ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ടായി സുധീര്‍ കുന്ദമംഗലം ചുമതലയേറ്റു

ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ടായി സുധീര്‍ കുന്ദമംഗലം ചുമതലയേറ്റു

ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ടായി സുധീര്‍ കുന്ദമംഗലം ചുമതലയേറ്റു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസനവും സമൂഹത്തിന് വലിയ പ്രചോദനം ഉണ്ടാക്കുന്നുണ്ട് അതാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി രഘുനാഥ് അഭിപ്രായപ്പെട്ടു. സുധീര്‍ കുന്ദമംഗലം ചുമതലയേല്‍ക്കുന്ന മണ്ഡലം തല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബിജെപി മണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരി എന്‍ പി രാമദാസ് അധ്യക്ഷത വഹിച്ചു. ടി.പി.സുരേഷ്, ഇ. പ്രശാന്ത് കുമാര്‍ , ടി. ചക്രായുധന്‍, കെ.സി.വത്സരാജ് ,കെ […]

Read More
 കേരളം ‘മിനി പാകിസ്ഥാനെ’ന്ന് ബിജെപി മന്ത്രി

കേരളം ‘മിനി പാകിസ്ഥാനെ’ന്ന് ബിജെപി മന്ത്രി

മുംബൈ: കേരളത്തെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ച് മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണെ. അതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരര്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പൂനെയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളം ഒരു മിനി പാകിസ്ഥാനാണ്. അതിനാലാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും പാര്‍ലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ ഭീകരരും അവര്‍ക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു. മഹാരാഷ്ട്ര മുന്‍ […]

Read More
 ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

ന്യൂഡല്‍ഹി: 2023-24 വര്‍ഷത്തില്‍ വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നുമായി ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ മൂന്നിരട്ടി വര്‍ധനവ്. 2023-2024 വര്‍ഷത്തില്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയാണ്. 2022-2013 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് 288.9 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 79.9 കോടിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും ബിജെപിക്ക് 723.6 കോടി ലഭിച്ചു. കോണ്‍ഗ്രസിന് […]

Read More
 വൈദ്യുതി ചാര്‍ജ് വര്‍ദ്ധന; കുന്ദമംഗലത്ത് ബിജെപി പ്രതിഷേധ പ്രകടനം നടത്തി

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന; കുന്ദമംഗലത്ത് ബിജെപി പ്രതിഷേധ പ്രകടനം നടത്തി

സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടിയായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ജില്ല കമ്മറ്റി അംഗം എം സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം ജന: സെക്രട്ടറി പി.സിദ്ധാര്‍ത്ഥന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസി: സുധീര്‍ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. കെ.സി.വത്സരാജ്, വി.ടി.അച്ചുതന്‍, കെ.സി.രാജന്‍ , ചന്ദ്രന്‍ കണ്ണടപ്പില്‍, അനിത എറങ്ങാട്ട് ,വി മുരളീധരന്‍ , മനോജ് കോളേരി എന്നിവര്‍ സംസാരിച്ചു. സുനോജ് കുമാര്‍, ധന്യ. […]

Read More
 പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; ബിജെപി നേതാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; ബിജെപി നേതാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ബിജെപി നേതാവ് പിടിയില്‍. തിരുവനന്തപുരം പൂജപ്പുര വട്ടവിള സ്വദേശി വി കെ സതീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സതീഷ് കുമാര്‍ ബാലഗോകുലം മുന്‍ ജില്ലാ നേതാവാണ്. ചെങ്കള്ളൂര്‍ വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ തെളിവുകള്‍ […]

Read More
 ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂര്‍ സതീഷ്

ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂര്‍ സതീഷ്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂര്‍ സതീഷ്. ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചെന്നും ഈ പണം എന്തുചെയ്‌തെന്ന് വെളിപ്പെടുത്തണമെന്നും സതീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടി രൂപ 6 ചാക്കുകളിലായി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴിയെന്നും തിരൂര്‍ സതീഷ് വ്യക്തമാക്കി. വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകള്‍ തല്‍ക്കാലം പ്രദര്‍ശിപ്പിക്കുന്നില്ല. അത് പൊലീസ് അന്വേഷണത്തെ ബാധിക്കും. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ […]

Read More
 ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു; ബിപിന്‍ സി ബാബു അംഗത്വം സ്വീകരിച്ചു

ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു; ബിപിന്‍ സി ബാബു അംഗത്വം സ്വീകരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിലേക്ക്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുക്കുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിന്‍. കേരള സര്‍വ്വകലാശാല സെനറ്റ് അംഗമാണ്.

Read More
 ബിജെപിയിൽ കുറുവ സംഘം;കോഴിക്കോട് വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെ പോസ്റ്റർ പ്രതിഷേധം

ബിജെപിയിൽ കുറുവ സംഘം;കോഴിക്കോട് വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെ പോസ്റ്റർ പ്രതിഷേധം

ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തുടങ്ങിയ പരസ്യ പോരിനിടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട്ട് പോസ്റ്റര്‍ പ്രതിഷേധം. ബിജെപിയില്‍ കുറുവാ സംഘം എന്ന് ആരോപിച്ചാണ് കോഴിക്കോട്ട് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് ബി.ജെ.പി എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ബി.ജെ.പി. നേതാക്കളായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്ററുകള്‍. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ കുറുവാ സംഘമാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. […]

Read More
 ആംആദ്മി മുന്‍ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നു

ആംആദ്മി മുന്‍ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: ആംആദ്മി മുന്‍ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയായ ഗെലോട്ട് തന്റെ സ്ഥാനം രാജിവെച്ചത്. ബിജെപി ആസ്ഥാനത്ത് ദേശീയ നേതാക്കള്‍ കൈലാഷിനെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്നാണ് ഗെലോട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. നിരവധി പേര്‍ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്നും ഖട്ടര്‍ പറഞ്ഞു. കൈലാഷ് ഗെലോട്ടിന് പകരം രഘുവീന്ദര്‍ ഷോക്കീന്‍ ഡല്‍ഹിയിലെ പുതിയ മന്ത്രിയായി ചുമതലയേല്‍ക്കും. ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെലോട്ട് […]

Read More
 ബിജെപിയില്‍ ഭിന്നത; പാലക്കാട് പ്രചരണ ചുമതലകളില്‍ നിന്ന് പിന്മാറി സന്ദീപ് വാര്യര്‍; അനുനയ നീക്കം പരാജയം

ബിജെപിയില്‍ ഭിന്നത; പാലക്കാട് പ്രചരണ ചുമതലകളില്‍ നിന്ന് പിന്മാറി സന്ദീപ് വാര്യര്‍; അനുനയ നീക്കം പരാജയം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ ഭിന്നത. മണ്ഡലത്തിലെ പ്രചാരണ ചുമതലയില്‍ നിന്ന് ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍ ഒഴിഞ്ഞതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബിജെപിയുമായി ഇടഞ്ഞത്. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞു. നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അണികളോടൊപ്പം വേദിയിലായിരുന്നു സന്ദീപ് ഇരുന്നത്. […]

Read More