ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അനീഷ്- സുറുമി ദമ്പതികളുടെ കുഞ്ഞ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് . ഓക്‌സിജന്‍ ലെവല്‍ താഴുന്നുവെന്നും അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വൈകല്യത്തോടെ കുഞ്ഞ് ജനിച്ചതില്‍ നടപടിയുണ്ടാകാത്തതില്‍ ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച് പിതാവ് രംഗത്തെത്തി.

Read More
 ആലപ്പുഴയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ലാബുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പ്; ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും

ആലപ്പുഴയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ലാബുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പ്; ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ആലപ്പുഴയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ലാബുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനായില്ല. സ്‌കാനിങ്ങിന് ശേഷമുള്ള വിവരങ്ങള്‍ ലാബ് അധികൃതര്‍ കളഞ്ഞതായും ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതേസമയം, ആലപ്പുഴ വനിത- ശിശു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധസംഘം. പൂര്‍ണ റിപ്പോര്‍ട്ട് തിങ്കളാഴ്ച മന്ത്രിക്ക് സമര്‍പ്പിക്കും. അന്വേഷണത്തിന് രണ്ട് സമിതികള്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നാലെ ജില്ലാതല അന്വേഷണ […]

Read More
 സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. ശ്രീ വിഷ്ണുമൂര്‍ത്തി എ.യു.പി സ്‌കൂള്‍ വരാന്തയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് നവജാത ശിശുവിനെ വരാന്തയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ക്ക് വിധേയയാക്കി.

Read More
 മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചതായി പരാതി

മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചതായി പരാതി

തിരുവനന്തപുരം: മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊളിച്ചെന്ന് പരാതി. അമ്മയുടെ രണ്ടാനച്ഛന്‍ കുട്ടിയെ പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി. കുട്ടി ഗുരുതര പരിക്കുകളോടെ എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ജോലിക്ക് പോകേണ്ടതിനാല്‍ മാതാപിതാക്കള്‍ കുട്ടിയെ മുത്തശന്റെയും മുത്തശിയുടേയും അടുത്തേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More
 ദീപിക പദുകോണ്‍ ഗര്‍ഭിണി; സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്ന് താരദമ്പതികള്‍

ദീപിക പദുകോണ്‍ ഗര്‍ഭിണി; സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്ന് താരദമ്പതികള്‍

ബോളിവുഡിലെ താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്നാണ് ദീപികയും രണ്‍വീറും വ്യക്തമാക്കിയത്. ദീപിക ഇപ്പോള്‍ സെക്കന്റ് ട്രൈമസ്റ്ററിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. ഏറ്റവും കാത്തിരുന്ന വാര്‍ത്ത എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചത്.

Read More
 കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 20 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 20 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരിച്ചത്.

Read More
 ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു

ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കൈയില്‍ നിന്നും വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴംകുളം ദേവീക്ഷത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. എന്നാല്‍, വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ […]

Read More
 4 മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു; മറ്റൊരാളെ ഏല്‍പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി; കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി

4 മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു; മറ്റൊരാളെ ഏല്‍പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി; കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി

കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു. കോയമ്പത്തൂരില്‍ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി. തൃശൂര്‍ […]

Read More
 ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍; കൈയ്യുടെ അസ്ഥിക്ക് പൊട്ടല്‍; ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം

ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍; കൈയ്യുടെ അസ്ഥിക്ക് പൊട്ടല്‍; ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം

ആലപ്പുഴ: ആലപ്പുഴ കുത്തിയതോട് ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെയും ആലപ്പുഴ സ്വദേശി ദീപയുടെ മകനായ ഒന്നര വയസുകാരന്‍ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജുവും ഭാര്യ ദീപയും വേര്‍പ്പെട്ട് താമസിക്കുകയായിരുന്നു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് ഉണ്ടായിരുന്നത്. ദീപയ്‌ക്കൊപ്പം സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച ശേഷം ഭാര്യയുടെ സുഹൃത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് […]

Read More
 കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചു; ഒന്നര വയസുകാരി മരിച്ചു

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചു; ഒന്നര വയസുകാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

Read More