ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ നാളെ (മാർച്ച്‌ 28) മുതല്‍ നല്‍കാം. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും ഉപവരണാധികാരി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയുമാണ്. എഡിഎം കെ അജീഷാണ് വടകര മണ്ഡലത്തിന്റെ വരണാധികാരി. ഉപവരണാധികാരി വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് പി. കലക്ടറേറ്റില്‍ വച്ചാണ് ഇരു മണ്‌ലങ്ങളിലേക്കുമുള്ള നാമനിര്‍ദ്ദേശപ്പത്രികകള്‍ സ്വീകരിക്കുക. രാവിലെ 11 മുതല്‍ […]

Read More
 സംസ്ഥാനത്ത് താപനില ഉയരും; വരും ദിവസങ്ങളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് താപനില ഉയരും; വരും ദിവസങ്ങളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് താപനില ഉയരും. കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം കാസർഗോഡ്, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.ഇന്ന് മുതല്‍ 31 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ […]

Read More
 വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ SFI പ്രവർത്തകർ തടഞ്ഞു;ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായി

വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ SFI പ്രവർത്തകർ തടഞ്ഞു;ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായി

കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ SFI പ്രവർത്തകർ തടഞ്ഞു. ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായി. SFI-ABVP പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. നേരത്തെ LDF UDF സ്ഥാനാർത്ഥികൾ വന്നുപോയതിന് ശേഷമായിരുന്നു കൃഷ്ണകുമാർ എത്തിയത്.ബിജെപി സ്ഥാനാർത്ഥി എത്തിയപ്പോഴാണ് SFI സംഘർഷം ഉണ്ടായത്. മൂന്ന് സ്ഥാനാർഥികൾക്ക് ഇടയിൽ ഇല്ലാത്ത പരിഭവമാണ് കുട്ടികൾക്കിടയിലെന്ന് കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് തക്ക സമയത്ത് വന്നു സുരക്ഷ നൽകി. അക്രമ രാഷ്ട്രീയം വച്ചുപൊറുപ്പിക്കില്ല.പരാജയ ഭീതി വരുമ്പോഴാണ് ഇവരെ […]

Read More
 ഡോക്ടർ അഭിരാമിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ല;പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് ബന്ധുക്കൾ

ഡോക്ടർ അഭിരാമിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ല;പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് ബന്ധുക്കൾ

തിരുവനന്തപുരത്ത് ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മെഡിക്കൽ കോളേജ് സീനിയർ റെസിഡന്റ് ഡോക്ടർ അഭിരാമിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് ബന്ധുക്കൾ. ജോലി സ്ഥലത്തും വീട്ടിലും മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും ബന്ധുവായ ശോഭൻകുമാർ പറഞ്ഞു. മരണകാരണം അറിയണമെന്നും എന്നാൽ സംഭവത്തിൽ മറ്റ് പരാതികളൊന്നും ഇല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഉച്ചക്ക് അഭിരാമി അച്ഛനുമായി സംസാരിച്ചിരുന്നുവെന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നും പറഞ്ഞിരുന്നതായും ബന്ധു വെളിപ്പെടുത്തി. ഇന്നലെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ വാടക വീട്ടിൽ […]

Read More
 ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം:മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം:മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം.മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. എല്ലാ കോഴ്‌സുകളിലേക്കും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനിച്ചു. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കാനും തീരുമാനിച്ചു.ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്.ജെൻട്രൽ ന്യൂട്രലായ […]

Read More
 സി.ഡബ്യു.ആർ.ഡി.എം ശിശു പരിപാലന കേന്ദ്രം ഒന്നാം വാർഷികം ആഘോഷിച്ചു

സി.ഡബ്യു.ആർ.ഡി.എം ശിശു പരിപാലന കേന്ദ്രം ഒന്നാം വാർഷികം ആഘോഷിച്ചു

കുന്ദമംഗലം: ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു. ആർ.ഡി.എം ) ക്യാമ്പസിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന ശിശു പരിലാലന കേന്ദ്രം- ‘ലിറ്റിൽ ഡ്രോപ്സ് ‘ ഒന്നാം വാർഷികം ആഘോഷിച്ചു. സി.ഡബ്ലു.ആർ. ഡി എം എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ ഉദ്ഘാടനം ചെയ്തു. നാഷണൽ ക്രഷ് പദ്ധതിയുടെ ഭാഗമായി അമ്പത് ജീവനക്കാരെങ്കിലും ഉള്ള തൊഴിലിടങ്ങളിൽ ജിവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായായാണ് ഈ ശിശു പരിപാലന കേന്ദ്രം ആരംഭിച്ചത്. […]

Read More
 സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന് ഒരുങ്ങുന്നു;രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി മത്സരിക്കും

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന് ഒരുങ്ങുന്നു;രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി മത്സരിക്കും

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.’മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു.ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി പറയുന്നു.മിസ് സൗദി […]

Read More
 ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മില്‍:ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് പാർട്ടി വിട്ടത്

ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മില്‍:ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് പാർട്ടി വിട്ടത്

ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മില്‍. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്.നാല്‍പത് വര്‍ഷത്തിലധികം കോൺഗ്രസില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ കോൺഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി വിടാൻ ആലോചിച്ചതെന്നും വര്‍ഗീതയ്ക്കെതിരെ ഉറച്ചുപോരാടുന്നത് സിപിഎം ആണെന്നും ഷൊര്‍ണൂര്‍ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.താൻ വളരെ ശരിയെന്ന് വിശ്വസിച്ചിരുന്നൊരു പ്രസ്ഥാനം ഇപ്പോള്‍ വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്, അപഥസഞ്ചാരം അഥവാ വര്‍ഗീയതയ്ക്കെതിരെ രഹസ്യമായി സഞ്ചരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ് ആ പ്രസ്ഥാനത്തില്‍ നിന്നിറങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്, […]

Read More
 ‘വോട്ട് ഫ്രം ഹോം’:പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

‘വോട്ട് ഫ്രം ഹോം’:പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ.എ.എസിന് കത്ത് നല്‍കി.വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് […]

Read More
 ഇടുക്കിയില്‍ ആറിടങ്ങളില്‍ കാട്ടാന കൂട്ടം ഇറങ്ങി;സാധാരണജീവിതം  പ്രതിസന്ധിയിലായതായി നാട്ടുകാർ

ഇടുക്കിയില്‍ ആറിടങ്ങളില്‍ കാട്ടാന കൂട്ടം ഇറങ്ങി;സാധാരണജീവിതം പ്രതിസന്ധിയിലായതായി നാട്ടുകാർ

ചിന്നക്കനാല്‍, ദേവികുളം അടക്കം ഇടുക്കിയില്‍ ആറിടങ്ങളില്‍ ഇന്നലെയും ഇന്നുമായി കാട്ടാന ആക്രമണം. ഇതോടെ സാധാരണജീവിതം താറുമാറായ നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇടുക്കിയില്‍ വനമേഖലയോട് ചേര്‍ന്ന് കഴിയുന്നവര്‍.വേനല്‍ കടുത്തതാണോ ഇങ്ങനെ കാട്ടാനകളെ നാട്ടിലെത്തിക്കുന്നത് എന്ന സംശയമുണ്ട്. കാട്ടിനകത്തെ നീരുറവകള്‍ വറ്റുന്നതോടെ ആനകള്‍ നാട്ടിലേക്കിറങ്ങുകയാണെന്നാണ് സംശയം.ചിന്നക്കനാലില്‍ ഇന്ന് പുലര്‍ച്ചെ ജനവാസമേഖലയില്‍ ഇറങ്ങിയ ചക്കക്കൊമ്പൻ ടൗണില്‍ തന്നെയുള്ള ഒരു വീട് ആക്രമിച്ച് വീടിന്‍റെ ഭിത്തിയും സീലിങുമെല്ലാം തകര്‍ത്തു. അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും കാട്ടാനയിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു. തുടര്‍ന്ന് ഇതുവഴി പോകുന്ന […]

Read More