അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടത്; ഞെട്ടല്‍ മാറാതെ അജ്‌ന ഷെറിന്‍

അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടത്; ഞെട്ടല്‍ മാറാതെ അജ്‌ന ഷെറിന്‍

കല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ ലോറിക്കടിയില്‍പെട്ട് കൂട്ടുകാരികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട അജ്‌ന ഷെറിന്‍. അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് അജ്‌ന ഷെറിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷക്ക് ശേഷം കടയില്‍ നിന്ന് ഐസും സിപ് അപ്പും വാങ്ങിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാറക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചു. ഇതോടെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നുള്ള ലോറി ഞങ്ങളുടെ മുകളിലേക്ക് മറിഞ്ഞു. നാലു […]

Read More
 വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവം; വാഹനമോടിച്ച സാബിത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവം; വാഹനമോടിച്ച സാബിത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: പ്രൊമോ വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ചതില്‍ വാഹനമോടിച്ച സാബിത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കൂടെയുണ്ടായിരുന്ന റഹീസിന്റെ ലൈസന്‍സ് ആറു മാസത്തേക്കും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ പ്രതികളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് എന്‍ഫോഴ്സ്മെന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. ഇത് കൂടാതെ ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തെലങ്കാനയിലാണ്, ആയതിനാല്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം വാഹനത്തിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുമെന്ന് അര്‍ടിഒ പറഞ്ഞു. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇടിച്ചാണ് […]

Read More
 ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാര്‍; ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല; വാഹനമോടിച്ചത് ഉടമയുടെ ജീവനക്കാരന്‍

ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാര്‍; ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല; വാഹനമോടിച്ചത് ഉടമയുടെ ജീവനക്കാരന്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ആല്‍വിനെ ഇടിച്ചത് ബെന്‍സ് എന്ന് പോലിസ്. വാഹന ഉടമയുടെ ജീവനക്കാരന്‍ റയീസ് ആണ് വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന് ഇന്‍ഷൂറന്‍സ് ഇല്ല എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. വടകര കടമേരി സ്വദേശി ആല്‍വിനാണ് സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. ആല്‍വിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം […]

Read More
 ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്. ജിമ്മില്‍നിന്നും വീട്ടിലേക്ക് ബൈക്ക് ഓടിച്ചുവരവെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും തുടര്‍ന്ന് ക്രാഷ് ബാരിയറില്‍ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരണം സംഭവിച്ചു. സംഭവത്തില്‍ […]

Read More
 ഡ്രൈവര്‍ക്ക് നെഞ്ചുവേദന; കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി

ഡ്രൈവര്‍ക്ക് നെഞ്ചുവേദന; കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി

കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി. കോട്ടയം ചങ്ങനാശ്ശേരിയ്ക്ക് സമീപം കുരിശുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് നിസാര പരുക്കേറ്റു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. കോരുത്തോട് കോസടിക്ക് സമീപമുണ്ടായ അപകടത്തില്‍ […]

Read More
 തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കേരളാ ബാങ്കിലെ ജീവനക്കാരന്‍ ഉല്ലാസാണ് മരിച്ചത്. പ്രൈവറ്റ് ബസിനും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കുടുങ്ങിയാണ് മരണം. സംഭവത്തില്‍ ഇരു ബസ് ഡ്രൈവര്‍മാരെയും തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേകോട്ടയില്‍ പഴവങ്ങാടിക്കും നോര്‍ത്ത് ബസ് സ്റ്റാന്റിനും ഇടയിലാണ് അപകടം നടന്നത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലക്ഷ്യമായി എത്തിയ ബസുകള്‍ക്കിടയില്‍ ഉല്ലാസ് കുടുങ്ങിയത്. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More
 വയനാട്ടില്‍ മുത്തച്ഛനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

വയനാട്ടില്‍ മുത്തച്ഛനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

വയനാട്ടില്‍ മുത്തച്ഛനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപദാണ് മരിച്ചത്.ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ് അപകടം. അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ബീനാച്ചിയിലെ കടയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ വാങ്ങി ദ്രുപദിനെയും എടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്തുനിന്നു എത്തിയ ബൈക്കാണ് തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ മോഹന്‍ദാസും ദ്രുപദും തെറിച്ചു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദ്രുപദിനെ രക്ഷിക്കാനായില്ല. മോഹന്‍ദാസിനു നിസാര പരിക്കുണ്ട്. മണ്ഡലകാല പൂജയുമായി ബന്ധപ്പെട്ട് […]

Read More
 കളര്‍കോട് വാഹനാപകടം; കാര്‍ വാടകയ്ക്കെടുത്തത് തന്നെ; ഉടമയ്ക്ക് പണമയച്ചതിന് തെളിവ് ലഭിച്ചു

കളര്‍കോട് വാഹനാപകടം; കാര്‍ വാടകയ്ക്കെടുത്തത് തന്നെ; ഉടമയ്ക്ക് പണമയച്ചതിന് തെളിവ് ലഭിച്ചു

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ കാര്‍ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. കാറോടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കിയതിന്റെ തെളിവ് ലഭിച്ചു. വാടകയ്ക്കല്ല സൗഹൃദത്തിന്റെ പേരില്‍ വാഹനം നല്‍കിയെന്നായിരുന്നു ഉടമയുടെ മൊഴി. കേസില്‍ കാര്‍ ഓടിച്ച വിദ്യാര്‍ഥി ഗൗരി ശങ്കറിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ […]

Read More
 ആലപ്പുഴ അപകടം; കാര്‍ ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ത്ത് പൊലീസ്

ആലപ്പുഴ അപകടം; കാര്‍ ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ത്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ത്തുവെന്ന് പൊലീസ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍പില്‍ ഉണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും, ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നും ഗൗരീശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. നിയന്ത്രണം വിട്ട വാഹനം വലതുവശത്തേക്ക് തെന്നിമാറിയാണ് ബസില്‍ ഇടിച്ച് കയറിയതെന്നും ഗൗരീശങ്കര്‍ പോലീസിന് നല്‍കിയ […]

Read More
 ആലപ്പുഴ വാഹനാപകടം; ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ല; അപകടത്തില്‍ കാര്‍ ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

ആലപ്പുഴ വാഹനാപകടം; ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ല; അപകടത്തില്‍ കാര്‍ ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഉടമയ്ക്കെതിരെ നടപടി. കാര്‍ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്ക്ക് നല്‍കിയത്. വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനമാണ് ടവേര. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ക്ക് പരിചയക്കുറവ് ഉണ്ടെന്നും ലൈസന്‍സ് […]

Read More