യുഡിഎഫിന്റെ സമനില തെറ്റിയിരിക്കുകയാണ് – ഗോവിന്ദൻ മാഷ്

യുഡിഎഫിന്റെ സമനില തെറ്റിയിരിക്കുകയാണ് – ഗോവിന്ദൻ മാഷ്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ്യുഡിഎഫിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ മാഷ്. സിപിഐ എമ്മിന്റെ ജനകീയപ്രതിരോധ ജാഥയിലെ വൻ ജന പങ്കാളിത്തവും രണ്ടാം പിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യുഡിഎഫിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. നിയമസഭ തടസ്സപ്പെടുത്തുടുത്തുകയും സ്‌പീക്കറെപോലും ഉപരോധിക്കുകയും ചെയ്യുന്ന പ്രതിപക്ഷം ഇപ്പോൾ സർക്കാർ സർവീസുകൾ തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്‌. നേതൃത്വത്തിനെതിരെ ശക്തമായ വികാരം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരിക്കെ, സർക്കാരിനെതിരെ ശക്തമായി നീങ്ങുകയാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ്‌ […]

Read More
 കോൺഗ്രസിലെ പ്രശ്നങ്ങൾ;  അനുനയ നീക്കവുമായി നേതൃത്വം

കോൺഗ്രസിലെ പ്രശ്നങ്ങൾ; അനുനയ നീക്കവുമായി നേതൃത്വം

കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി നേതൃത്വം. ഇതിനായി കെ സുധാകരനെയും എം പി മാരെയും കെ സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഏഴ് എംപിമാർ പരാതി അറിയിച്ചതിനെ തുടർന്ന് ഹൈക്കമാന്റ് നിർദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും. എം.കെ. രാഘവനും കെ മുരളീധരനും നടത്തിയ നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ കെ പി സി സി നൽകിയ താക്കീതാണ് പ്രശ്നം വഷളാക്കിയത്. പ്രശ്നത്തിൽ എം പി മാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്. […]

Read More
 ഭരണക്കാലത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ കഴിയാത്തത് ജന സംഖ്യ ഉയർത്തി; കോൺഗ്രസിനെതിരെ പ്രഹ്‌ളാദ് ജോഷി

ഭരണക്കാലത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ കഴിയാത്തത് ജന സംഖ്യ ഉയർത്തി; കോൺഗ്രസിനെതിരെ പ്രഹ്‌ളാദ് ജോഷി

കോൺഗ്രസിന് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സാധിക്കാത്തതിലാണ് അവരുടെ ഭരണ കാലത്ത് ജന സംഖ്യ ഉയരാൻ കാരണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കർണാടക തെരെഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവർക്കും സൗജന്യ വൈദ്യുതിയെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെയായിരുന്നു പ്രഹ്‌ളാദ് ജോഷിയുടെ വിവാദ പരാമർശം. എന്നാൽ പ്രഹ്‌ളാദ് ജോഷിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയുടെ വിഡ്ഢിത്തം തികച്ചും വിചിത്രമാണ്. കുറവ് വൈദ്യുതി എന്നാൽ കൂടുതൽ കുട്ടികളോ ? പരാജയം മുന്നിൽ നിൽക്കേ, ബിജെപിയുടെ കേന്ദ്ര മന്ത്രിക്ക് കളം നഷ്ടപ്പെടുകയാണ്- കോൺഗ്രസ് നേതാവ് […]

Read More
 വനിതാ ബോഡിബിൽഡർമാർ ഫോട്ടോക്ക് പോസ് ചെയ്തത് ഹനുമാൻ ചിത്രത്തിന് മുന്നിൽ;‘ഗംഗാ ജലം’ തളിച്ച് കോൺഗ്രസ് പ്രവർത്തകർ

വനിതാ ബോഡിബിൽഡർമാർ ഫോട്ടോക്ക് പോസ് ചെയ്തത് ഹനുമാൻ ചിത്രത്തിന് മുന്നിൽ;‘ഗംഗാ ജലം’ തളിച്ച് കോൺഗ്രസ് പ്രവർത്തകർ

മധ്യപ്രദേശിലെ രത്‌ലാമിൽ ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബോഡിബിൽഡിംഗ് മത്സരത്തിന്റെ വേദി കോൺഗ്രസ് പ്രവർത്തകർ ​ഗം​ഗാ ജലം ഉപയോ​ഗിച്ച് ശുദ്ധീകരിച്ചു.പരിപാടി അവസാനിച്ചതിനു പിന്നാലെ വനിതാ ബോഡി ബിൽ‍‍ഡർ‌മാർ ഹനുമാൻ ചിത്രത്തിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിമർശനവുമായി കോൺഗ്രസ് നേതാക്കൾ എത്തിയത്. ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ പരാസ് സക്ലേശ ആരോപിച്ചു.13-ാമത് മിസ്റ്റർ ജൂനിയർ ബോഡിബിൽഡിംഗ് മത്സരം മാർച്ച് 4, 5 തീയതികളിലായാണ് നടന്നത്.ബിജെപി മേയർ […]

Read More
 മാറിമറിഞ്ഞ് ത്രിപുരയിലെ ലീഡ് നില;നാഗാലാ‌ൻഡിൽ ഭരണത്തുടർച്ച

മാറിമറിഞ്ഞ് ത്രിപുരയിലെ ലീഡ് നില;നാഗാലാ‌ൻഡിൽ ഭരണത്തുടർച്ച

ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയുമാണ് മുന്നിൽ. ത്രിപുരയിൽ ബിജെപി–ഐപിഎഫ്ടി സഖ്യവും സിപിഎം–കോൺഗ്രസ് സഖ്യവും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. നാഗാലാ‌ൻഡിൽ വിജയാഘോഷങ്ങൾക്ക് തുടക്കമായി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വൻ വിജയത്തിലേക്കാണ് കുതിക്കുകയാണ് ബിജെപി-എൻഡിപിപി സഖ്യം. നിലവിൽ ബിജെപിയും സഖ്യകക്ഷികളും 39 സീറ്റുകളിലും കോൺഗ്രസ് 1 സീറ്റിലും എൻപിഎഫ് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.നാഗാലാൻഡിൽ എൻഡിഡിപി-ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും […]

Read More
 മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി; പ്രതിഷേധിച്ച 8 യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ

മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി; പ്രതിഷേധിച്ച 8 യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതൽ തടങ്കലും തുടരുന്നു. ഇന്ന് രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് ജില്ലയിലെത്തി. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയില്‍ തുറന്ന ജയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് മറ്റ് നാല് ഔദ്യോഗിക പരിപാടികളിലാണ് പിണറായി വിജയന്‍ പങ്കെടുക്കുക. […]

Read More
 ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുന്‍പായി എറണാകുളം ഗസ്റ്റ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് നിരവധി പൊലീസുകാരെത്തി യൂത്ത് […]

Read More
 കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; നാല് പേർക്ക് പരുക്ക്

കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; നാല് പേർക്ക് പരുക്ക്

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ് കേസെടുത്തു.

Read More
 നിയമസഭാ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ സിപിഎം – കോണ്‍ഗ്രസ് സഹകരണം,നിര്‍ണ്ണായക ചര്‍ച്ച

നിയമസഭാ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ സിപിഎം – കോണ്‍ഗ്രസ് സഹകരണം,നിര്‍ണ്ണായക ചര്‍ച്ച

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിന് ധാരണ. തീരുമാനം അടുത്ത പിബിയിലുണ്ടാകും. സിപിഎം സംസ്ഥാന സമിതിയി യോഗത്തില്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും പങ്കെടുക്കുന്നുണ്ട്. യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്.സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ എന്നത് സംബന്ധിച്ച് സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. ഏതൊക്കെ സീറ്റുകളിലാണ് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളും മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ സമിതിക്ക് രൂപം നല്‍കും. കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയുടെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്നതാകും […]

Read More
 പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു;എവി ഗോപിനാഥുമായി തർക്കമെന്ന് സൂചന

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു;എവി ഗോപിനാഥുമായി തർക്കമെന്ന് സൂചന

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവെച്ചു.കോണ്‍ഗ്രസ് വിട്ട എ.വി. ഗോപിനാഥുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം മെമ്പര്‍ സ്ഥാനവും ഒഴിഞ്ഞു.തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും പ്രസിഡന്റ് സ്ഥാനത്ത് താന്‍ വിചാരിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നുമാണ് രാധാ മുരളി പറയുന്നത്. കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്നും ഇവര്‍ അറിയിച്ചു. ഗോപിനാഥുമായുള്ള തര്‍ക്കമാണ് തന്റെ രാജിക്ക് കാരണമെന്ന് സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

Read More