കൊടകര കുഴൽപ്പണ കേസ്; ബിജെപി പ്രവർത്തകർക്കിടയിലെ കലഹം തെരുവിലേക്ക്; ഒരാൾക്ക് കുത്തേറ്റു

ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി പ്രവർത്തകർക്കിടയിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിലെ വാക്സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.വാടാനപ്പള്ളി തൃത്തല്ലൂർ ഗവ.ആശുപത്രിയിലാണ് സംഭവം. വാക്സിൻ എടുക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ബി.ജെ.പി അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ കുഴൽപ്പണക്കേസ് സംബന്ധിച്ച് പ്രവർത്തകർ ചേരിതിരിഞ്ഞ പോരിലായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ചുള്ള ചർച്ചയാണ് ആശുപത്രിയിൽ വെച്ചുള്ള കത്തിക്കുത്തിലെത്തിയത്.ബി.ജെ.പി പ്രവർത്തകൻ കിരണിന് കുത്തേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിരണിന് അടിവയറ്റിലാണ് പരിക്കേറ്റത്.പോലീസെത്തി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തു.

Read More
 കൊടകര കുഴൽപ്പണ കവർച്ചാ കേസ് ;ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി സതീഷിനെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കവർച്ചാ കേസ് ;ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി സതീഷിനെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശം നൽകി . പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് […]

Read More
 പാലത്തായി പീഡനക്കേസ് ; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകൾ പുറത്ത്

പാലത്തായി പീഡനക്കേസ് ; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകൾ പുറത്ത്

പാലത്തായില്‍ നാലാം ക്ലാസുകാരി ലൈംഗീകപീഡനത്തിന് വിധേയമായതായി അന്വേഷണ റിപ്പോര്‍ട്ട്. ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ 9 വയസുകാരിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണറിപ്പോര്‍ട്ട്. തെളിവില്ലെന്ന് പറഞ്ഞ് ആദ്യ അന്വേഷണ സംഘം കേസില്‍ പത്മരാജനെ വെറുതെ വിട്ടിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണസംഘമാണ്‌ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണറിപ്പോര്‍ട്ട് അടുത്ത ദിവസം […]

Read More

കൊടകര കുഴൽപണ കവർച്ച കേസിലെ ബി.ജെ.പി നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്

കൊടകര കുഴൽപണ കവർച്ച കേസിലെ ബി.ജെ.പി നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസിൽ നിന്നാണെന്ന് കണ്ടെത്തൽ. ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും കണ്ടെടുത്ത അന്വേഷണ സംഘം ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ടു മുറികളാണ് (റൂം നമ്പര്‍ 215, 216) നല്‍കിയിട്ടുള്ളത്. മുമ്പും ബി.ജെ.പി […]

Read More
 കോറോണയെ ഇല്ലാതാക്കാന്‍ യാഗം നടത്തി ബിജെപി നേതാവ്

കോറോണയെ ഇല്ലാതാക്കാന്‍ യാഗം നടത്തി ബിജെപി നേതാവ്

കോവിഡിനെ ഇല്ലാതാക്കാന്‍ യാഗം നടത്തി ബിജെപി നേതാവ്. ജമ്മുകശ്മീര്‍ വൈസ് പ്രസിഡന്റ് യുദ്ധ്വീര്‍ സേതിയാണ് യാഗം നടത്തിയത്. യാഗം നടത്തുന്നതിന്റെ ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു യാഗം. പാര്‍ട്ടി നേതാക്കളും യാഗത്തില്‍ അണിചേര്‍ന്നു. യാഗം നടത്തുന്നതിലൂടെ കോവിഡില്‍ നിന്ന് മുക്തനാവാന്‍ നമുക്ക് കഴിയുമെന്ന കാര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജമ്മുവില്‍ 2,40,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,000 പേരാണ് മരിച്ചത്.പാര്‍ട്ടി നേതൃത്വത്തില്‍ രക്തദാനവും സംഘടിപ്പിച്ചു. മെയ് 25 വരെ രക്തദാനം തുടരുമെന്ന് […]

Read More
 തിരഞ്ഞെടുപ്പ് ഫലം സംപൂജ്യം; ഒപ്പം സീറ്റ് പോകൽ; വോട്ട് ചോർച്ച; ബി ജെ പി യിൽ ചേരിപോരോ ?

തിരഞ്ഞെടുപ്പ് ഫലം സംപൂജ്യം; ഒപ്പം സീറ്റ് പോകൽ; വോട്ട് ചോർച്ച; ബി ജെ പി യിൽ ചേരിപോരോ ?

2016 ൽ നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നേമം എന്ന സീറ്റ് മുറുകെ പിടിച്ച് കയറിച്ചെന്ന ബിജെപിക്ക് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലമെത്തിയപ്പോള്‍ സംപൂജ്യരായാണ് മടങ്ങേണ്ടി വരുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷനടക്കം പാര്‍ട്ടിയിലെ താരസ്ഥാനാര്‍ത്ഥികളെല്ലാം പരാജപ്പെട്ട തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതവും കുറഞ്ഞിട്ടുണ്ടെന്നുള്ളതാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.എന്നാൽ ഇതിന് ശേഷം കേരളത്തിലെ ബി ജെ പി ക്ക് ഒരു നേതൃമാറ്റത്തിനായുള്ള ആവിശ്യം ശക്തമാണ് കൂടാതെ പാർട്ടിയിലെ ചേരിപ്പോര് ഇപ്പോൾ പതിയെ പരസ്യ മാകാനും തുടങ്ങിയിട്ടുണ്ട് .നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേരിപ്പോരും […]

Read More
 ബി.ജെ.പിക്കൊപ്പം തന്നെയുണ്ടാകും;മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ലെന്ന് കൃഷ്ണകുമാർ

ബി.ജെ.പിക്കൊപ്പം തന്നെയുണ്ടാകും;മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ലെന്ന് കൃഷ്ണകുമാർ

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബി.ജെ.പിക്കൊപ്പം തന്നെയുണ്ടാകുമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. ‘തെരഞ്ഞെെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ പലരും എന്നോട് ചോദിച്ച ചോദ്യമാണ് ജയിച്ചാൽ എന്ത് ചെയ്യും, തോറ്റാൽ എന്ത് ചെയ്യും എന്നത്. ജയിക്കാൻ വേണ്ടി തന്നെയാണ് നമ്മൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നവർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ അപ്പോഴും ഇവിടെ സ്മൃതി ഇറാനിയുണ്ട്. അവരും സിനിമയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വന്നതാണ്. എന്റെ […]

Read More
 ജനങ്ങളുടെ ജീവനേക്കാൾ ബിജെപി സര്‍ക്കാരിന് വലുത് തെരഞ്ഞെടുപ്പ് വിജയം ;വിമർശിച്ച് പ്രകാശ് രാജ്

ജനങ്ങളുടെ ജീവനേക്കാൾ ബിജെപി സര്‍ക്കാരിന് വലുത് തെരഞ്ഞെടുപ്പ് വിജയം ;വിമർശിച്ച് പ്രകാശ് രാജ്

കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബിജെപി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല വലുത്, മറിച്ച് തെരഞ്ഞെടുപ്പ് വിജയമാണെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. രാജ്യത്ത് ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സർക്കാർ എന്തുക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നില്ലെന്ന ഹൈക്കോടതിയുടെ പരാമർശം പ്രകാശ് രാജ് ട്വിറ്ററിനൊപ്പം പങ്കുവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നതിലുള്ള രീതി കണ്ട് ഞെട്ടലിലാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവനെക്കുറിച്ച് സർക്കാരിന് ചിന്തയില്ലെന്നാണ് ഇപ്പോഴത്തെയവസ്ഥ സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി […]

Read More
 ബിജെപിക്ക് വോട്ട് ചെയ്ത് സിപിഐഎമ്മിനെ വിജയിപ്പിക്കരുത്’; കര്‍മ്മ സമിതിയുടെ പേരില്‍ പോസ്റ്ററുകള്‍;

ബിജെപിക്ക് വോട്ട് ചെയ്ത് സിപിഐഎമ്മിനെ വിജയിപ്പിക്കരുത്’; കര്‍മ്മ സമിതിയുടെ പേരില്‍ പോസ്റ്ററുകള്‍;

ബിജെപിക്കു വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ പേരില്‍ പോസ്റ്റര്‍. ബിജെപിക്കു വോട്ടു ചെയ്ത് സിപിഎമ്മിനെ ജയിപ്പിക്കരുതെന്നാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.എന്നാല്‍ തങ്ങളല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കര്‍മസമിതി വ്യക്തമാക്കി. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തറയില്‍ ബിജെപി വോട്ടുകള്‍ സ്വന്താക്കാനുള്ള യുഎഡിഎഫ് ശ്രമമാണിതെന്ന് […]

Read More
 ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്;ആരുടേയും പിന്തുണ വേണ്ട; ഉമ്മൻചാണ്ടി

ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്;ആരുടേയും പിന്തുണ വേണ്ട; ഉമ്മൻചാണ്ടി

ബി ജെ പിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽ ഡി എഫ് പിന്തുണ തേടിയ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെ തളളി ഉമ്മൻ ചാണ്ടി. ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്. ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആർ എസ് […]

Read More