സ്‌കൂട്ടറിന് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടറിന് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ചെങ്ങമനാട്: സ്‌കൂട്ടറിന് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികന്‍ പൊയ്ക്കാട്ടുശ്ശേരി എടത്തലശ്ശേരി വീട്ടില്‍ മനോഹര്‍ – ശ്രീജ ദമ്പതികളുടെ ഏക മകന്‍ ദീപക്കാണ് (30) മരിച്ചത്. അങ്കമാലി അത്താണി-കാരയ്ക്കാട്ടുകുന്ന് റോഡില്‍ പുക്കൈത ഭാഗത്ത് 200 മീറ്റര്‍ വടക്ക് മാറി ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. അത്താണിഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്‌കോര്‍പിയോ മുന്നില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണ് രക്തം വാര്‍ന്ന ദീപകിനെ ദേശം സി.എ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More
 മലപ്പുറത്ത് ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞു; പിതാവും മകനും മരിച്ചു

മലപ്പുറത്ത് ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞു; പിതാവും മകനും മരിച്ചു

കോട്ടയ്ക്കല്‍: ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴ സ്റ്റേഷന്‍ പരിധിയില്‍ മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലാണ് അപകടം. രണ്ടത്താണി സ്വദേശി കുന്നത്ത് പടിയന്‍ കെ.പി. ഹുസൈന്‍ (60), മകന്‍ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. ഇറക്കത്തില്‍വെച്ച് ബൈക്ക് നിയന്ത്രണംവിടുകയായിരുന്നു. സമീപത്തുള്ള വീടിന്റെ മതിലും കിണറിന്റെ ആള്‍മറയും തകര്‍ത്ത് ബൈക്ക് കിണറ്റില്‍ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും […]

Read More
 ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

മലപ്പുറം: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അസം സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അപകടമരണമെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അസം സ്വദേശി അഹദുല്‍ ഇസ്‌ലാമിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുന്നത്. എന്നാല്‍ റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഹദുല്‍ ഇസ്‌ലാമിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് […]

Read More
 മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ ട്രക്ക് ഇടിച്ചുകയറി; അത്ഭുതകരമായി രക്ഷപെട്ട് യാത്രികര്‍

മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ ട്രക്ക് ഇടിച്ചുകയറി; അത്ഭുതകരമായി രക്ഷപെട്ട് യാത്രികര്‍

മുംബൈ: മഹാരാഷ്ട്രയിലെ ബോഡ്വാഡ് റെയില്‍വേ സ്റ്റേഷനിലെ ക്രോസിങ്ങില്‍ ഓടുന്ന ട്രെയിനില്‍ ഇടിച്ചുകയറി ട്രക്ക്. അപകടത്തില്‍ യാത്രക്കാരും ലോക്കോപൈലറ്റും ലോറി ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് മുംബൈ- അമരാവതി എക്‌സ്പ്രസിലാണ് ട്രക്ക് ഇടിച്ചുകയറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് രണ്ടായി പിളര്‍ന്നു. എഞ്ചിനില്‍നിന്ന് പുകയുയരുകയും ചെയ്തു. ട്രക്കിന്റെ മുന്‍ഭാഗം ട്രെയിനിന്റെ എഞ്ചിനില്‍ കുടുങ്ങിയതായി കാണാം. എന്നാല്‍ ട്രെയിനിന്റെ എഞ്ചിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോതമ്പ് കയറ്റിയ ട്രക്ക് അനധികൃത വഴിയിലൂടെ […]

Read More
 തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ ജെയ്‌മോന്‍ ( 46) മകള്‍ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ജെയ്‌മോന്റെ അമ്മ മഞ്ജു, മകന്‍ ജോയല്‍, ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കുട്ടി എന്നിവര്‍ക്ക് അപകടത്തില്‍ പരുക്ക് പറ്റിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.

Read More
 മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു

മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന്‍ അരുണ്‍, ബന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശിയെ ഗുരുതര പരിക്കുകളോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണകുമാറിനെ മംഗലൂരുവിലേക്ക് കൊണ്ടാക്കാന്‍ പോകുമ്പോള്‍ വാമഞ്ചൂരില്‍വെച്ച് ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടി […]

Read More
 മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച ബര്‍ധമാനിലേക്കുള്ള യാത്രക്കിടെ ദുര്‍ഗാപുര്‍ എക്‌സ്പ്രസ് വേയില്‍ ദന്തന്‍പുരിനു സമീപമാണ് സംഭവം. ഗാംഗുലിയുടെ വാഹനവ്യൂഹത്തിനു മുന്നില്‍ സഞ്ചരിച്ചിരുന്ന ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപടകടമുണ്ടായത്. ലോറിക്ക് പിന്നില്‍ ഇടിക്കാതിരിക്കാന്‍ ഗാംഗുലി സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുകയും പിന്നാലെ മറ്റു വാഹനങ്ങള്‍ ഇടിച്ചുകയറുകയുമായിരുന്നു. വാഹനങ്ങള്‍ മിതമായ വേഗത്തിലായിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. വാഹനവ്യൂഹത്തിലെ രണ്ട് കാറുകള്‍ക്ക് നേരിയ […]

Read More
 ചാലക്കുടിയില്‍ ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു

ചാലക്കുടിയില്‍ ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു

തൃശ്ശൂര്‍: ചാലക്കുടി പോട്ടയില്‍ ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. പെരുമ്പാവൂര്‍ പട്ടിമറ്റം ഓലിക്കല്‍ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. ഞായറാഴ്ച മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടത്താനിരുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷും കുടുംബവും. ഇവര്‍ ശനിയാഴ്ച മുരിങ്ങൂരിലെത്തി. ഞായര്‍ പുലര്‍ച്ചെ സുരാജും സജീഷും ബൈക്കില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ മൈല്‍കുറ്റി ഇടിച്ച് തെറിപ്പിച്ച് ഡിവൈഡറില്‍ മറിയുകയായിരുന്നു. നാട്ടുകാരാണ് ഇരുവരേയും ആംബുലന്‍സില്‍ കയറ്റി […]

Read More
 കോട്ടയത്ത് സ്‌കൂള്‍ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു

കോട്ടയത്ത് സ്‌കൂള്‍ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു

കോട്ടയത്ത് സ്‌കൂള്‍ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കുണ്ട്. ഈരാറ്റുപേട്ടയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ വന്ന കാറും അപകടത്തില്‍പ്പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ സ്‌കൂള്‍ ബസ്സില്‍ കുട്ടികളുണ്ടായിരുന്നില്ല. അപകടത്തില്‍ സ്‌കൂള്‍ ബസിലെ ജീവനക്കാരിക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്.

Read More
 മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു

മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു

പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തില്‍ 10 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More