കെ ഫോൺ തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്നു; ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും സൗജന്യ കണക്ഷൻ 5304 എണ്ണം മാത്രം
ഉദ്ഘാടനം കഴിഞ്ഞ് ഇന്നേക്ക് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതിന്‍റെ മൂന്നിലൊന്ന് സൗജന്യ കണക്ഷൻ പോലും നൽകാനാകാതെ കെ ഫോൺ. വാണിജ്യ കണക്ഷൻ അടക്കം വരുമാന വര്‍ദ്ധനവിനേര്‍പ്പെടുത്തിയ സംവിധാനങ്ങൾക്കുമില്ല പ്രതീക്ഷിച്ച വേഗം. പ്രതിദിനം 1000 കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും പത്ത് മാസത്തിനിടെ നാളിതുവരെ നൽകിയത് വെറും 4102 കണക്ഷൻ മാത്രമാണ്. ഡാക് കേബിൾ വാടകയും പ്രതീക്ഷിച്ചതിന്‍റെ പകുതി മാത്രമാണ് കിട്ടുന്നത്.സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ ആദ്യഘട്ടത്തിൽ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തിൽ […]
Read More
