എക്‌സൈസ് ആണ് യുവാക്കളെ പിടികൂടിയത്. തിരുവഞ്ചൂര്‍ സ്വദേശികളായ അച്യുതന്‍ നമ്പൂതിരി(26), വിഘ്‌നേഷ്(25), തൈക്കാട് സ്വദേശി അര്‍ജുന്‍(30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണന്‍(27) എന്നിവര്‍ നെയ്യാറ്റിന്‍കര എക്‌സൈസിന്റെ പിടിയിലാവുകയായിരുന്നു. നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, ലാല്‍കൃഷ്ണ, വിനോദ്, പ്രസന്നന്‍, അല്‍ത്താഫ്, അഖില്‍, വനിതാ സിവില്‍ എക്‌സൈസ് […]

Read More