കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകം;എം എം മണി അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍, രമയ്ക്ക് താങ്ങായി കോണ്‍ഗ്രസ് ഉണ്ടാകും കെ.സുധാകരന്‍

കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകം;എം എം മണി അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍, രമയ്ക്ക് താങ്ങായി കോണ്‍ഗ്രസ് ഉണ്ടാകും കെ.സുധാകരന്‍

പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തന്റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിര്‍ദ്ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കൈയ്യടിക്കാനും സിപിഎമ്മില്‍ ആളുകളുണ്ട്. ഒരുപക്ഷെ സിപിഎം എന്നൊരു പാര്‍ട്ടിയില്‍ മാത്രമേ അത്തരക്കാര്‍ ഉണ്ടാവുകയുള്ളൂ. കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ […]

Read More
 പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ തിരികെ കൊണ്ടുവന്നിരുന്നു;വീണ്ടും ഐസിയുവിലേക്ക് അയക്കരുത്;പുന:സംഘടനക്കെതിരെ കെ മുരളീധരൻ

പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ തിരികെ കൊണ്ടുവന്നിരുന്നു;വീണ്ടും ഐസിയുവിലേക്ക് അയക്കരുത്;പുന:സംഘടനക്കെതിരെ കെ മുരളീധരൻ

പുനഃസംഘടനാ പട്ടികയ്‌ക്കെതിരേ തുറന്നടിച്ച് കെ. മുരളീധരന്‍. ഐ.സി.യുവിൽ ആയ പ്രസ്ഥാനത്തെ പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ നമ്മൾ തിരികെ കൊണ്ടുവന്നിരുന്നു.ഐക്യതയോടെയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാൽ സ്ഥാനമാനങ്ങൾ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും കാണുന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു.. കെ പി സി സി പുന:സംഘടനയിൽ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തിയിരുന്നു. പട്ടികയും അന്തിമമായിരുന്നു. ഇത് ഹൈക്കമാണ്ടിന് കൈമാറാനിരിക്കെയാണ് മുരളീധരൻ രംഗത്തെത്തിയത്. കെ.മുരളീധരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ നിയമസഭ,ലോക്കൽ ബോഡി […]

Read More
 രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസിന്റെ പ്രധാന യോഗത്തില്‍ പങ്കെടുക്കില്ല

രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസിന്റെ പ്രധാന യോഗത്തില്‍ പങ്കെടുക്കില്ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിനു പുറപ്പെട്ടു. യൂറോപ്പിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാര്യങ്ങള്‍ക്കായാണ് രാഹുല്‍ യൂറോപ്പിലേക്ക് പുറപ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മടങ്ങിയെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. യാത്രയെപ്പറ്റി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ പോയേക്കുമെന്ന പ്രതിസന്ധിക്കിടെയാണു രാഹുല്‍ യൂറോപ്പിലേക്കു പുറപ്പെട്ടത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ തുടങ്ങിയവ മുന്നില്‍ നില്‍ക്കവേയാണ് രാഹുലിന്റെ വിദേശപര്യടനം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനും മുന്നോടിയായി ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തിയേക്കും. അതേസമയം, […]

Read More
 പ്രതിസന്ധിയില്‍ ഗോവയിലെ കോണ്‍ഗ്രസ്; എം.എല്‍.എമാര്‍ക്ക് ബി.ജെ.പി ഓഫര്‍ 40 കോടി

പ്രതിസന്ധിയില്‍ ഗോവയിലെ കോണ്‍ഗ്രസ്; എം.എല്‍.എമാര്‍ക്ക് ബി.ജെ.പി ഓഫര്‍ 40 കോടി

ബി ജെ പിയില്‍ ചേരാന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ രംഗത്ത്. മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞത് ആറ് എം എല്‍ എമാരെങ്കിലും ബി ജെ പി ക്യാമ്പില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ പി സി സി അധ്യക്ഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബി ജെ പിക്ക് വേണ്ടി വ്യവസായികളും കല്‍ക്കരി മാഫിയയും […]

Read More
 ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല;മറ്റാരോ…കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല;മറ്റാരോ…കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

രാഹുൽഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് കണ്ടെത്തല്‍. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.ആക്രമണം നടത്തിയ എസ്എഫ്‌ഐക്കാര്‍ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് അടിച്ച് തകര്‍ത്ത ശേഷം രാഹുലിന്റെ ചിത്രവും […]

Read More
 അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയര്‍ന്നശേഷം, കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ലെന്നും കോടിയേരി

അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയര്‍ന്നശേഷം, കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ലെന്നും കോടിയേരി

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവം ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എസ്എഫ്ഐ നേതാവ് കെ.ആര്‍. അവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. അവിഷിത്ത് കുറച്ചായി ഓഫീസില്‍ […]

Read More
 വിമാനത്തിനുള്ളിലെ പ്രതിഷേധം; കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് വി.ഡി സതീശന്‍

വിമാനത്തിനുള്ളിലെ പ്രതിഷേധം; കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് വി.ഡി സതീശന്‍

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് പറഞ്ഞത് ശരിയായതിനാലാണ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതെന്നും മുദ്രാവാക്യം വിളിച്ചവര്‍ക്ക് മുഖ്യമന്ത്രിയോട് മറ്റ് വ്യക്തിവിരോധങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തില്‍ കലാപാഹ്വാനം നടത്തിയത് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് വി […]

Read More
 രാഹുല്‍ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും;പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

രാഹുല്‍ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും;പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.രാഹുൽ ഗാന്ധിക്കെതിരായ ഇ ഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും ഡൽഹി പൊലീസ് അടച്ചു. കോൺഗ്രസ് പ്രവർത്തകരെ പൊലീസ് […]

Read More
 മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം, വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തു; കോടിയേരി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം, വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തു; കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്നത് വധശ്രമമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ പി ജയരാജന്റേയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് അക്രമികള്‍ക്ക് പിണറായി വിജയനെ തൊടാന്‍ കഴിയാത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി വിമാനത്തിന് പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു കോടിയേരി മുന്‍പ് പറഞ്ഞത്. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി മുന്‍ നിലപാട് തിരുത്തിയത്. ‘വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞു ചെന്നത്. ഉയര്‍ന്ന നിരക്കില്‍ […]

Read More
 ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, കോണ്‍ഗ്രസിന്റെ ഏക വനിതാ അംഗം

ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, കോണ്‍ഗ്രസിന്റെ ഏക വനിതാ അംഗം

പിടി സോമസിന് പിന്‍ഗാമിയായി ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. സഭാസമ്മേളനം ഇല്ലാത്ത സമയമായതിനാലാണ് സ്പീക്കറുടെ ചേംബറില്‍ വച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ദൈവ നാമത്തിലാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകളില്‍ ഉമ […]

Read More