‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല; വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല; വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ്’- കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആണ് ജോണ്‍സണ്‍ പി.ജെ. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് പിന്നാലെ മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് പ്രകോപനത്തിന് പിന്നിലെന്നാണ് […]

Read More
 കോട്ടയം മെഡിക്കല്‍ കോളജ് അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.എന്‍ വാസവന്‍. തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഹിറ്റാച്ചി കൊണ്ടുവരാന്‍ സമയമെടുത്തു എന്നത് മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റായി വ്യഖ്യാനിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ആശുപത്രി സൂപ്രണ്ട് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞതെന്നും അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് വന്നത്. വീണ ജോര്‍ജ് സൗകര്യത്തിനായി […]

Read More
 കേരള സര്‍വകലാശാല വിസിക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം

കേരള സര്‍വകലാശാല വിസിക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം: കേരള സര്‍വകലാശാല വിസിക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം. വിസി ആര്‍എസ്എസിന്റെ ദാസ്യപ്പണിയെടുക്കുന്നു എന്നാണ് മുഖപ്രസംഗത്തിലെ ആരോപണം. സര്‍വകലാശാല വിസിയാകാനുള്ള അടിസ്ഥാന യോഗ്യത പോലും മോഹനന്‍ കുന്നുമ്മലിനില്ലെന്നും സംഘപരിവാര്‍ ഏജന്റ് ആയി പ്രവര്‍ത്തിച്ച് സര്‍വകലാശാലയെ തകര്‍ക്കുകയാണ് വിസിയുടെ ലക്ഷ്യമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സംഘപരിവാര്‍ ഒത്താശയോടെ സര്‍വകലാശാലയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സര്‍വകലാശാലകളെ സംഘപരിവാറിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുന്നു. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖ അല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണമെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

Read More
 മരിച്ച മങ്കട സ്വദേശിനിയുടെ നിപ ഫലം പോസിറ്റീവ്; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍

മരിച്ച മങ്കട സ്വദേശിനിയുടെ നിപ ഫലം പോസിറ്റീവ്; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍

കോഴിക്കോട്: അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനിലാണ്. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. സാമ്പിള്‍ മെഡിക്കല്‍ കോളജിലെ ലെവല്‍ ടു ലാബില്‍ […]

Read More
 ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു: പൊട്ടിക്കരഞ്ഞ് മക്കളും ഭര്‍ത്താവും; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടി

ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു: പൊട്ടിക്കരഞ്ഞ് മക്കളും ഭര്‍ത്താവും; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടില്‍ അല്‍പ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിര്‍ഭരമായ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. മക്കളും ഭര്‍ത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാരും വീട്ടില്‍ തടിച്ചുകൂടി. രാവിലെ 11മണിയോടെയാണ് സംസ്‌കാരം നടക്കുക. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി […]

Read More
 ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് വി.ഡി സതീശന്‍

ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി ആരോഗ്യമേഖലയെ അലങ്കോലപ്പെടുത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടേത് ഗുരുതരമായ തെറ്റാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അവര്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടര്‍ന്നാണെന്നും അവര്‍ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതിപക്ഷ […]

Read More
 കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ മുസ്ലിം ലീഗ് ജനപ്രധിനിധികളുടെ പ്രതിഷേധം

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ മുസ്ലിം ലീഗ് ജനപ്രധിനിധികളുടെ പ്രതിഷേധം

കുന്ദമംഗലം. ലോക്കല്‍ ഗവണ്‍മെന്റ് മെംബേര്‍സ് ലീഗ് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സഭ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദീര്‍ഘ വീക്ഷണമില്ലാതെ നടപ്പാക്കിയ കെ സ്മാര്‍ട്ട് പദ്ധതി സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്നും ലക്ഷകണക്കിന് ഭവനരഹിതരോടുള്ള സര്‍ക്കാരിന്റെ വഞ്ചനയാണ് PMAY പദ്ധതി അട്ടിമറിച്ച് ലൈഫ് ലിസ്റ്റില്‍ ഉള്ളവരെ മാത്രം ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനുള്ള തീരുമാനം എന്ന് അദ്ദേഹം ആരോപിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ കെ […]

Read More
 ‘വീണ ജോര്‍ജ് പറഞ്ഞതെല്ലാം പച്ച നുണ, കെട്ടിടം വീണത് അവരുടെ ബന്ധുക്കളുടെ തലയിലല്ലല്ലോ.. രൂക്ഷ വിമര്‍ശനവുമായി താര ടോജോ അലക്‌സ്

‘വീണ ജോര്‍ജ് പറഞ്ഞതെല്ലാം പച്ച നുണ, കെട്ടിടം വീണത് അവരുടെ ബന്ധുക്കളുടെ തലയിലല്ലല്ലോ.. രൂക്ഷ വിമര്‍ശനവുമായി താര ടോജോ അലക്‌സ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തിലെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താര ടോജോ അലക്‌സ്. തകര്‍ന്ന കെട്ടിടത്തിനടിയില്‍ രണ്ടര മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു ആണ് മരിച്ചത്. ട്രോമാ കെയറില്‍ ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാന്‍ വന്നപ്പോഴാണ് ദാരുണാപകടം. സംഭവം നടന്ന ഉടന്‍ സ്ഥലം സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറയുന്ന എല്ലാ വാദങ്ങളും പച്ച നുണയാണെന്ന് അവര്‍ […]

Read More
 തിരുവല്ലയിലെ പൊടിയാടിയില്‍ പുലിയിറങ്ങി

തിരുവല്ലയിലെ പൊടിയാടിയില്‍ പുലിയിറങ്ങി

തിരുവല്ലയിലെ പൊടിയാടിയില്‍ പുലിയിറങ്ങി. തിരുവല്ല മാവേലിക്കര റോഡില്‍ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് പിന്‍വശത്തുള്ള റോഡിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ ആറുമണിയോടെ കോണ്‍ക്രീറ്റ് റോഡില്‍ നില്‍ക്കുന്ന പുലിയെ മണിപ്പുഴ തൈപ്പടവില്‍ വീട്ടില്‍ സംഗീതയാണ് കണ്ടെത്തിയത്. സംഭവം ഉടന്‍തന്നെ വാര്‍ഡ് മെമ്പര്‍ എന്‍ എസ് ഗിരീഷ് കുമാറിനെ വിവരം അറിയിച്ചു. കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് പുലി നടന്നകലകുകയായിരുന്നു. കണ്ടത് പുലിയെ തന്നെ ആണെന്ന് നാട്ടുകാര്‍ പറഞ്ഞു. […]

Read More
 സ്വകര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്: 22 മുതല്‍ അനിശ്ചിതകാല സമരം

സ്വകര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്: 22 മുതല്‍ അനിശ്ചിതകാല സമരം

ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതി. ഈ മാസം എട്ടിന് സൂചന സമരം ഉണ്ടാകും. 140 കിലോമീറ്ററില്‍ അധികം ബസ്സുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, ദീര്‍ഘദൂര ബസ്സുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വര്‍ദ്ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇ ചെല്ലാന്‍ […]

Read More