ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നു; ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടു; അനിതയുടെ സമരം നാലാംദിവസത്തില്‍

ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നു; ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടു; അനിതയുടെ സമരം നാലാംദിവസത്തില്‍

കോഴിക്കോട്: അതിജീവിതക്കൊപ്പം നിന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറുടെ സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. മാര്‍ച്ച് ഒന്നിലെ കോടതി ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരം നാലാംദിവസത്തിലേക്ക് കടന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസറാണ് പി ബി അനിത. 2023 നവംബര്‍ 28ന് […]

Read More
 മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു

മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു

മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

Read More
 താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് മറിഞ്ഞു; അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് മറിഞ്ഞു; അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് മറിഞ്ഞു. കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 1.30 ആയിരുന്നു അപകടം ഉണ്ടായത്. ചുരത്തിലെ നാലാം വളവില്‍ നിന്നും രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Read More
 ടിടിഇയെ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച്  ആക്രമിച്ച സംഭവം; കേസെടുത്ത് റെയിൽവേ പൊലീസ്

ടിടിഇയെ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ആക്രമിച്ച സംഭവം; കേസെടുത്ത് റെയിൽവേ പൊലീസ്

ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇയെ ആക്രമിച്ചതിൽ കേസെടുത്ത് റെയിൽവേ പൊലീസ്. ടിടിഇ ജെയ്സൺ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ്‌ കേസെടുത്തത്. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാൽ കേസ് തിരുവന്തപുരം റെയിൽവേ പൊലീസാകും അന്വേഷിക്കുക. കേസ് ഉടന്‍ തിരുവനന്തപുരം റെയിൽവേ പൊലീസിന് കൈമാറും.ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് […]

Read More
 പലിശ നിരക്കില്‍ മാറ്റമില്ല; റിപോ നിരക്ക് 6.5% ആയി തുടരും

പലിശ നിരക്കില്‍ മാറ്റമില്ല; റിപോ നിരക്ക് 6.5% ആയി തുടരും

ന്യൂഡല്‍ഹി: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. റീ പര്‍ച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് റിപോ നിരക്ക്. ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപോ നിരക്ക് വര്‍ധിച്ചാല്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പകളുടെ നിരക്കും വര്‍ധിക്കും. രാജ്യത്ത് ഉയര്‍ന്ന ജിഡിപി വളര്‍ച്ചയാണെന്നും 2023-24ല്‍ ആഭ്യന്തര ജിഡിപി വളര്‍ച്ചയില്‍ രാജ്യം 7.6% കൈവരിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക […]

Read More
 ദിനോസറുകള്‍ക്ക് വംശനാശം വന്നിട്ടില്ല, ആര്യയുടെ ലാപ്‌ടോപ്പില്‍ വിചിത്ര വിശ്വാസ രേഖകള്‍

ദിനോസറുകള്‍ക്ക് വംശനാശം വന്നിട്ടില്ല, ആര്യയുടെ ലാപ്‌ടോപ്പില്‍ വിചിത്ര വിശ്വാസ രേഖകള്‍

തിരുവനന്തപുരം: അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്ര വിശ്വാസങ്ങള്‍ എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ആര്യയുടെ ലാപ്ടോപ്പിലാണ് വിചിത്രവിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതുമുതല്‍ മനുഷ്യന്റെ ഭാവിയെ കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറിനെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്. മൂവരും വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയത് എങ്ങനെയെന്ന് പൊലീസ് […]

Read More
 മർകസ് ഖുർആൻ സമ്മേളനം; ആയിരങ്ങൾ ഒരുമിച്ച് നോമ്പുതുറന്ന് മർകസ് കമ്യൂണിറ്റി ഇഫ്താർ

മർകസ് ഖുർആൻ സമ്മേളനം; ആയിരങ്ങൾ ഒരുമിച്ച് നോമ്പുതുറന്ന് മർകസ് കമ്യൂണിറ്റി ഇഫ്താർ

കോഴിക്കോട്: മർകസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറന്ന് അയ്യായിരത്തോളം വിശ്വാസികൾ. ഏറെ പവിത്രമായ റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവും ഒന്നിക്കുന്ന സവിശേഷ മുഹൂർത്തത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനമാണ് മർകസിൽ നടന്നത്. റമളാനിൽ ഖുർആൻ സന്ദേശങ്ങളും മൂല്യങ്ങളും വിളംബരം ചെയ്ത സമ്മേളനം ഇന്നലെ(വ്യാഴം)ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് ഇന്ന് (വെള്ളി)പുലർച്ചെ ഒരു മണിവരെ നീണ്ടു. മസ്ജിദുൽ ഹാമിലിയിൽ നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് […]

Read More
 കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പാനൂര്‍ മുളിയാത്തോട്ടില്‍ സ്ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നത് എന്നാണ് സംശയം. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് സ്ഫോടനം നടന്നത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Read More
 കോട്ടയത്ത് പത്രിക നൽകിയത് മൂന്നു ഫ്രാൻസിസ് ജോര്‍ജ്ജുമാർ;ഇതിന് പിന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്

കോട്ടയത്ത് പത്രിക നൽകിയത് മൂന്നു ഫ്രാൻസിസ് ജോര്‍ജ്ജുമാർ;ഇതിന് പിന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ഫ്രാൻസിസ് ജോര്‍ജ്ജുമാരുടെ പിന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും കേരളാ കോൺഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജ്ജുമാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോര്‍ജ്ജിന്റെ വോട്ടുകൾ ചോര്‍ത്താൻ ലക്ഷ്യമിട്ടാണ് ഇവര്‍ പത്രിക നൽകിയതെന്നാണ് ആരോപണം. രണ്ട് അപരന്മാരുടെയും സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് വെല്ലുവിളിയാണ്. ജനാധിപത്യം […]

Read More
 വടകരയില്‍ കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്; ഷാഫിക്ക് രണ്ട് അപരന്മാര്‍

വടകരയില്‍ കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്; ഷാഫിക്ക് രണ്ട് അപരന്മാര്‍

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍, വടകരയില്‍ മുന്‍മന്ത്രി ശൈലജയ്ക്ക് പുറമെ, ശൈലജ കെ കെ, ശൈലജ കെ, ശൈലജ പി എന്നിവരാണ് മത്സര രംഗത്തുള്ളത്. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണനുമാണ്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും രംഗത്തുണ്ട്. ഷാഫി, ഷാഫി ടിപി എന്നിവരാണ് മത്സരരംഗത്തുള്ളത്. അപരന്മാരായ ഷാഫിമാരും […]

Read More