കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്; നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം; എം.വി.ജയരാജന്‍

കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്; നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം; എം.വി.ജയരാജന്‍

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിനെതിരായ കൈകൂലി ആരോപണം പൂര്‍ണമായി തള്ളാതെ സിപിഎം ജില്ലാ നേതൃത്വം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയെയോ നവീന്‍ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

Read More
 പാലക്കാട് റെയ്ഡ്: സിപിഎം പരാതിയില്‍ അന്വേഷണം ആരംഭിച്ചു; ചുമതല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക്

പാലക്കാട് റെയ്ഡ്: സിപിഎം പരാതിയില്‍ അന്വേഷണം ആരംഭിച്ചു; ചുമതല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക്

പാലക്കാട്: കൊടകര കുഴല്‍പ്പണത്തിന്റെ പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ടെന്ന സിപിഐഎമ്മിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടി. അന്വേഷണം ഇല്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റൂറല്‍ എസ്പി ആര്‍ ആനന്ദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു. ‘കൊടകര കുഴല്‍പ്പണത്തിന്റെ ഒരു പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് കെപിഎം റീജന്‍സിയില്‍ എത്തിച്ചത്. ഈ വിഷയത്തില്‍ പൊലീസ് പ്രത്യേകം കേസെടുക്കണം’ എന്നായിരുന്നു പാര്‍ട്ടിയുടെ […]

Read More
 പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകം; സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്ന് സിപിഎം

പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകം; സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്ന് സിപിഎം

പാലക്കാട്: പാലക്കാട് ഹോട്ടലിലെ പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്ന പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ പുറത്ത്, അവരെന്തെല്ലാം കള്ളക്കളി നടത്തുമെന്ന് അറിയാവുന്നയാളാണ് സരിന്‍. ഏതു തരംതാണ പണിയും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഷാഫിയും കൂട്ടരും. ഷാഫിയുടെ എല്ലാ കള്ളക്കളികളും അറിയാവുന്നതിനാലാകും സരിന്‍ അങ്ങനെ പറഞ്ഞതെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. പെട്ടിയില്‍ മണിയല്ല തുണിയാണെന്ന കള്ളപ്രചാരണമൊക്കെ കോണ്‍ഗ്രസുകാര്‍ നടത്തും. അതിന് […]

Read More
 പി പി ദിവ്യയെ കൈവിടാതെ സിപിഎം; ഉടന്‍ നടപടി വേണ്ടെന്ന് തീരുമാനം.

പി പി ദിവ്യയെ കൈവിടാതെ സിപിഎം; ഉടന്‍ നടപടി വേണ്ടെന്ന് തീരുമാനം.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ഉടന്‍ നടപടി വേണ്ടെന്ന് സിപിഎം തീരുമാനം. രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ദിവ്യയുടെ അറസ്റ്റ് ചര്‍ച്ചയായെങ്കിലും ഏതെങ്കിലും രീതിയിലുള്ള സംഘടനാപരമായ നടപടി വേണ്ട എന്നാണ് തീരുമാനിച്ചത്. നിലവില്‍ നിയമപരമായ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. നിയമനടപടികള്‍ക്കിടെ ഉടന്‍ സംഘടനാ നടപടി ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി. ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷം ജില്ലാ നേതൃയോഗം വിളിച്ച് സംസ്ഥാന സെക്രട്ടറി […]

Read More
 മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു. സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് 4 മുതല്‍ എറണാകുളം ലെനിന്‍ സെന്ററില്‍ പൊതുദര്‍ശനം ഉണ്ടാകും.

Read More
 സിപിഎം നവീന്റെ കുടുംബത്തിനൊപ്പം; കുറ്റവാളികളെ ശിക്ഷിക്കണം; എം.വി ഗോവിന്ദന്‍

സിപിഎം നവീന്റെ കുടുംബത്തിനൊപ്പം; കുറ്റവാളികളെ ശിക്ഷിക്കണം; എം.വി ഗോവിന്ദന്‍

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവീന്റെ മരണം ദൗര്‍ഭാഗ്യകരമെന്നും കുടുംബത്തിന് പിന്തുണ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ നീതിയുക്തമാകണമെന്ന് എഡിഎമ്മിന്റെ കുടുംബം ഗോവിന്ദനോട് ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ പാര്‍ട്ടി രണ്ടു തട്ടിലാണെന്നു പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പാര്‍ട്ടി ഒറ്റതട്ടിലാണെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പറഞ്ഞു. നവീന്റെ ഭാര്യയോടും മക്കളോടും സംസാരിച്ചു. […]

Read More
 ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; പരാതിയില്‍ സമഗ്ര അന്വേഷണം വേണം; സിപിഎം

ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; പരാതിയില്‍ സമഗ്ര അന്വേഷണം വേണം; സിപിഎം

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നും, അഴിമതിക്കെതിരെ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് ഉണ്ടായതെന്നും സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി. ‘കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ സിപിഎം ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. തികച്ചും […]

Read More
 പ്രകാശ് കാരാട്ട് സിപിഎം കോര്‍ഡിനേറ്റര്‍

പ്രകാശ് കാരാട്ട് സിപിഎം കോര്‍ഡിനേറ്റര്‍

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിന് ഇടക്കാല ചുമതല. പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോഓഡിനേറ്ററായി പ്രകാശ് കാരാട്ട് പ്രവര്‍ത്തിക്കും. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ചുമതല. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. മധുരയില്‍ ചേരുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് ചുമതല.

Read More
 പൂരം കലക്കിയവരെ വെള്ളപൂശാന്‍ ശ്രമം; അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ സംശയം പ്രകടിപ്പിച്ച് സിപിഐ

പൂരം കലക്കിയവരെ വെള്ളപൂശാന്‍ ശ്രമം; അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ സംശയം പ്രകടിപ്പിച്ച് സിപിഐ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വക്കുന്നെന്ന് തലക്കെട്ടില്‍ സിപിഐയുടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്‌ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തൃശൂര്‍ പൂരത്തിന്റെ ചുമതല മുഴുവന്‍ ജൂനിയറായ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് ശരിയല്ല.പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്ന കണ്ടെത്തലാണ് എഡിജിപി തന്നെ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. റവന്യു മന്ത്രിയുടെ […]

Read More
 മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ട; കൈവിടാതെ സിപിഎം

മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ട; കൈവിടാതെ സിപിഎം

തിരുവനന്തപുരം: സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എം.മുകേഷ് എംഎല്‍.എക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും എം.എല്‍.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. ആരോപണം നേരിടുന്ന എം.എല്‍.എമാര്‍ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വാദം. ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും. പ്രതിപക്ഷത്തുള്ള എം. വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ രാജി വെച്ചിട്ടില്ല. […]

Read More