ആംബുലൻസ് എത്താൻ വൈകി;വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

ആംബുലൻസ് എത്താൻ വൈകി;വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

ആംബുലൻസ് എത്താൻ വൈകിയതിനാൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ്ഒരു മണിക്കൂറോളം നേരം രക്തം വാർന്ന് റോഡിൽ കിടന്ന് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് നാരങ്ങാനം ആലുങ്കലിലാണ് അപകടം നടന്നത്. രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടതിനെ തുടർന്ന് ആംബുലൻസിനായി 108ൽ വിളിച്ചെങ്കിലും ആംബുലൻസില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് സംഭവം കണ്ട നിയമവിദ്യാർഥി പറഞ്ഞു. പൊലീസിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് […]

Read More
 ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു മരണം

ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു മരണം

കോഴിക്കോട് വടകരയിൽ ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 12 പേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി സാലിയ (60) ആണ് മരിച്ചത്. മടപ്പള്ളി കോളജ് സ്റ്റോപ്പിനടുത്ത് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. പാലായിൽനിന്ന് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്കു പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.‌അഗ്നിരക്ഷാ സേന എത്തിയാണ് വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കു മാറ്റിയത്. പരുക്കേറ്റ നാല് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മറ്റുള്ളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More
 ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് വേങ്ങേരിയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കക്കോടി സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് ദേശീയ പാതയിൽ വേങ്ങേരി ഭാ​ഗത്ത് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ ബസ്സിന് മുന്നിൽ പോവുന്ന ബസ്സ് നിർത്തിയപ്പോൾ അപകടമുണ്ടാക്കിയ ബസ്സ് ബ്രേക്ക് ചവിട്ടാൻ വൈകിയതാണ് അപകടത്തിന് കാരണമായത്. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് രണ്ട് ബസ്സുകൾക്കും ഇടയിൽപ്പെടുകയായിരുന്നു രണ്ട് ബൈക്കുകളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്ന ആൾ സാരമായ പരിക്കുകളോടെ […]

Read More
 മഹാരഷ്ട്രയിൽ വൻ വാഹനാപകടം; മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു

മഹാരഷ്ട്രയിൽ വൻ വാഹനാപകടം; മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം. മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരണപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്.എക്സ്പ്രസ് വേയിലെ വൈജാപൂർ മേഖലയിൽ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വിവരമുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടെ 12 യാത്രക്കാർ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായും ഇവരെ […]

Read More
 തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞു ; 8 പേർക്ക് പരുക്കേറ്റു,ഒരാളുടെ നില ഗുരുതരം

തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞു ; 8 പേർക്ക് പരുക്കേറ്റു,ഒരാളുടെ നില ഗുരുതരം

തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് 8 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ചിന്നക്കനാൽ പാപ്പാത്തിച്ചോലയിലാണ് സംഭവം. അപകട സമയത്ത് 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും പുറപ്പെട്ട തൊഴിലാളികളുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.

Read More
 ബൈപ്പാസിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനിവാൻ ഇടിച്ചുകയറി;ആറ് മരണം

ബൈപ്പാസിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനിവാൻ ഇടിച്ചുകയറി;ആറ് മരണം

തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ശങ്കരി ബൈപ്പാസിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനിവാൻ ഇടിച്ചുകയറി ഒരുവയസ്സുള്ള പെൺകുട്ടിയടക്കം ആറുപേ‍ർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജൻ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് അമിതവേ​ഗതയിൽ വന്ന വാൻ ഇടിച്ചുകയറുകയായിരുന്നു. സെൽവരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആർ. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്. അറുമുഖന്റെ മകൻ […]

Read More
 ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്; ആരോ​ഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്; ആരോ​ഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

സിനിമാ താരം ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ വച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം .ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പിക്കപ്പ് വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇരുവരും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Read More
 സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ഥി മരിച്ച സംഭവം;അപകടത്തിന് കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് എംവിഡി

സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ഥി മരിച്ച സംഭവം;അപകടത്തിന് കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് എംവിഡി

കാസര്‍കോട് പെരിയഡുക്കയില്‍ സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ അപകടത്തിന് കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ബസിലുണ്ടായിരുന്ന ആയ സഹായിച്ചില്ല. കുട്ടിയെ ഇറക്കായി ബസ് നിർത്തിയപ്പോഴും, ആയ ബസിനുളളിൽത്തന്നെ ഇരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അപകടമുണ്ടാക്കിയ സ്കൂൾ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ട് ട്രാന്‍സ്പോർട്ട് കമ്മീഷണര്‍ക്ക് സമർപ്പിച്ചു. ആയക്കെതിരെയും കേസുണ്ടായേക്കും. കഴിഞ്ഞ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ […]

Read More
 സൗദിയില്‍ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ റിയാദിനടുത്ത് തുമാമയിലുണ്ടായ അപകടത്തിലാണ് ദാരുണ സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രെയിലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗൗസ് ദന്തു (35), ഭാര്യ തബ്‌റാക് സര്‍വാര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ്(2), മുഹമ്മദ് ഈറാന്‍ ഗൗസ് (4), എന്നിവരാണ് മരിച്ചത്. കുവൈറ്റില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിയതായിരുന്നു ഇവര്‍. ഹഫ്‌ന- തുവൈഖ് റോഡിലാണ് അപകടം. അപകടത്തില്‍ […]

Read More
 എറണാകുളം പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു

കൊച്ചി : പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് ( 44) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്നത് പിതാവാണ് . പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More