സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി രാജിവെക്കണം, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് കരിദിനം

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി രാജിവെക്കണം, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് കരിദിനം

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും. വൈകിട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ […]

Read More
 ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലെ രാംപുര്‍, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ സമീപകാല നിയമസഭാ ഫലങ്ങള്‍ കണക്കിലെടുത്ത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ പുനര്‍നിര്‍മ്മാണമാണ് ആദ്യം വേണ്ടതെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി തീരുമാനം. സമാജ് വാദിയുടെ സിറ്റിങ് സീറ്റുകളാണ് രാംപുര്‍, അസംഗഢ് ലോക്സഭാ മണ്ഡലങ്ങള്‍. ജൂണ്‍ 23-നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. 26-നാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബിഎസ്പിയും ബിജെപിയും കളം നിറയുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമാജ്വാദി പാര്‍ട്ടി […]

Read More
 ഹൈദരാബാദ് കൂട്ടബലാത്സംഗം;രാഷ്ട്രീയ വിവാദം,പെൺകുട്ടിയുടെ ചിത്രം പുറത്തുവിട്ട് ബിജെപി എംഎൽഎ,

ഹൈദരാബാദ് കൂട്ടബലാത്സംഗം;രാഷ്ട്രീയ വിവാദം,പെൺകുട്ടിയുടെ ചിത്രം പുറത്തുവിട്ട് ബിജെപി എംഎൽഎ,

ഹൈദരാബാദിൽ 17 കാരി ആഡംബര കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ബിജെപി എംഎൽഎയ്ക്കെതിരെ കോൺ​ഗ്രസ്. ബിജെപി എംഎൽഎ രഘുനാഥ് റാവുവാണ് പെൺകുട്ടിയുടെയും പ്രായപൂർത്തിയാകാത്ത പ്രതികളുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിട്ടത്. എം.എല്‍.എയുടെ മകന്‍ കേസില്‍ ഉള്‍പെട്ടിട്ടുള്ളതായി പോലീസ് പുറത്തുപറയുന്നില്ലങ്കിലും ആരോപണ വിധേയനായ എം.എല്‍.എയുടെ മകന്റെ വീഡിയോകളും ഫോട്ടോകളും ആണ് ബിജെപി പുറത്തുവിട്ടത്. ഇയാള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവിട്ടത്.തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ മുതിർന്ന നേതാവിന്റെ മകനും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇയാളെ രക്ഷപ്പെടുത്താനുള്ള […]

Read More
 രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റി, ഒഴിഞ്ഞുനില്‍ക്കുന്നത് മന്ത്രിയുള്‍പ്പെടെ ആറ് പേര്‍

രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റി, ഒഴിഞ്ഞുനില്‍ക്കുന്നത് മന്ത്രിയുള്‍പ്പെടെ ആറ് പേര്‍

ഉദയ്പൂരില്‍ ചിന്തന്‍ ശിബിരം നടത്തിയ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ കൂട്ടത്തോടെ മാറ്റാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി രാജസ്ഥാനിലെ മന്ത്രിയടക്കം ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഉദയ്പൂരിലെ റിസോര്‍ട്ടിലേക്ക് എത്താതെ മാറിനില്‍ക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം ഭയന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ഇത്തരത്തിലൊരു നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഉദയ്പുരിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വം. വെള്ളിയാഴ്ച്ച വൈകുന്നേരത്തിനുള്ളില്‍ റിസോര്‍ട്ടില്‍ എത്തണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. ഭൂരിഭാഗം പേരും […]

Read More
 കുതിര കച്ചവടത്തിനുള്ള സാധ്യത; രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു

കുതിര കച്ചവടത്തിനുള്ള സാധ്യത; രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. കുതിര കച്ചവടത്തിനും ക്രോസ് വോട്ടിംഗിനുമുള്ള സാദ്ധ്യതകള്‍ മുന്നില്‍ കണ്ടാണ് എംഎല്‍എമാരെ ധൃതി പിടിച്ച് മാറ്റുന്നത്. നിലവില്‍ ഭൂരിഭാഗം എംഎല്‍എമാരും ഉദയ്പൂരിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് ക്യാമ്പിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിര്‍ന്ന നേതാവ് അജയ് മാക്കന് നല്‍കിയതില്‍ എം എല്‍ എ മാര്‍ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്. കോണ്‍ഗ്രസിലെ ചില […]

Read More
 കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ രാജി വെച്ചു

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ രാജി വെച്ചു

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബ്രിജേഷ് ഉടന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ബ്രിജേഷ് കലപ്പയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് വിടുന്നതായി കലപ്പ അറിയിച്ചത്. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായെന്നും 1997 മുതലുള്ള ബന്ധം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. ‘2013-ലെ യുപിഎ കാലം മുതല്‍ ഹിന്ദി, ഇംഗ്ലീഷ്, […]

Read More
 കോൺഗ്രസ്സ് യുണിറ്റ് കമ്മിറ്റി രൂപികരണം കോഴിക്കോട് ജില്ലയിൽ തരംഗമാകുന്നു

കോൺഗ്രസ്സ് യുണിറ്റ് കമ്മിറ്റി രൂപികരണം കോഴിക്കോട് ജില്ലയിൽ തരംഗമാകുന്നു

കെ പി സി സി നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് കോൺഗ്രസ്സ് പ്രവർത്തനം ശക്തമാക്കുന്നതിനും കോൺഗ്രസ്സ് കുടുംബങ്ങളെ സംരക്ഷിച്ച് പാർട്ടി ശക്തമാക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസ്സ് ഭവനങ്ങൾ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ്സ് യുണിറ്റ് കമ്മിറ്റി രൂപികരണം (C .U .C)കുന്ദമംഗലം മണ്ഡലത്തിൽ ആരംഭിച്ചു പതിനൊന്നാം ബൂത്ത്‌ കരുവാരപ്പറ്റ CUC രൂപീകരണയോഗം ഡിസിസി ജനറൽ സെക്രട്ടറിയും C.U.Cജില്ലാ കോഡിനേറ്ററും ആയ വിനോദ്പടനിലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം പി . കേളുക്കുട്ടി, മണ്ഡലം പ്രസിഡന്റ്‌ സി. വി. സംജിത്ത്, വി […]

Read More
 കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിട്ടേക്കും, ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിട്ടേക്കും, ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുമെന്ന് സൂചന. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ചക്കുള്ള സമയം ആനന്ദ് ശര്‍മ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. .എന്നാല്‍ ഇക്കാര്യം അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശര്‍മ്മയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമാകവേ ഇതില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കുമെന്നാണ് സൂചന. രാജ്യസഭ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആനന്ദ് ശര്‍മ്മ. കപില്‍ സിബലും ആനന്ദ് […]

Read More
 കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്,ജൂണ്‍ രണ്ടിന് അംഗത്വം സ്വീകരിക്കും

കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്,ജൂണ്‍ രണ്ടിന് അംഗത്വം സ്വീകരിക്കും

ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സ്ഥിരീകരിച്ചു.ജൂണ്‍ രണ്ടാം തീയതി, വ്യാഴാഴ്ചയായിരിക്കും ഹര്‍ദിക്കിന്റെ ഔദ്യോഗിക ബി.ജെ.പി പ്രവേശനം.അല്‍പസമയം മുമ്പ് ഹാര്‍ദിക് പട്ടേല്‍ തന്നെയാണ് വിഷയത്തില്‍ പ്രഖ്യാപനം നടത്തിയത്.സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു.കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് ഇടയുകയായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി […]

Read More
 കൊട്ടിക്കലാശം; തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ഇന്ന് പരിസമാപ്തി

കൊട്ടിക്കലാശം; തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ഇന്ന് പരിസമാപ്തി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ പരിസമാപ്തിയാകും. പ്രചാരണത്തിന്റെ ക്ലൈമാക്‌സ് ആവേശമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. മറ്റന്നാളാണ് വോട്ടെടുപ്പ്. കേന്ദ്രീകൃത കലാശക്കൊട്ടിന് പാലാരിവട്ടം ജംക്ഷനാണ് മൂന്ന് മുന്നണികള്‍ക്കും അനുവദിച്ചിരിക്കുന്നത്. ജംഗ്ഷന്റെ മൂന്ന് ഭാഗങ്ങളിലായി മൂന്ന് മുന്നണികളും അണിനിരക്കും. വൈറ്റില, കാക്കനാട്, എന്‍ജിഒ ക്വാട്ടേഴ്സ്, പടമുകള്‍, ചെമ്പുമുക്ക് ജംഗ്ഷനുകളില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കും പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഫോര്‍ട്ട് പോലീസ് ഹാജരാകാന്‍ നല്‍കിയ നോട്ടീസ് തള്ളി പി […]

Read More