ഇറാന്‍ ആക്രമിച്ചത് അഞ്ച് ഇസ്രായേല്‍ സൈനിക താവളങ്ങളെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ ആക്രമിച്ചത് അഞ്ച് ഇസ്രായേല്‍ സൈനിക താവളങ്ങളെന്ന് റിപ്പോര്‍ട്ട്

തെല്‍ അവിവ്: ഇറാന്‍ ആക്രമിച്ചത് ഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങളെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഗ്രഹ ഡാറ്റ വിലയിരുത്തിയാണ് ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആക്രമണം വിശദീകരിക്കുന്നത്. 12 ദിവസമാണ് ഇറാനും ഇസ്രായേലും തമ്മിലെ സംഘര്‍ഷം നീണ്ടുനിന്നത്. കനത്ത ആക്രമണ- പ്രത്യാക്രമണങ്ങള്‍ക്കാണ് ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചിരുന്നത്. അഞ്ച് ഐഡിഎഫ് താവളങ്ങള്‍ ആകെ ആറ് റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴയതും എന്നാല്‍ വ്യോമസേനയുടെ […]

Read More
 കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; വി സിയുടെ വിയോജിപ്പ് തള്ളി

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; വി സിയുടെ വിയോജിപ്പ് തള്ളി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.

Read More
 കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് : രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടത് അംഗങ്ങള്‍, ആവശ്യം അംഗീകരിക്കാതെ വി സി

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് : രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടത് അംഗങ്ങള്‍, ആവശ്യം അംഗീകരിക്കാതെ വി സി

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാതെ വി സി. സസ്‌പെന്‍ഷന്‍ വിഷയം അജണ്ടയില്‍ ഇല്ലെന്ന് വി സി സിസ തോമസ് പറഞ്ഞു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ട് വി സി സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചു. ഫേസ് ബുക്കിലൂടെ സിണ്ടിക്കേറ്റ് അംഗം ആര്‍ രാജേഷ് കോടതിയെ അപമാനിച്ചെന്ന് ബിജെപി അംഗം പി എസ് ഗോപകുമാര്‍ ആരോപിച്ചു. ബിജെപി അംഗം ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചു. എന്നാല്‍ […]

Read More
 ‘കൂട്ടിലായ കടുവയെ വെടിവെച്ച് കൊല്ലണം’; കാളികാവില്‍ സംഘടിച്ച് നാട്ടുകാര്‍; പ്രതിഷേധം

‘കൂട്ടിലായ കടുവയെ വെടിവെച്ച് കൊല്ലണം’; കാളികാവില്‍ സംഘടിച്ച് നാട്ടുകാര്‍; പ്രതിഷേധം

മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവഷ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.53 ദിവസത്തിന് ശേഷമാണ് കടുവയെ പിടികൂടിയത്. അതേസമയം, ഇപ്പോള്‍ കൂട്ടിലായത് […]

Read More
 ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച രണ്ട് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച രണ്ട് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച മാമ്പുഴക്കാട്ട്മീത്തല്‍ കോളനി റോഡ്, എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 6 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ചെറുവത്ത് റോഡ് എന്നിവയാണ് എം.എല്‍.എ തുറന്ന് കൊടുത്തത്.ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി […]

Read More
 ആറന്മുളയിലെ ഭൂമിക്കായി വീണ്ടും ഐടി വകുപ്പ്; പദ്ധതിയുടെ സാധ്യതകള്‍ തേടി കളക്ടര്‍ക്ക് കത്ത് നല്‍കി

ആറന്മുളയിലെ ഭൂമിക്കായി വീണ്ടും ഐടി വകുപ്പ്; പദ്ധതിയുടെ സാധ്യതകള്‍ തേടി കളക്ടര്‍ക്ക് കത്ത് നല്‍കി

പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയില്‍ വീണ്ടും കണ്ണുവെച്ച് ഐടി വകുപ്പ്. ടോഫലിന്റെ പദ്ധതിയുടെ സാധ്യതകള്‍ തേടി ഐ ടി വകുപ്പ് കളക്ടര്‍ക്ക് വീണ്ടും കത്ത് നല്‍കി. ജൂണ്‍ 16ന് പദ്ധതി ഉപേക്ഷിക്കാന്‍ ചീഫ് സെക്രട്ടറിതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഐ ടി സ്‌പെഷ്യല്‍ സെക്രട്ടറിയുടെ കത്തും ചീഫ് സെക്രട്ടറി തലയോഗത്തിന്റെ മിനിറ്റ്‌സും റിപ്പോര്‍ട്ടറിന് ലഭിച്ചു. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇലക്‌സ്‌ട്രോണിക്‌സ് പാര്‍ക്ക് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സിപിഐ രാഷ്ട്രീയമായി ഈ പദ്ധതിയെ […]

Read More
 നിപയില്‍ ആശ്വാസം; പാലക്കാട്ട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

നിപയില്‍ ആശ്വാസം; പാലക്കാട്ട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്.പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. അതേസമയം, നിപ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലേക്കാണ് യുവതിയെ മാറ്റിയത്. പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്‍സില്‍ ആണ് അതീവ […]

Read More
 ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്ക് മന്ത്രി എത്തിയത്. മന്ത്രിക്കൊപ്പം സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. മന്ത്രിയെത്തിയതിന് പിന്നാലെ വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വീട് സാക്ഷ്യംവഹിച്ചത്. മന്ത്രിയെ കെട്ടിപ്പിടിച്ച് ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി കരഞ്ഞു. ഇതോടെ മന്ത്രിയും വിതുമ്പി. ബിന്ദുവിന്റെ മാതാവാണ് മന്ത്രിയോട് ആദ്യം കാര്യങ്ങള്‍ സംസാരിച്ചത്. […]

Read More
 നിപ: കേന്ദ്ര സംഘം കേരളത്തിലെത്തും; സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

നിപ: കേന്ദ്ര സംഘം കേരളത്തിലെത്തും; സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീം സംസ്ഥാനം സന്ദര്‍ശിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണല്‍ ഔട്ട് ബ്രേക്ക് റസ്പോണ്‍സ് ടീമായിരിക്കും കേരളത്തില്‍ എത്തുക. ഒപ്പം തന്നെ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വെയ്ലന്‍സ് പ്രോഗ്രാമും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കേരളത്തിന്റെ സംസ്ഥാന യൂണിറ്റുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുന്‍കരുതല്‍ […]

Read More
 തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 30 തോളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 30 തോളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കാട്ടാക്കടയില്‍ നിന്നും നെയ്യാര്‍ ഡാമിലേക്ക് പോയ ബസും നെയ്യാറില്‍ നിന്നും കാട്ടാക്കടയിലേക്ക് വന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കുള്ളതായാണ് വിവരം. ഇടിച്ച ഒരു ബസിന്റെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കള്ളിക്കാട് പെരിഞ്ഞാംകടവിലാണ് അപകടം ഉണ്ടായത്. നെയ്യാര്‍ ഡാമില്‍ നിന്നും കാട്ടാക്കടയില്‍ വന്ന ബസിന്റെ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. […]

Read More