വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മരണം,ഒരാളുടെ നില ഗുരുതരം

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മരണം,ഒരാളുടെ നില ഗുരുതരം

മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേര്‍ മരിച്ചു.തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളായ 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Read More
 കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം; അപകടത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു

കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം; അപകടത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു

കൊച്ചി: പാലാരിവട്ടത്ത് ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ഓട്ടോയിലിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. രണ്ട് ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർമാരായ ടുട്ടു, അസ്ലം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി എന്നതാണ് അവർക്കെതിരെയുള്ള കേസ്. ആലുവ-ഇടക്കൊച്ചി ചേരാനെല്ലൂര്‍ റൂട്ടിലോടുന്ന സാത്വിക് എന്ന ബസാണ് ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്. അതിനു മുന്നില്‍ ആലുവ-ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന അക്ഷയ് അലീന എന്ന […]

Read More
 സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ നാലു വയസുകാരി അതേ ബസ് തട്ടി മരിച്ചു

സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ നാലു വയസുകാരി അതേ ബസ് തട്ടി മരിച്ചു

കാസർകോട് സ്കൂൾ ബസ് തട്ടി നാലു വയസുകാരി മരിച്ചു. പെരിയടുക്ക സ്വദേശി മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങിയതായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുത്തതോടെ കുട്ടി അടിയിൽപെട്ടാണ് അപകടമുണ്ടായത്.ബസ് ഇടിച്ച് കുട്ടിക്ക് ഗുരതരനായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി […]

Read More
 അങ്കമാലിയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

അങ്കമാലിയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

കൊച്ചി: എറണാകുളം അങ്കമാലിയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. അത്താണിയിലെ കാംകോ ക്യാന്റീൻ ജീവനക്കാരായ ഷീബ, മറിയം എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. ഇരുവരും റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് ആലുവയിലേക്കെത്തിയ പിക്ക് അപ്പ് വാൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിക്ക് അപ് വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More
 സ്വാകാര്യ ബസ് മറിഞ്ഞു; മുപ്പത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

സ്വാകാര്യ ബസ് മറിഞ്ഞു; മുപ്പത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. അമ്പതിലേറെ പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരിൽ കൂടുതൽ പേരും സ്കൂൾ, കോളജ് വിദ്യാർഥികളാണ്.പരുക്കേറ്റവരെ എലൈറ്റ് ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. മറിഞ്ഞ ബസ്സിന്റെ ഡീസൽ ടാങ്ക് ചോർന്നു. അഗ്നിശമന സേനയെത്തി ഇത് വൃത്തിയാക്കുന്നു.

Read More
 തളിപ്പറമ്പില്‍ ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു

തളിപ്പറമ്പില്‍ ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് ധര്‍മശാലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. ലോറിക്കടിയില്‍ കിടന്നുറങ്ങിയ സജേഷിന്റെ കാലുകള്‍ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ ധര്‍മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More
 കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു

വാകത്താനം; ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി.സാബുവാണു (57) മരിച്ചത്. ഇന്നു രാവിലെ 7.30നായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 10.15നു പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്. ചെറു സ്ഫോടന ശബ്ദത്തോടെ കാർ കത്തിയമരുകയായിരുന്നു. മിനിറ്റുകൾക്ക് അകം കാർ പൂർണമായും കത്തി. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു. സമീപത്തു ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളും […]

Read More
 പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: പയ്യോളി ദേശീയ പാതയിൽ അയനിക്കാട് കളരിപ്പടിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന അൽ സഫ ബസാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. എസ്ഐ മനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും വടകരയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Read More
 എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ബാലുശ്ശേരി: എസ്റ്റേറ്റ് മുക്കില്‍ കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. രാത്രി 1 മണിയോടെയായിരുന്നു സംഭവം. ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ഡ് ഫിഗോ കാറാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതി പോസ്റ്റും കാര്‍ പാര്‍ക്കിംഗ് ഷെഡും അപകടത്തില്‍ തകര്‍ന്നു. പരുക്കേറ്റ ഡ്രൈവര്‍ പരപ്പില്‍ ഷിജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് നവീകരണത്തിന് ശേഷം മഴ പെയ്താല്‍ ഈ റൂട്ടില്‍ അപകടം പതിവാണെന്ന് […]

Read More
 വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൽപറ്റ (വയനാട്) ∙ പുൽപ്പള്ളിയിൽനിന്നും രാവിലെ എട്ടുമണിക്ക് തൃശ്ശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു. ആറാം മൈലിനും മൂന്നാം മൈലിനും ഇടയിൽ വനമേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപടകത്തിൽപ്പെട്ട ബസ് റോഡിൽനിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു. മഴയും അമിത വേഗതയുമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More