മഞ്ചേരിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍; വില്പന ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍

മഞ്ചേരിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍; വില്പന ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍

മലപ്പുറം: മഞ്ചേരിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍. രണ്ട് കിലോ കഞ്ചാവുമായി ജലാലുദ്ദീന്‍ ശൈഖ് എന്നയാളാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ചാണ് ജലാലുദ്ദീന്‍ ശൈഖിനെ അറസ്റ്റ് ചെയ്തത്. ബംഗാളില്‍ നിന്നും സ്ഥിരമായി ലഹരി വസ്തുക്കള്‍ കേരളത്തിലെത്തിച്ചു വില്പന നടത്തുന്നവരില്‍ പ്രധാന കണ്ണിയാണ് ജലാലുദ്ദീന്‍ ശൈഖെന്ന് എക്‌സൈസ് അറിയിച്ചു. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലാണ് […]

Read More
 കളിക്കുന്നതിനിടെ കണ്ടെത്തിയത് കുഴിബോംബ്;ബോംബ് പൊട്ടിത്തെറിച്ച് ഒൻപത് കുട്ടികൾ കൊല്ലപ്പെട്ടു, സംഭവം അഫ്ഗാനിസ്ഥാനിൽ

കളിക്കുന്നതിനിടെ കണ്ടെത്തിയത് കുഴിബോംബ്;ബോംബ് പൊട്ടിത്തെറിച്ച് ഒൻപത് കുട്ടികൾ കൊല്ലപ്പെട്ടു, സംഭവം അഫ്ഗാനിസ്ഥാനിൽ

കളിക്കുന്നതിനിടെ കണ്ടെത്തിയത് കുഴിബോംബ്. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ഒൻപത് കുട്ടികൾ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഗെരോയിലാണ് സംഭവം. പത്ത് വർഷത്തോളം പഴക്കമുള്ള കുഴിബോംബാണ് കുട്ടികൾ കണ്ടെത്തിയതെന്നാണ് താലിബാൻ വക്താവ് വിശദമാക്കിയത്. ഞായറാഴ്ചയായിരുന്നു സ്ഫോടനമുണ്ടായത്. 5 മുതൽ 10 വരെ പ്രായമുളള കുട്ടികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് ഉള്ളതെന്ന് തിങ്കളാഴ്ച താലിബാൻ വിശദമാക്കി.പൊട്ടിത്തെറിച്ച കുഴിബോംബ് റഷ്യൻ അധിനിവേശ സമയത്ത് നിന്നുള്ളതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച ഹെറാത്ത് പ്രവിശ്യയിലുണ്ടായ സമാനമായ മറ്റൊരു പൊട്ടിത്തെറിയിൽ […]

Read More
 കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി; അപകടം കളിച്ചുകൊണ്ടിരിക്കെ

കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി; അപകടം കളിച്ചുകൊണ്ടിരിക്കെ

ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. വരും മണിക്കൂറുകളില്‍ ഇതെക്കുറിച്ച് വിശദമായി അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിജയപുരയിലെ ലച്ച്യാന്‍ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴല്‍ക്കിണറില്‍ ഇന്നലെ വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം.

Read More
 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചിത്രം വ്യക്തം;  പത്രിക സമർപ്പിച്ച് നേതാക്കൾ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചിത്രം വ്യക്തം; പത്രിക സമർപ്പിച്ച് നേതാക്കൾ

ലോക്സഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിനമായ ഇന്ന് നിരവധി പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.എം. ആരിഫ്, സി കൃഷ്ണകുമാർ, ബൈജു കലാശാല, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് വരണാധികാരി ജെറോമിക് ജോർജ്ജിന് മുമ്പാകെ 11.10ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി […]

Read More
 മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ;പ്രചാരണവുമായി ഡിഎംകെ

മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ;പ്രചാരണവുമായി ഡിഎംകെ

നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ചില ഭക്ഷണങ്ങള്‍ നിരോധിക്കുമെന്ന പ്രചാരണവുമായി ഡിഎംകെ. മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ. ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ലെന്ന ഡിഎംകെ നേതാവിന്‍റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഡിഎംകെ നേതാവിന്‍റെ പരാമർശം. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി.തമിഴ്നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. 39 ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അന്ന് നടക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് തമിഴ്നാട്. […]

Read More
 ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയില്‍ വീണ് യാത്രക്കാരന്‍ മുങ്ങി മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയില്‍ വീണ് യാത്രക്കാരന്‍ മുങ്ങി മരിച്ചു

തൃശ്ശൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയില്‍ വീണ് യാത്രക്കാരന്‍ മുങ്ങി മരിച്ചു. എറണാകുളം ബെംഗളൂരു എക്‌സ്പ്രസിലെ യാത്രക്കാരനായ രാം കിഷനാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് ഇയാള്‍. ട്രെയിന്‍ യാത്രയ്ക്കിടെ ചാലക്കുടി പുഴയില്‍ വീണ രാം കിഷന്‍ മുങ്ങിമരിക്കുകയായിരുന്നു.

Read More
 എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്

എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യണം. പക്ഷേ സംഘടനകളുടെ കാര്യത്തില്‍ നിലപാടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാകള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. സിപിഎം പറയുന്നത് കേട്ടാല്‍ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണെന്നും സതീശന്‍ പറഞ്ഞു.

Read More
 സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ;ഇന്നലെ മുതൽ ഇന്ന് 11 മണി വരെയുള്ള കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ;ഇന്നലെ മുതൽ ഇന്ന് 11 മണി വരെയുള്ള കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി […]

Read More
 മാസപ്പടി വിവാദം; കോടതി നേരിട്ട് അന്വേഷിക്കണം; നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍

മാസപ്പടി വിവാദം; കോടതി നേരിട്ട് അന്വേഷിക്കണം; നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് കുഴല്‍നാടന്‍ അറിയിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെട്ടു. കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് മാത്യു […]

Read More
 കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ല; കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല;മുഖ്യമന്ത്രി

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ല; കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല;മുഖ്യമന്ത്രി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല. ‘സി.പി.എമ്മിന്റെ അക്കൗണ്ടുകളെല്ലാം നിയമപരമായി കൈകാര്യം ചെയ്യുന്നവയാണ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവരായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More