ളോഹ പരാമര്‍ശം; ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി

ളോഹ പരാമര്‍ശം; ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി

കല്‍പ്പറ്റ: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടി. പകരം ജില്ലാ സെക്രട്ടറി പ്രശാന്ത മലവയലിന് ജില്ലാ പ്രസിഡന്റിന്റെ ചുമതല നല്‍കി. കെപി മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ കെപി മധു തിരുത്തുമായി രംഗത്തുവന്നു. ളോഹയിട്ട ചിലരാണ് […]

Read More
 നടി ശോഭന മത്സരിക്കാനില്ല; പ്രചാരണത്തിനെത്തും; തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനിശ്ചിതാവസ്ഥ

നടി ശോഭന മത്സരിക്കാനില്ല; പ്രചാരണത്തിനെത്തും; തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനിശ്ചിതാവസ്ഥ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം നടി ശോഭനയുടെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ താരം മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, എന്നാല്‍ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംഘവും ഡല്‍ഹിയിലെത്തി. രാത്രി ഏഴു മണിക്കാണ് ഔപചാരിക ചര്‍ച്ച. കെ സുരേന്ദ്രനൊപ്പം സംഘടന സെക്രട്ടറി കെ സുഭാഷും മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജ ശേഖരന്‍ എന്നിവരും സംഘത്തിലുണ്ട്. […]

Read More
 തിരുവനന്തപുരം നോട്ടമിട്ട് ബിജെപി; രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം നോട്ടമിട്ട് ബിജെപി; രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: തൃശൂര്‍ കഴിഞ്ഞാല്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായി വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം. ഇത്തവണയും കോണ്‍ഗ്രസിന് ശശി തരൂരെങ്കില്‍ നേരിടാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങുമോ? രാജീവിനു തന്നെ തന്നെ നറുക്കു വീഴുമെന്നാണു സൂചനകള്‍.മത്സരത്തെക്കുറിച്ചു പാര്‍ട്ടിയുടെ അന്തിമ തീരുമാനം […]

Read More
 മനീഷ് തിവാരി കോണ്‍ഗ്രസ് വിടുന്നു? ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

മനീഷ് തിവാരി കോണ്‍ഗ്രസ് വിടുന്നു? ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മനീഷ് തിവാരി. ലുധിയാനയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്നാണ് ബിജെപി ഓഫര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ലുധിയാനയില്‍ വിജയിച്ചില്ലെങ്കില്‍ രാജ്യസഭയിലേക്ക് എത്തിക്കാമെന്നും ബിജെപി വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത മനീഷ് തിവാരിയുടെ ഓഫീസ് […]

Read More
 ബജറ്റ് വെറും വാചക കസര്‍ത്ത്; രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

ബജറ്റ് വെറും വാചക കസര്‍ത്ത്; രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്. കേരളത്തിന്റെ വികസനത്തിനും ,വളര്‍ച്ചയ്ക്കും വേണ്ട ഒന്നും ബജറ്റില്‍ ഇല്ല . കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ ഒരു പ്രഖ്യാപനവും മുന്നോട്ട് വച്ചിട്ടില്ല. വെറും വാചക കസര്‍ത്ത് മാത്രമാണ് ബജറ്റിലുള്ളത്. ടൂറിസം മേഖലയില്‍ പോലും ഒരു പ്രതിക്ഷയും നല്‍കുന്നില്ല. ബജറ്റിലെ നിരീക്ഷണങ്ങള്‍ പലതും വസ്തുതാ വിരുദ്ധമാണ്.സാമ്പത്തികമായി തകര്‍ന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ല.ക്ഷേമ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങി കിടക്കുന്നു .സാധാരക്കാരെ സംബന്ധിച്ച് […]

Read More
 പാർട്ടിയിൽ ചേരാൻ നിർബന്ധിച്ചു; ബിജെപിക്ക് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ല; അരവിന്ദ് കെജ്രിവാൾ

പാർട്ടിയിൽ ചേരാൻ നിർബന്ധിച്ചു; ബിജെപിക്ക് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ല; അരവിന്ദ് കെജ്രിവാൾ

ബിജെപി തന്നെ പാർട്ടിയിൽ ചേരാൻ നിർബന്ധിച്ചെന്നും അവർക്ക് മുന്നിൽ ഒരിക്കലും മുട്ട് മടക്കില്ലെന്നും ബിജെപിയിൽ ചേരില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നേരത്തെയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കെജ്‌രിവാളിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ആരോപണങ്ങള്‍. 25 കോടി രൂപ ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്‌തെന്നും പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു മുന്‍പുയര്‍ത്തിയ ആരോപണം. കെജ്രിവാളിന്റെ ആരോപണങ്ങളെ ഇ ഡി സമൻസുകളിലൂടെയാണ് ബിജെപി നേരിടുന്നത്. ഡൽഹിയിലെ ബി ജെ പിയുടെ പക്കലുള്ള […]

Read More
 കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയിലേക്ക്

കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയിലേക്ക്

കാസര്‍ഗോഡ് കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയില്‍ ചേരുന്നു. ഈ മാസം 27 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്ന് നാരായണന്‍ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കാസര്‍ഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കെ കെ നാരായണന്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, എന്‍കെബിഎം […]

Read More
 തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത; വി ഡി സതീശന്‍

തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത; വി ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍, തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. എക്‌സാലോജിക്കിനെതിരായ ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമായെന്നും സതീശന്‍ ആരോപിച്ചു. എക്‌സാലോജിക്ക് വാദം തെളിയിക്കുന്ന രേഖകളൊന്നും നല്‍കിയില്ല. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സി.ബി.ഐ, ഇ.ഡി അന്വേഷണം വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കോര്‍പ്പറേറ്റ് മന്ത്രാലയം […]

Read More
 രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടത്; ബിജെപി മത രാഷ്ട്രീയം കളിക്കുന്നു ; രേവന്ത് റെഡ്ഡി

രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടത്; ബിജെപി മത രാഷ്ട്രീയം കളിക്കുന്നു ; രേവന്ത് റെഡ്ഡി

രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ‘മത രാഷ്ട്രീയം’ കളിക്കുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.അയോധ്യ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന ശങ്കരാചാര്യന്മാരുടെ തീരുമാനത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണ്. ബിജെപിയുമായി ഇതിന് ബന്ധമില്ല. അവർ മത രാഷ്ട്രീയമാണ് കളിക്കുന്നത്. ക്ഷേത്രം അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി അയോധ്യയിലേക്ക് പോകില്ലെന്ന് നാല് ശങ്കരാചാര്യന്മാർ അടുത്തിടെ പറഞ്ഞിരുന്നു. വിശ്വസിക്കുന്ന ആർക്കും അവിടെ പോകാം. എപ്പോഴെങ്കിലും രാമക്ഷേത്രം സന്ദർശിക്കണമെന്നുണ്ട്‌’-ഒരു ദേശീയ മാധ്യമത്തിന് നൽകിയ […]

Read More
 അഡ്വ: പി.വിജയകുമാര്‍, കെസി രാമകൃഷ്ണന്‍ അനുസ്മരണം

അഡ്വ: പി.വിജയകുമാര്‍, കെസി രാമകൃഷ്ണന്‍ അനുസ്മരണം

കുന്ദമംഗലം: ബി.ജെ പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അഡ്വ: പി.വിജയകുമാര്‍, കെസി രാമകൃഷ്ണന്‍ എന്നിവരുടെ അനുസ്മരണം നടത്തി. ബി ജെ പി സംസ്ഥാന സമിതി അംഗം ടി.പി സുരേഷ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ പടനിലം അധ്യക്ഷം വഹിച്ച പരിപാടിയില്‍ ടി ചക്രായുധന്‍ , കെ സി രാജന്‍, പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു. പി സിദാര്‍ത്ഥന്‍ സ്വാഗതവും രാജേഷ് കാരന്തൂര്‍ നന്ദിയും പറഞ്ഞു.

Read More