കണ്ണൂരില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി; പാമ്പ് കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയില്‍

കണ്ണൂരില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി; പാമ്പ് കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയില്‍

കണ്ണൂര്‍: ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്. സര്‍പ്പ വളണ്ടിയറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ബിജിലേഷ് കോടിയേരിയാണ് രാജവെമ്പാലയെ പിടികൂടിയത്.

Read More
 കുന്ദമംഗലത്ത് തിരുവാതിര ഞാറ്റുവേല ചന്ത നടത്തി

കുന്ദമംഗലത്ത് തിരുവാതിര ഞാറ്റുവേല ചന്ത നടത്തി

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാര്‍ഷിക കര്‍മ്മസേനയും സംയുക്തമായി ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതി യു.സി, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത് , വാര്‍ഡ് […]

Read More
 സ്വര്‍ണവിലയില്‍ കുതിപ്പ്; ഇന്ന് പവന് 840 രൂപ വര്‍ധിച്ചു

സ്വര്‍ണവിലയില്‍ കുതിപ്പ്; ഇന്ന് പവന് 840 രൂപ വര്‍ധിച്ചു

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില […]

Read More
 വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് എംഎ ബേബി

വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് എംഎ ബേബി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം. തുടര്‍ച്ചയായ ഡയാലിസിസ് ഇന്നുമുതല്‍ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ വിഎസ് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നേരത്തെ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം […]

Read More
 കൊല്‍ക്കത്ത കൂട്ടബലാത്സംഗം: നിയമ വിദ്യാര്‍ഥിനി നേരിട്ടത് ക്രൂര പീഡനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊല്‍ക്കത്ത കൂട്ടബലാത്സംഗം: നിയമ വിദ്യാര്‍ഥിനി നേരിട്ടത് ക്രൂര പീഡനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരമായ പീഡനം എന്ന് രണ്ടാമത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഖ്യപ്രതി മനോജിത്ത് മിശ്ര മാരകമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും, സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൂടുതല്‍ ഫോറന്‍സിക് സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. പെണ്‍കുട്ടിയെ കോളജിനു മുന്നില്‍ നിന്ന് വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ക്കെതിരായ ശക്തമായ തെളിവാണ്. ലോ കോളജിലെ സിസിടിവി ഡിവിആര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 11 മണിക്കൂര്‍ ദൃശ്യങ്ങളാണ് ഡിവിആറില്‍ ഉള്ളത്. പ്രതികളുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് […]

Read More
 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഉപകരണങ്ങള്‍ എത്തിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഉപകരണങ്ങള്‍ എത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ തുടങ്ങി. ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിയത്. മാറ്റിവെച്ച എല്ലാ ശസ്ത്രക്രിയകളും ഇന്ന് മുതല്‍ പുനരാരംഭിക്കും. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണമില്ലാതെ വന്നതോടെയാണ് തിരുവന്തപുരം മെഡിക്കല്‍ കോളേജിന്റെ ദയനിയാവസ്ഥ ഡോ. ഹാരിസ് ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞത്. അതേസമയം, യൂറോളജി വകുപ്പ് മേധാവിയായ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ […]

Read More
 തെലങ്കാനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം 30 കടന്നു; രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു

തെലങ്കാനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം 30 കടന്നു; രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു

തെലങ്കാനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 30 കടന്നു. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലായിരുന്നു സ്‌ഫോടനം നടന്നത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാര്‍മ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്നലെ പതിമൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ 11 […]

Read More
 ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു; ആലുവ രാജഗിരി ആശുപത്രിക്കെതിരെ പരാതി

ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു; ആലുവ രാജഗിരി ആശുപത്രിക്കെതിരെ പരാതി

എറണാകുളം: ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ചോറ്റാനിക്കര കടുകമംഗലം സ്വദേശി ബിജുവാണ് മരിച്ചത്. നടുവേദനയ്ക്കുള്ള ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലുവ പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. കഴിഞ്ഞ 25ാം തിയ്യതിയാണ് ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ബിജു മരിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.

Read More
 വയനാട്ടിലെ നമ്പ്യാര്‍കുന്നില്‍ ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി

വയനാട്ടിലെ നമ്പ്യാര്‍കുന്നില്‍ ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി

വയനാട്: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വയനാട് നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച പുലിയാണ് വനം വകുപ്പിന്റെ കൂട്ടില്‍ വീണത്. പുലിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഒരു വീട്ടിലെ കോഴിയെ പിടികൂടിയ പുലി സമീപത്തുവെച്ച വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കൂട്ടിനുള്ളില്‍ കെണിയായി വച്ചിരുന്ന ആടിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പുലി. നാട്ടുകാരാണ് പുലി കൂട്ടില്‍ കുടുങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചത്.

Read More
 കോട്ടയം കോടിമതയില്‍ പിക്കപ്പും ജീപ്പും കൂട്ടിയിടിച്ചു; അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

കോട്ടയം കോടിമതയില്‍ പിക്കപ്പും ജീപ്പും കൂട്ടിയിടിച്ചു; അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

കോട്ടയം കോടിമതയില്‍ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കൊല്ലാട് കുഴക്കീല്‍ ജെയ്മോന്‍ ജെയിംസ് (43), കൊല്ലാട് മംഗളാലയം അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ […]

Read More