നടിയെ ആക്രമിച്ച കേസ്; സാക്ഷിവിസ്താരത്തിന് സമയം നീട്ടി നൽകി കോടതി ദിലീപിന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി ക്രൈം ബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് സമയം നീട്ടി നൽകി കോടതി.പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ച് 10 ദിവസം കൂടി ഹൈക്കോടതി നീട്ടി നൽകി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം.നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാന മണിക്കൂറുകളിലേക്ക് ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി. തെളിവെടുപ്പിനായാണ് […]
Read More
