യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍; സംഭവം തൃശ്ശൂരില്‍

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍; സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
 കോഴിക്കോട്എന്‍.ഐ.ടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്എന്‍.ഐ.ടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട:് ചാത്തമംഗലം എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ലോകേശ്വര്‍നാഥ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ […]

Read More
 കുറ്റ്യാടിയിലെ പൗരപ്രമുഖനും മുൻകാലകോൺഗ്രസ് നേതാവുമായിരുന്നഇറക്കോട്ട് മൊയ്തു നിര്യാതനായി

കുറ്റ്യാടിയിലെ പൗരപ്രമുഖനും മുൻകാലകോൺഗ്രസ് നേതാവുമായിരുന്നഇറക്കോട്ട് മൊയ്തു നിര്യാതനായി

കുറ്റ്യാടി: കുറ്റ്യാടിയിലെ പൗരപ്രമുഖനും മുൻകാലകോൺഗ്രസ് നേതാവുമായിരുന്നഇറക്കോട്ട് മൊയ്തു (73)നിര്യാതനായി. ഭാര്യ: മറിയം’ മക്കൾ: ജൈസൽ ,ജസിമോൾ ,സജിമോൾ, റജിമോൾ മരുമക്കൾ: യൂസഫ് നടുവണ്ണൂർ,ഫാരിസ് ഊരല്ലൂർ,മുഹ്സിൻ ഭൂപതികുന്ദമംഗലം റബീഹ കുറ്റ്യാടി. പാലേരി പുത്തൻ പള്ളിയിൽ 11മണിക്ക് മയ്യത്ത് നമസ്കാരം.

Read More
 വെള്ളനൂർ താമരച്ചാലി റസിഡൻ്റ്സ് അസോസിയേഷൻ ആറാം വാർഷികാഘോഷം നടത്തി

വെള്ളനൂർ താമരച്ചാലി റസിഡൻ്റ്സ് അസോസിയേഷൻ ആറാം വാർഷികാഘോഷം നടത്തി

ചാത്തമംഗലം : വെള്ളനൂർ താമരച്ചാലി റസിഡൻ്റ് സ് അസോസിയേഷൻ 6 -ാo വാർഷികാഘോഷം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് സുഷമ – എം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് സാമികുട്ടി വി പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജ പൂളക്കമണ്ണിൽ, ടി പി.സി വളയനൂർ, ഡോ:വി.ടി സതീഷ് കുമാർ, ശിവദാസൻ കണി മണ്ണിൽ എന്നിവർ ആശംസകളർപ്പിച്ചു. സുധർമ്മൻ- എ. അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ സുജീഷ് പി നന്ദിയും […]

Read More
 കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മധുര: തമിഴ്‌നാട്ടിൽ രണ്ടുദിവസം മുമ്പ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ പി കെ ജയകുമാറിനെയാണ് സ്വന്തം തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതായത്. ജയകുമാറിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത് അദ്ദേഹത്തിൻ്റെ കൈപ്പട […]

Read More
 വടകരയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണം; കെ. പി.സി.സി വൈസ് പ്രസിഡന്റ്

വടകരയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണം; കെ. പി.സി.സി വൈസ് പ്രസിഡന്റ്

കോഴിക്കോട്: വടകരയിലെ ജനങ്ങളോട് സി.പി.എം മാപ്പ് പറയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ജനകീയ വിഷയങ്ങൾ ഉയർത്തിപിടിക്കുന്നതിന് പകരം വർഗീയ പ്രചാരണങ്ങൾ നടത്തി. വർഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് അവർ സ്വീകരിച്ചത്. വടകര കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണ്. തീ തുപ്പുന്ന വർഗീയത ആളികത്തിക്കുന്ന രീതി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.എം ചെയ്യാൻ പാടില്ലാത്തതാണെന്നും സിദ്ധിഖ് പറഞ്ഞു. സൈബർ ബോംബും പാനൂരിലെ ബോംബും അവരുടെ കയ്യിൽ നിന്ന് […]

Read More
 കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി;ആറ് പേർക്ക് പരിക്ക്

കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി;ആറ് പേർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 2 കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. തിരൂർ ഭാഗത്ത് നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Read More
 സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യയുണ്ട്. അതേസമയം, 7,8,9 തിയ്യതികളിൽ സംസ്ഥാനത്താകെ മഴ ലഭിക്കുമെന്നും എറണാകുളം, […]

Read More
 മൂന്നരവയസുകാരനെ പീഡിപ്പിച്ച പ്രതി പിടിയിൽ

മൂന്നരവയസുകാരനെ പീഡിപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: മൂന്നരവയസുകാരൻ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. തിരുവനന്തപുരത്താണ് സംഭവം. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി മാരിക്കനിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സുഹൃത്തിന്റെ മകനെയാണ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനിടെ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 50000 രൂപ പിഴയും നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ ) ജഡ്‌ജ് കെ വിദ്യാധരൻ വിധിച്ചു. കോട്ടുകാൽ അടിമലത്തുറ മേലെ പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്തു ദാസിനെയാണ് ശിക്ഷിച്ചത്. 2022ലാണ് […]

Read More
 കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്. വീട് നോക്കാൻ ഏൽപിച്ച സുദർശൻ പ്രസാദിനെയാണ് മാതമംഗലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത […]

Read More