രാഹുലിന്‍റെ ചോദ്യംചെയ്യല്‍;ഇന്നും പ്രതിഷേധം,സംഘർഷം ജെബി മേത്തറിനെ പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു

രാഹുലിന്‍റെ ചോദ്യംചെയ്യല്‍;ഇന്നും പ്രതിഷേധം,സംഘർഷം ജെബി മേത്തറിനെ പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു

രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇന്നും ദില്ലിയില്‍ പ്രതിഷേധം.ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്താണ് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എം.പി പറഞ്ഞു.ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാൻ പോലും കഴിയുന്നില്ല. വനിതാ കോൺ​ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉൾപ്പടെ വളരെ മോശമായാണ് പൊലീസ് […]

Read More
 വാ തുറന്നാല്‍ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജന്‍, അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും-കെ സുധാകരന്‍

വാ തുറന്നാല്‍ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജന്‍, അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും-കെ സുധാകരന്‍

വാ തുറന്നാല്‍ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജനെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ചത് ഇ.പി ജയരാജനാണ്. അദ്ദേഹത്തിന് എതിരെയാണ് കേസെടുക്കേണ്ടത്. ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറയുകയാണ് ഇ.പി ചെയ്യുന്നത്. കള്ളം പറയാനും വിടുവായത്തം പറയാനും മാത്രമാണ് ഇ.പി വാതുറക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമം സിപിഎം അവസാനിപ്പിക്കണമെന്ന് […]

Read More
 പ്രതിപക്ഷനേതാവും എകെ ആന്റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം ശ്രമം: കെ.സുധാകരന്‍

പ്രതിപക്ഷനേതാവും എകെ ആന്റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം ശ്രമം: കെ.സുധാകരന്‍

പ്രതിപക്ഷനേതാവും എകെ ആന്റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ സിപിഎം ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഎം ഗുണ്ടകള്‍ കെപിസിസി ഓഫീസ് തല്ലിത്തകര്‍ത്ത് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല.കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിലേക്ക് സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തടയുന്നതില്‍ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി […]

Read More
 ”അടിച്ചാല്‍ തിരിച്ചടി”നാട്ടില്‍ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല

”അടിച്ചാല്‍ തിരിച്ചടി”നാട്ടില്‍ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല

കെപിസിസി ആസ്ഥാനമടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം..പി.രംഗത്ത്.തെരുവില്‍ നേരിട്ടാല്‍ തിരിച്ചും നേരിടുമെന്ന് മുരളീധരൻ പറഞ്ഞു .വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള ഈ പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ വിമാനത്തിനകത്ത് ഇ.പി ജയരാജന്‍ ചവിട്ടി. ഇ. പിക്കെതിരെ കേസ് എടുക്കണം. കേരള പോലീസ് കേസ് എടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്ന കാര്യം […]

Read More
 സംസ്ഥാനത്ത് പരക്കെ ആക്രമണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ ബോംബേറ്, ഓഫിസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു

സംസ്ഥാനത്ത് പരക്കെ ആക്രമണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ ബോംബേറ്, ഓഫിസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു

വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തെങ്ങും വ്യാപക ആക്രമണം. കോഴിക്കോട് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കുന്നുമ്മക്കരയിലും വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. കൂടാതെ, കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് […]

Read More
 നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് പോലീസ്, കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു

നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് പോലീസ്, കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു. കെ സി വേണുഗോപാലിനെ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുതള്ളുകയും നെഞ്ചിന് മര്‍ദിച്ചതായും പരാതിയുണ്ട്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി. കൊടിക്കുന്നില്‍ സുരേഷ് എംപിയെ പൊലീസ് തടഞ്ഞു. ഇഡി ഓഫീസിന് മുന്നില്‍ രണ്‍ദീപ് സിങ് സുര്‍ജേവാല കുത്തിയിരുന്ന് സത്യാഗ്രഹം നടത്തുകയാണ്. പ്രതിഷേധത്തിന് നേതൃത്വം […]

Read More
 വിരട്ടാനൊന്നും നോക്കണ്ട, എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും, ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

വിരട്ടാനൊന്നും നോക്കണ്ട, എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും, ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പരോക്ഷമായി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ലെന്ന് അദ്ദേഹം പറഞ്ഞു. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായതെന്നും അതെല്ലാം തള്ളി കളഞ്ഞുകൊണ്ടാണ് ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടന്ന കെജിഒഎ സംസ്ഥാന സമ്മേളത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട’- മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ പരാമര്‍ശങ്ങളില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ […]

Read More
 ലാത്തിചാര്‍ജ്, ജലപീരങ്കി; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ലാത്തിചാര്‍ജ്, ജലപീരങ്കി; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. തലസ്ഥാനത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതളളുമുണ്ടായി. കൊല്ലം,കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് പൊലീസിന് നേരെ കുപ്പിയേറും കല്ലേറുമുണ്ടായി. കാസര്‍കോട് പ്രതിഷേധക്കാര്‍ ബിരിയാണിചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു. അതേസമയം മലപ്പുറത്തും കൊല്ലത്തും യുവമോര്‍ച്ചയുടെ […]

Read More
 ‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാര്‍’ , മുഖ്യമന്ത്രിയെയും ഇടതുസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് കോടിയേരി

‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാര്‍’ , മുഖ്യമന്ത്രിയെയും ഇടതുസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് കോടിയേരി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രമായ ദേശാഭിമാനി ലേഖനത്തില്‍ ‘അധര്‍മ രാഷ്ട്രീയം വാഴില്ല’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാനാണു ശ്രമമെന്നും കോടിയേരി വിമര്‍ശിച്ചു. ബിജെപിയുമായി സഹകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ പുറപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിനും യുഡിഎഫിനും സമാന നിലപാടാണെന്നും കോടിയേരി വിമര്‍ശിച്ചു. […]

Read More
 ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും, ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റ്

ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും, ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നുണകള്‍ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയും എന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഡിവെഎഫ്‌ഐ പ്രതികരിച്ചത്. ഡിവെഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി […]

Read More