തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേ‍ര്‍ മരിച്ചു

തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേ‍ര്‍ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഭ‍ര്‍ത്താവും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Read More
 പാരാഗ്ലൈഡിങ്ങിനിടെ 500 അടി ഉയരത്തിൽ നിന്നും വീണു; യുവാവിന് ദാരുണാന്ത്യം

പാരാഗ്ലൈഡിങ്ങിനിടെ 500 അടി ഉയരത്തിൽ നിന്നും വീണു; യുവാവിന് ദാരുണാന്ത്യം

മണാലി: സാഹസിക വിനോദമായ പാരാഗ്ലൈഡിങ്ങിനിടെ അഞ്ഞൂറടി ഉയരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ (30) എന്ന വിനോദസഞ്ചാരിയാണ് അപകടത്തിൽ മരണപ്പെട്ടത്. കുളു ജില്ലയിലെ ദോഭിയിലാണ് സംഭവം നടന്നത്. രണ്ട് പേർക്ക് ഒരുമിച്ച് പറക്കാവുന്ന പാരാഗ്ലൈഡിന്റെ സുരക്ഷാ ബെൽറ്റിന് തകരാറ് സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂരജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങി. പാരാഗ്ലൈഡിന്റെ പൈലറ്റ് സുരക്ഷിതനാണ്. ഇയാളെ സമീപത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളു മണാലി കാണാനെത്തിയതായിരുന്നു സൂരജ്. […]

Read More
 ക്രിസ്തുമസ് പുലരിയിൽ കോഴിക്കോട്ടും കൊല്ലത്തും വാഹനാപകടം, നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ക്രിസ്തുമസ് പുലരിയിൽ കോഴിക്കോട്ടും കൊല്ലത്തും വാഹനാപകടം, നാല് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം/ കോഴിക്കോട് : ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം. നാല് പേർ മരിച്ചു. കൊല്ലം കോഴിക്കോട് ജില്ലകളിലുണ്ടായ അപകടത്തിൽ നാല് യുവാക്കളാണ് മരിച്ചത്. കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്നൽ സ്‌ഫീഫൻ (25) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കൾ […]

Read More
 സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകവെ അപകടം; പിതാവിനൊപ്പം സഞ്ചരിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകവെ അപകടം; പിതാവിനൊപ്പം സഞ്ചരിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

തൃശൂര്‍: സ്‌കൂട്ടറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ദേശീയപാത തൃശൂര്‍ പുതുക്കാട് പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ശിവാനി (14) ആണ് മരിച്ചത്. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകളാണ്. പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ സുനില്‍ ചികിത്സയിലാണ്. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവാനി. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം. അപകടത്തെ […]

Read More
 ഡ്രൈവർക്ക് തലചുറ്റി; കുണ്ടന്നൂരിൽ കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ജീവനക്കാരി മരിച്ചു

ഡ്രൈവർക്ക് തലചുറ്റി; കുണ്ടന്നൂരിൽ കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ജീവനക്കാരി മരിച്ചു

തൃശ്ശൂർ വടക്കാഞ്ചേരി കുണ്ടന്നൂരിൽ നിയന്ത്രണംവിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടൽ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. അപകടത്തിൽ ആറ് വിദ്യാർഥികൾക്ക് നിസ്സാരപരിക്കേറ്റു. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ് ആണ് ബുധനാഴ്ച രാവിലെ 8.45-ഓടെ കുണ്ടന്നൂർ ചുങ്കത്ത് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. അപകടത്തിൽ ഹോട്ടൽ ജീവനക്കാരിയായ സരളയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അമൽ, […]

Read More
 കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ ലക്കിടിക്ക് സമീപം വാഹനാപകടം; എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ ലക്കിടിക്ക് സമീപം വാഹനാപകടം; എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ ലക്കിടിക്ക് സമീപം കാറിന് പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പത്തൊൻപതുകാരന് ദാരുണാന്ത്യം. സുൽത്താൻബത്തേരി കയ്പ്പഞ്ചേരി തയ്യിൽ വീട്ടിൽ പവൻ സതീഷ് (19) ആണ് മരിച്ചത്. പവൻ സതീഷിൻറെ സഹയാത്രികനും ബന്ധുവുമായ പുനൽ (23) നെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കെ എം സി ടി എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിയാണ് പവൻ. കോളേജിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് മുന്നിൽ […]

Read More
 ആറാട്ടുപുഴയിൽ കാ‍ർ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേ‍ർക്ക് ദാരുണാന്ത്യം

ആറാട്ടുപുഴയിൽ കാ‍ർ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേ‍ർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മകനായസമർഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിൻ്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ […]

Read More
 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്

കോട്ടയം കണ്ണിമലയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 വയസുകാരി മരിച്ചു. 16 തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ […]

Read More
 എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമിലെ വെള്ളം ഉയര്‍ന്നു; കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമിലെ വെള്ളം ഉയര്‍ന്നു; കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

തൃശൂര്‍: കൊണ്ടാഴി എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാം കടക്കവേ ശക്തമായ ഒഴുക്കില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരനെ മീന്‍ പിടിത്തക്കാര്‍ രക്ഷപ്പെടുത്തി. പാലക്കാട് ജില്ലയിലെ സ്വകാര്യ ബാങ്ക് മാനേജരായ കൊണ്ടാറ സ്വദേശി ഇടിഞ്ഞികുഴിയില്‍ ജോണിയാണ് അപകടത്തില്‍പ്പെട്ടത്.കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. ജോണി തിരുവില്വാമല ഭാഗത്തേക്ക് പോവുന്നതിനായി ഡാമിന് മുകളിലൂടെ പോകുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു.അപകടത്തില്‍പ്പെട്ട […]

Read More
 റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തില്‍ മരിച്ചു. പാണ്ടി മുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകളും താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്.താനൂര്‍ തയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടമുണ്ടായത്. സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഷഫ്‌നയെ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം […]

Read More