പിലാശ്ശേരി പാറമ്മല്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പിലാശ്ശേരി പാറമ്മല്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: പിലാശ്ശേരി പാറമ്മല്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബൈക്കില്‍ യാത്രചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. തലശ്ശേരി ചെക്ലി ദാറുല്‍ഹുദാ വീട്ടില്‍ മുഹമ്മദ് നജിമി (20) അരിക്കോട് സ്വദേശി ലെസില്‍ (20), കൊടുവള്ളി പിലാത്തോട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ അഖില്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഖിലിന്റെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കേളോജിലേക്ക് മാറ്റി. രാമനാട്ടുകര വാഫി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. കൊടുവള്ളിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സും കുന്ദമംഗലം ഭാഗത്തുനിന്ന് […]

Read More
 കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു ; പ്രതി പിടിയില്‍; ആക്രമണത്തിന് കാരണം സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലി

കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു ; പ്രതി പിടിയില്‍; ആക്രമണത്തിന് കാരണം സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലി

കോഴിക്കോട്:കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു. കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ഇന്നലെ രാവിലെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആക്രമണം ഉണ്ടായത്. ബസിന്റെ സിസിടിവിയില്‍ […]

Read More
 കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി

കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി

തൃശൂര്‍: കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. കുന്നംകുളം ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്. രാവിലെ ബസ് എടുക്കുന്നതിനായി ഡ്രൈവര്‍ ബസ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് വിവരം അറിയുന്നത്. പൊലീസില്‍ പരാതി നല്‍കി. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പുലര്‍ച്ചെ നാലുമണിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരാള്‍ ബസ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കോട്ടപ്പടി വഴി ഗുരുവായൂര്‍ ഭാഗത്തേക്കാണ് ബസ് കൊണ്ടുപോയത്. വൈകാതെ […]

Read More
 വീണ്ടും സുല്‍ത്താന്‍ ബസിന് നേരെ ആക്രമണം; അജ്ഞാതര്‍ ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു

വീണ്ടും സുല്‍ത്താന്‍ ബസിന് നേരെ ആക്രമണം; അജ്ഞാതര്‍ ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു

കുന്ദമംഗലം: കൊടുവള്ളി പിലാശ്ശേരി വഴി കോഴിക്കോട് റൂട്ടില്‍ ഓടുന്ന സുല്‍ത്താന്‍ ബസിന് നേരെ വീണ്ടും ആക്രമണം. ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കരുവന്‍ പൊയില്‍ അങ്ങാടിക്ക് സമീപം നിര്‍ത്തിയിട്ടതായിരുന്നു ബസ്. ജീവനക്കാര്‍ രാവിലെ ബസ് എടുക്കാന്‍ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത് കണ്ടത്. കൊടുവള്ളി എസ് ഐ സംഭവസ്ഥലത്ത് എത്തി ബസ് പരിശോധിച്ചിരുന്നു. കഴിഞ്ഞദിവസം ഓമശ്ശേരി സ്റ്റാന്‍ഡില്‍ വച്ച് സുല്‍ത്താന്റെ മറ്റൊരു ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ ബസ്സുടമ കൊടുവള്ളി സിഐക്ക് […]

Read More
 റൂട്ട് ഏതായാലും ബസില്‍ നിറയെ യാത്രക്കാര്‍ വേണം; കണ്ടക്ടര്‍ പോസ്റ്റ് ജോലി മാത്രമല്ല സേവനം കൂടിയാണ് ഷിജിനേഷിന്

റൂട്ട് ഏതായാലും ബസില്‍ നിറയെ യാത്രക്കാര്‍ വേണം; കണ്ടക്ടര്‍ പോസ്റ്റ് ജോലി മാത്രമല്ല സേവനം കൂടിയാണ് ഷിജിനേഷിന്

എം. സിബ്ഗത്തുള്ളജനശബ്ദം നൂസ് കുന്ദമംഗലം : ശമ്പളവും പെന്‍ഷനും തുടരെ തുടരെ പ്രതിസന്ധിയാവുന്നകെ എസ് ആര്‍ ടി സിയില്‍ വരുമാനം കൂട്ടാന്‍ തന്നാലാവും വിധം പ്രയത്‌നിക്കുകയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായി ജോലി ചെയ്യുന്ന പേരാമ്പ്ര നൊച്ചാട് ഓരോമ്പോക്കില്‍ ഷിജിനേഷ്. ഏത് റൂട്ടിലോടുന്ന ബസില്‍ ജോലിക്ക് കയറിയാലും തന്റെ ബസ്സില്‍ നിറയെ യാത്രക്കാരുണ്ടാവണം എന്ന് ആഗ്രഹമുണ്ട് ഷിജിനേഷിന്. ബസില്‍ ടിക്കറ്റ് കൊടുക്കുന്ന തിരക്കാണെങ്കില്‍ പോലും ഓരോ ബസ് സ്റ്റോപ്പും ഇദ്ദേഹം ശ്രദ്ധിക്കും. ഡോറില്‍ നിന്ന് ബസ് പോകുന്ന […]

Read More
 നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ തനാഹുന്‍ ജില്ലയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 40 യാത്രക്കാരുമായി പുറപ്പെട്ട ബസിലെ 16 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദിയില്‍ പതിക്കുകയായിരുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

Read More
 കുടുംബ പ്രശ്‌നം; യുവതി ബസ് യാത്രയ്ക്കിടെ വിഷം കഴിച്ചു

കുടുംബ പ്രശ്‌നം; യുവതി ബസ് യാത്രയ്ക്കിടെ വിഷം കഴിച്ചു

കല്‍പ്പറ്റ: ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ബസ് വൈത്തിരിയിലെത്തിയപ്പോള്‍ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് സ്വദേശിനി യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കയ്യില്‍ കരുതിയ വിഷം കുടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരോട് ആരെങ്കിലും കീടനാശിനിപോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് തിരക്കിയിരുന്നു. ബസ് വൈത്തിരിയെത്തിയപ്പോഴേക്കും യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യുവതി വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈത്തിരി പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു. […]

Read More
 വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണു മരിച്ചു

വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണു മരിച്ചു

എറണാകുളം: കൊച്ചിയില്‍ വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണു മരിച്ചു. തേവര എസ്എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്മി. രാവിലെ ബസില്‍ സ്‌ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരില്‍ വെച്ച് ശ്രീലക്ഷ്മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസില്‍ നിന്നിറങ്ങിയ ഉടന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്ന് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More
 കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്. ബസില്‍ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഇവരെ പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്.വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി.

Read More
 കോഴിക്കോട് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: എലത്തൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വടകരയില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി. രാവിലെയായതിനാല്‍ പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളുമുണ്ട്. രണ്ട് അഗ്‌നിരക്ഷാ സേന യൂനിറ്റുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെുണ്ട്. […]

Read More