കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍

കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍

കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജയ് കപൂര്‍ കാണ്‍പൂരിലെ കിദ്വായ് നഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് ത്രിവേദി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ അജയ് കപൂറിന് 76,000 വോട്ടുകള്‍ […]

Read More
 രാജസ്ഥാനില്‍ ബി ജെ പി എം പി കോണ്‍ഗ്രസിലേക്ക്

രാജസ്ഥാനില്‍ ബി ജെ പി എം പി കോണ്‍ഗ്രസിലേക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ബി.ജെ.പി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കസ്വാന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്വാന്‍ പാര്‍ട്ടി വിട്ടത്. തന്റെ രാജി വിവരം എക്സില്‍ അദ്ദേഹം പങ്കുവച്ചു. രാഷ്ട്രീയ കാരണങ്ങളാണ് രാജിക്ക് പുറകിലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷം ചുരുവില്‍ നിന്ന് ലോക്സഭയിലെത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവര്‍ക്ക് കസ്വാന്‍ നന്ദിയും പറഞ്ഞു. ഇന്നലെ […]

Read More
 ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറില്‍നിന്നുള്ള ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍നിന്ന് ഇദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് ബി.ജെ.പി വിടുന്നതെന്ന് നേരത്തെ ഇദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ‘നിര്‍ബന്ധിത രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചു. ഹിസാറിലെ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിയോടും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ഞാന്‍ നന്ദി പറയുന്നു’ […]

Read More
 കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ്; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ്; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരന്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ചതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലീസിന് പരാതി നല്‍കി. ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ബോര്‍ഡ് നീക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ബിജെപിക്കാരോട് ബോര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് പൊലീസ് […]

Read More
 എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്? നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്? നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി

മൂന്നാര്‍: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചു. നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സിപിഎം സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രാജേന്ദ്രന്‍ സൂചിപ്പിച്ചു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയ വിവരം എകെജി സെന്ററിലെത്തി സംസ്ഥാന […]

Read More
 കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നല്‍കണമെന്ന് ആഗ്രഹമുണ്ട്, എന്നാല്‍ അദ്ദേഹത്തെ ‘മുരളീധരന്‍ ജി’ എന്ന് വിളിക്കേണ്ടി വന്നാലോ? പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍

കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നല്‍കണമെന്ന് ആഗ്രഹമുണ്ട്, എന്നാല്‍ അദ്ദേഹത്തെ ‘മുരളീധരന്‍ ജി’ എന്ന് വിളിക്കേണ്ടി വന്നാലോ? പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ ശോഭ സുരേന്ദ്രന്‍. കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നല്‍കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍, കുറച്ച്നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നല്‍കാത്തതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പത്മജ വേണുഗോപാലിന്റെ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്. ‘ഇന്ന് ബിജെപിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ്. കാരണം ഡല്‍ഹിയില്‍ ഒരു ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന […]

Read More
 മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നത്; മുരളിയേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു; പത്മജ

മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നത്; മുരളിയേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു; പത്മജ

ന്യൂഡല്‍ഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാല്‍. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. മുരളിയേട്ടന്‍ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. മുരളിയേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം. അച്ഛനെ എങ്ങനെ ഞാന്‍ നോക്കിയെന്ന് കേരളത്തിലുള്ളവര്‍ക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോല്‍പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോല്‍പിച്ചത്. കോണ്‍ഗ്രസുകാര്‍ മാത്രമാണ് തോല്‍വിക്ക് പിന്നില്‍. മുരളിയേട്ടന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന് കേള്‍ക്കുന്നു. […]

Read More
 പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേരും. പദ്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഡല്‍ഹിയില്‍ എത്തിയ പദ്മജ ബിജെപി ദേശീയനേതൃത്വവുമായി പദ്മജ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേൃത്വത്തില്‍ നിന്ന് നേരിട്ട തുടര്‍ച്ചയായ അവഗണനയാണ് തീരുമാനത്തിന് പിന്നില്‍ എന്ന് പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കെ.കരുണാകരന്റെ […]

Read More
 ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അംബരീഷ് ദേര്‍ പാര്‍ട്ടി വിട്ടു; ഇനി ബിജെപിയിലേക്ക്

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അംബരീഷ് ദേര്‍ പാര്‍ട്ടി വിട്ടു; ഇനി ബിജെപിയിലേക്ക്

അമ്‌റേലി: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അംബരീഷ് ദേര്‍ പാര്‍ട്ടി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. അമ്‌റേലി ജില്ലയിലെ റജുല നിയമസഭാ സീറ്റില്‍ നിന്നുള്ള മുന്‍ നിയമസഭാംഗമാണ് ദേര്‍. നാളെ ഗുജറാത്തിലെ ബി.ജെ.പി ആസ്ഥാനമായ ശ്രീകമലത്തിലെത്തി ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് റജുല അസംബ്ലി മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയും നടത്തുമെന്ന് ദേര്‍ പറഞ്ഞു.2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,000-ത്തിലധികം വോട്ടിനാണ് ദേര്‍ പരാജയപ്പെട്ടത്.സഹകരണ ബാങ്ക്, തദ്ദേശ സ്ഥാപന പ്രതിനിധി, എം.എല്‍.എ എന്നിങ്ങനെ വിവിധ […]

Read More
 മുതിര്‍ന്ന നേതാക്കള്‍ പുറത്ത്? ബിജെപി പ്രാമുഖ്യം നല്‍കുന്നത് യുവരക്തങ്ങള്‍ക്ക്?

മുതിര്‍ന്ന നേതാക്കള്‍ പുറത്ത്? ബിജെപി പ്രാമുഖ്യം നല്‍കുന്നത് യുവരക്തങ്ങള്‍ക്ക്?

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, സികെപി പത്മനാഭന്‍, മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ മാത്രമാണ് മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി […]

Read More