യുഎസിലെ ക്രിസ്മസ് പരേഡിലേക്ക് കാറിടിച്ചു കയറ്റി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം; മനപ്പൂര്‍വ്വമുള്ള നരഹത്യക്ക് കേസ്

യുഎസിലെ ക്രിസ്മസ് പരേഡിലേക്ക് കാറിടിച്ചു കയറ്റി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം; മനപ്പൂര്‍വ്വമുള്ള നരഹത്യക്ക് കേസ്

യുഎസിലെ വിസ്‌കോന്‍സിനില്‍ നടന്ന ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറ്റി അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ്. ഡാരെല്‍ ബ്രൂക്‌സ് എന്നയാളാണ് ആക്രമണം നടത്തിയത്. മറ്റൊരു അടിപിടിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാള്‍ ആളുകളുടെ ഇടയിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. അഞ്ച് പേര്‍ കാറിടിച്ച് മരിക്കുകയും 49ാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇതൊരു തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കുറ്റങ്ങളെങ്കിലും ബ്രൂകിനെതിരെ […]

Read More
 കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി;ആർക്കും പരിക്കില്ല

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി;ആർക്കും പരിക്കില്ല

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി. തമിഴ്നാട് ധര്‍മപുരിക്ക് സമീപം ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവിൽ എത്തേണ്ട ട്രെയിൻ ധർമ്മപുരി ജില്ലയിൽ വെച്ചായിരുന്നു പാളം തെറ്റിയത്. എഞ്ചിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ലാത്തതിനാൽ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട […]

Read More
 ഡിജെ പാര്‍ട്ടി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല;,അപകടം നടന്നതിന്‍റെ പിറ്റേന്ന് ഹാര്‍ഡ് ഡിസ്ക്ക് ഹോട്ടലുകാര്‍ മാറ്റിയെന്ന് സംശയം;വീണ്ടും പരിശോധന

ഡിജെ പാര്‍ട്ടി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല;,അപകടം നടന്നതിന്‍റെ പിറ്റേന്ന് ഹാര്‍ഡ് ഡിസ്ക്ക് ഹോട്ടലുകാര്‍ മാറ്റിയെന്ന് സംശയം;വീണ്ടും പരിശോധന

മുന്‍ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ അന്വേഷണ സംഘം ഹോട്ടലിൽ നിന്നും പി‌ടിച്ചെടുത്ത ഹാർഡ് ഡിസ്കിലെ ചില ദൃശ്യങ്ങൾ കാണിനില്ല. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഇന്നും പരിശോധന. ഇന്നലെ ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഡിജെ പാര്‍ട്ടിയുടെ ദൃശ്യം കണ്ടെത്താനായിരുന്നില്ല.അപകടം നടന്നതിന്റെ പിറ്റേന്ന് ഹോട്ടലുകാർ ഹാർഡ് ഡിസ്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.പൊലീസിന് കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാര്‍ഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തുന്നത്. […]

Read More
 സമരഭൂമിക്ക് സമീപം കര്‍ഷകസ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി; മൂന്നുപേര്‍ കൊല്ലപ്പെട്ടു

സമരഭൂമിക്ക് സമീപം കര്‍ഷകസ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി; മൂന്നുപേര്‍ കൊല്ലപ്പെട്ടു

കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ തിക്രിക്ക് സമീപത്ത് വീണ്ടും വാഹനാപകടം. റോഡിലെ ഡിവൈഡറില്‍ വാഹനം കാത്തിരുന്ന കര്‍ഷക സ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമായിരുന്നു മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപെട്ടതായും പൊലീസ് പറയുന്നു. പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ച സ്ത്രീകള്‍ എന്നാണ് വിവരം. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് […]

Read More
 രാമനാട്ടുകര വാഹനാപകടം; ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു

രാമനാട്ടുകര വാഹനാപകടം; ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു

കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോയ കാറിലുണ്ടായിരുന്നവര്‍ രാമനാട്ടുകര അപടകടം നടന്ന സ്ഥലം വഴി പോയ സാഹചര്യം പൊലീസ് അന്വേഷിക്കും. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള ഇവരുടെ കാറിനൊപ്പം മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് രാമനാട്ടുകര പുളിഞ്ചോടിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, […]

Read More

കുന്ദമംഗലം സിന്ധു തീയേറ്ററിന് സമീപം നിർത്തിയിട്ട ഓട്ടോയിലും കാറിലും ആംബുലൻസ് ഇടിച്ചു

കുന്ദമംഗലം സിന്ധു തീയേറ്ററിന് സമീപത്തെ എസ് ബി ഫ്രഷ് സ്ഥാപനത്തിന് മുൻപിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ആംബുലൻസ് ഇടിച്ചു. കൊടുവള്ളി വെണ്ണക്കാട് കിംസ് ആശുപത്രിയുടെ ആംബുലൻസ് ആണ് നിർത്തിയിട്ട കാറിലും ഓട്ടോയിലും ഇടിച്ചത്. രാവിലെ 7 മണിയോട് കൂടിയാണ് അപകടം നടന്നത് സംഭവത്തിൽ ആളപായമില്ല.എസ് ബി ഫ്രഷ് കടയിലേക്ക് പച്ചക്കറി കൊണ്ടുവരുന്ന ഓട്ടോയാണ് തകർന്നത് സമീപത്ത് നിർത്തിയിട്ട കാറിലും ആണ് അപകടം ഉണ്ടായത്. രണ്ട് വണ്ടികൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കിംസ് ആശുപത്രിയിൽ നിന്നും കോഴിക്കോട് മറ്റൊരു ആശുപത്രിയിൽ […]

Read More
 കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു;വാതക ചോർച്ച

കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു;വാതക ചോർച്ച

കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവുമെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന ആരംഭിച്ചു.നിറയെ ലോഡുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാതകചോര്‍ച്ച സംഭവിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബൈപ്പാസ് വഴി വരുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് സമാനമായ നിലയില്‍ ഇതേ സ്ഥലത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.

Read More
 പൂരത്തിനിടയിലെ ദുരന്തം;രണ്ട് മരണം ; വെടിക്കെട്ട് ഉപേക്ഷിച്ചു; പകല്‍പൂരം നടക്കും

പൂരത്തിനിടയിലെ ദുരന്തം;രണ്ട് മരണം ; വെടിക്കെട്ട് ഉപേക്ഷിച്ചു; പകല്‍പൂരം നടക്കും

പൂരത്തിന് ഇടയിൽ ആൽമരം വീണുണ്ടായ ദുരന്തത്തിൽ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര്‍ മരിച്ചു. പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂർണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അതേസമയം 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്പാടിയും പകൽപൂരം നടത്താനാണ് തീരുമാനം. പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ […]

Read More
 സ്കൂട്ടറിൽ ലോറിയിടിച്ച് ഒരു മരണം

സ്കൂട്ടറിൽ ലോറിയിടിച്ച് ഒരു മരണം

താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻപിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം.കുടുക്കിലുമ്മാരം പുതിയറമ്പത്ത് സ്വദേശി അപ്പുനായർ ആണ് മരണപ്പെട്ടത്.കോഴിക്കോട് ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറിയും അതിനു പിറകിൽ വന്ന സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്.അപ്പുനായർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി തട്ടിയതിനെ തുടർന്ന്.ലോറിക്കടിയിൽ ഇദ്ദേഹം പെട്ട്[പോകുകയായിരുന്നു

Read More
 കാസര്‍ഗോഡ് ബസ് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് ബസ് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് ബസ് മറിഞ്ഞു. ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം 12.30 ഓടെ കാസര്‍ഗോട്ടെ പാണത്തൂര്‍ പരിയാരത്ത് വെച്ചാണ് അപകടമുണ്ടായത്. കര്‍ണാടകത്തില്‍ നിന്നും വരികയായിരുന്ന ബസ് കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കല്യാണത്തിനായി എത്തിയ കര്‍ണാടകസ്വദേശികളടക്കം മുപ്പതിലധികം പേര്‍ ബസിലുണ്ടായിരുന്നു.ു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. അബോധാവസ്ഥയിലായ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കര്‍ണാടകയിലെ ആശുപത്രികളിലടക്കമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആളപായമുണ്ടായതായി ഇതുവരെ […]

Read More