അംപയറോട് തര്‍ക്കിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് കനത്ത പിഴ

അംപയറോട് തര്‍ക്കിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് കനത്ത പിഴ

അംപയറോട് തര്‍ക്കിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. ഇന്നലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് – ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലെ വിവാദ പുറത്താകലിന് ശേഷമാണ് സംഭവം. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു വിവാദത്തിന്റെ അകമ്പടിയോടെ പുറത്താകുന്നത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.ഹോപ്പ് പന്ത് കയ്യിലൊതുക്കുന്ന സമയത്ത് കുഷ്യനില്‍ സ്പര്‍ശിച്ചുവെന്ന വാദവമുണ്ട്. […]

Read More
 എം എം ഹസന്‍ വിട്ടുനിന്നു; പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ് കെ. സുധാകരന്‍

എം എം ഹസന്‍ വിട്ടുനിന്നു; പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ് കെ. സുധാകരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ചശേഷമാണ് സുധാകരന്‍ ഇന്ദിരാഭവനിലെത്തിയത്. കെപിസിസി ആസ്ഥാനത്തെത്തിയ സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി. സ്ഥാനാരോഹണ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ സംബന്ധിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയത്. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് […]

Read More
 കൊല്ലപ്പെട്ട സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ ഒരുങ്ങി സിബിഐ;ദില്ലി എയിംസിൽ നിന്ന് സിബിഐ വിദഗ്ധോപദേശം തേടി

കൊല്ലപ്പെട്ട സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ ഒരുങ്ങി സിബിഐ;ദില്ലി എയിംസിൽ നിന്ന് സിബിഐ വിദഗ്ധോപദേശം തേടി

ഗിനിരയായി കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ. ദില്ലി എയിംസിൽ നിന്ന് സിബിഐ വിദഗ്ധോപദേശം തേടി. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സി​ദ്ധാർത്ഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്.സിദ്ധാർത്ഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്ന് സിബിഐ വ്യക്തമാക്കി. സിദ്ധാർത്ഥനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ട് […]

Read More
 ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളാണ് ഉള്ളത്. മാത്യു കുഴല്‍നാടന്‍ കേസില്‍ 16ാം പ്രതിയാണ്. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് ഒന്നാംപ്രതി. 2012 മുതല്‍ ഭൂമിയുമായി ഇടപാട് നടത്തിയവരാണ് മറ്റ് പ്രതികളെല്ലാം. ക്രമക്കേട് ഉണ്ടെന്നറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്നാണ് കേസ്. എഫ്.ഐ.ആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Read More
 ഒറ്റപെട്ടുപോയ വിദേശ പൗരനെ സഹായിച്ചു; ഡി.ടി.പി.സിയുടെ അഭിനന്ദനം ഏറ്റുവാങ്ങി നൗഷാദ്

ഒറ്റപെട്ടുപോയ വിദേശ പൗരനെ സഹായിച്ചു; ഡി.ടി.പി.സിയുടെ അഭിനന്ദനം ഏറ്റുവാങ്ങി നൗഷാദ്

കുന്ദമംഗലം : വിനോദ സഞ്ചാരത്തിന് ഇന്ത്യയിലെത്തുകയും ഒറ്റപ്പെട്ടുപോകുകയും ചെയ്ത വിദേശ പൗരനെ സഹായിച്ച സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിലിന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഭിനന്ദനം. ഒറ്റപെട്ടുപോയ 66കാരനായ ഫ്രഞ്ച് പൗരൻ ഷോഗ് ഐസയെയാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ഡിസംബറിൽ പ്രവേശിപ്പിച്ചത്. ഇതറിഞ്ഞ് സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിലും സഹപ്രവർത്തകരും ചേർന്ന് ഫ്രഞ്ച് ഭാഷ അധ്യാപകനെ കൊണ്ടു വന്ന് വിദേശ പൗരനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും […]

Read More
 കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ മരിച്ചു; അപകടം കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ മരിച്ചു; അപകടം കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ

കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷ് (34) മരിച്ചു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്. പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു എ.വി മുകേഷ്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിന്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം […]

Read More
 മുഖ്യമന്ത്രി അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിന്?; വി.ഡി സതീശന്‍

മുഖ്യമന്ത്രി അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിന്?; വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ബന്ധുക്കളും അതീവ രഹസ്യമായി യാത്ര നടത്തുന്നത് എന്തിനാണ് അദ്ദേഹം ചോദിച്ചു. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ […]

Read More
 മലബാറിലെ പ്ലസ് വൺ സീറ്റിൽ ബാച്ചുകൾ വർദ്ധിപ്പിക്കില്ല; മന്ത്രി വി ശിവൻകുട്ടി

മലബാറിലെ പ്ലസ് വൺ സീറ്റിൽ ബാച്ചുകൾ വർദ്ധിപ്പിക്കില്ല; മന്ത്രി വി ശിവൻകുട്ടി

മലബാറിലെ പ്ലസ് വൺ സീറ്റിൽ ബാച്ചുകൾ വർദ്ധിപ്പിക്കില്ലെന്ന് ആവർത്തിച്ച് വി​ദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രതിഷേധിക്കുന്നവർ മാർജിനൽ സീറ്റ് വർധനവിനെ അഭിനന്ദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധമുന്നയിക്കുന്നവർ പ്രശ്നം പരിഹരിക്കണമെന്ന് മാത്രമാണ് നേരത്തെ പറഞ്ഞതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയപ്പോൾ ബാച്ച് വേണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ബാച്ച് വർധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.

Read More
 ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍; ഭക്ഷ്യവിഷബാധയേറ്റത്ചിക്കന്‍ ഷവര്‍മയില്‍ നിന്ന്

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍; ഭക്ഷ്യവിഷബാധയേറ്റത്ചിക്കന്‍ ഷവര്‍മയില്‍ നിന്ന്

മുംബൈ: മുംബൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.അഞ്ചുപേര്‍ ആശുപത്രിയിലാണ്. മന്‍ഖുര്‍ദിലെ മഹാരാഷ്ട്ര നഗര്‍ ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കന്‍ ഷവര്‍മ കഴിക്കാന്‍ പോയിരുന്നു.വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. കടയുടമകളായ ആനന്ദിനും മുഹമ്മദിനുമെതിരെ പൊലീസ് […]

Read More
 മകന്റെ കൊലയാളിക്ക് വധശിക്ഷക്ക് തൊട്ട് മുന്‍പ് മാപ്പ് നല്‍കി സൗദി പൗരന്‍

മകന്റെ കൊലയാളിക്ക് വധശിക്ഷക്ക് തൊട്ട് മുന്‍പ് മാപ്പ് നല്‍കി സൗദി പൗരന്‍

മകന്റെ കൊലയാളിക്ക് വധശിക്ഷക്ക് തൊട്ട് മുന്‍പ് മാപ്പ് നല്‍കി സൗദി പൗരന്‍. സൗദി ഹഫര്‍ അല്‍ബാത്തിനിലെ സ്വദേശി പൗരന്‍ അല്‍ഹുമൈദ് അല്‍ ഹര്‍ബിയാണ് മകന്റെ ഘാതകന് വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മാപ്പ് നല്‍കിയത്. വധശിക്ഷ നടപ്പിലാക്കുന്നത് നേരില്‍ കാണാനെത്തിയ പിതാവാണ് പ്രതിക്ക് മാപ്പ് നല്‍കിയത്. മോചനദ്രവ്യം നല്‍കി വധശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ നിരവധി തവണ പ്രതിയുടെ ബന്ധുക്കള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇദ്ദേഹം വഴങ്ങിയിരുന്നില്ല. ശിക്ഷ നടപ്പിലാക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കവെ ഉദ്യോഗസ്ഥര്‍ പിതാവിനോട് അന്തിമ അനുമതി തേടിയപ്പോഴാണ് […]

Read More