കണ്ണൂരില്‍ വിജയം ഉറപ്പിച്ച് കെ സുധാകരന്‍

കണ്ണൂരില്‍ വിജയം ഉറപ്പിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ മുന്നില്‍. 40000ന് മുകളിലാണ് സുധാകരന്റെ ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും സുധാകരന്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്. 94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ല്‍ സുധാകരന്‍ കണ്ണൂരില്‍ ജയിച്ചത്. എല്‍.ഡി.എഫിന്റെ പി.കെ ശ്രീമതിയെ ആണ് അന്ന് പരാജയപ്പെടുത്തിയത്. വിജയിച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സുധാകരന്റെ മൂന്നാമൂഴമായിരിക്കുമിത്.

Read More
 ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്കുള്ള സ്മാരകം :സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുന്നുയെന്ന് കെ സുധാകരന്‍

ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്കുള്ള സ്മാരകം :സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുന്നുയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്ക് വേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നല്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലോകത്ത് ഭീകരസംഘടനകളും താലിബാന്‍കാരുമൊക്കെ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ് എന്നത് ഭീകരപ്രവര്‍ത്തനത്തെ സിപിഎം എന്തുമാത്രം താലോലിക്കുന്നു എന്നതിനു തെളിവാണ്. 2015ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചത്. അന്ന് […]

Read More
 ഡല്‍ഹി ലോക്സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

ഡല്‍ഹി ലോക്സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, ,പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം. മേയ് 17നും 18നുമായി സംഘം ഡല്‍ഹിയിലെത്തും. ഏഴ് ലോക്സഭ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്. മലയാളികള്‍ […]

Read More
 എം എം ഹസന്‍ വിട്ടുനിന്നു; പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ് കെ. സുധാകരന്‍

എം എം ഹസന്‍ വിട്ടുനിന്നു; പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ് കെ. സുധാകരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ചശേഷമാണ് സുധാകരന്‍ ഇന്ദിരാഭവനിലെത്തിയത്. കെപിസിസി ആസ്ഥാനത്തെത്തിയ സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി. സ്ഥാനാരോഹണ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ സംബന്ധിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയത്. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് […]

Read More
 ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ; കെ സുധാകരന്‍

ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ; കെ സുധാകരന്‍

കണ്ണൂര്‍: കേരള സര്‍വകലാശാല കലേത്സവത്തില്‍ കോഴ ആരോപണം ഉയര്‍ന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി പിഎന്‍ ഷാജിയുടെ മരണത്തിനു കാരണക്കാര്‍ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെസുധാകരന്‍. എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കാത്തതിന് അവര്‍ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണമെന്ന് സുധാകരന്‍ പറഞ്ഞു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് സുധാകരന്റെ ആരോപണം. ‘ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണ്. യൂണിവേഴ്സിറ്റി […]

Read More
 ‘നോട്ടുകെട്ട് കിടക്കയില്‍ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരന്‍

‘നോട്ടുകെട്ട് കിടക്കയില്‍ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരന്‍

മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെ ചുമക്കുന്ന സിപിഐഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ക്ഷേമ പെന്‍ഷനില്‍ നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന നിങ്ങളെയോര്‍ത്ത് മലയാളികള്‍ തല കുനിക്കുന്നു. ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി വിജയനെന്നും കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിനെ അപമാനിച്ചു കൊണ്ട് പിണറായി പ്രസംഗിച്ചത്. എന്നാല്‍ ഇത്രയും ഗംഭീരമായ ഒരു […]

Read More
 എക്‌സാലോജിക്ക് അന്വേഷണവും ലാവ്‌ലിന്‍പോലെ ഫ്രീസറിലേക്കെന്ന് കെ സുധാകരന്‍ എംപി

എക്‌സാലോജിക്ക് അന്വേഷണവും ലാവ്‌ലിന്‍പോലെ ഫ്രീസറിലേക്കെന്ന് കെ സുധാകരന്‍ എംപി

ബിജെപി- സിപിഎം ബന്ധത്തിന്റെ ആഴവും കോണ്‍ഗ്രസ് വിരോധത്തിന്റെ ഉച്ചാവസ്ഥയും വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി അപ്രതീക്ഷിതമായി എത്തി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ പിണറായിയുടെ മുഖത്ത് ഭയഭക്തി ബഹുമാനങ്ങള്‍ ഓളം വെട്ടി. മോദി പിണറായിയെ ചേര്‍ത്തുപിടിച്ചത് ഏറ്റവും വിശ്വസ്തനോടെന്നപോലെയാണ്. അനധികൃത എക്‌സാലോജിക് ഇടപാടും അതിന്റെ പ്രത്യാഘാതങ്ങളും പിണറായിയെ ഓടിയെത്താനും താണുവണങ്ങാനും പ്രേരിപ്പിച്ചു. തുടര്‍ന്ന് എക്‌സാലോജിക് പണമിടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇഡിയെയും സിബിഐയെയും നിയോഗിക്കുന്നതിനു പകരം ആര്‍ഒസിയുടെ റിപ്പോര്‍ട്ട് കേന്ദ്രകോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനു വിട്ട് […]

Read More
 500 കോടിയുടെ മാമാങ്കം നവകേരള സദസ് ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടിയുള്ളത്; കെ സുധാകരന്‍ എംപി

500 കോടിയുടെ മാമാങ്കം നവകേരള സദസ് ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടിയുള്ളത്; കെ സുധാകരന്‍ എംപി

ഒരു കോടിയിലധികം രൂപയ്ക്കു വാങ്ങിയ ബെന്‍സ് ലക്ഷ്വറി കോച്ചിലെത്തി, ചങ്ങാത്ത മുതലാളിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നവകേരള സദസില്‍ പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങള്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ് മുഖ്യമന്ത്രിയുടെ നവകേരള സദസിന്റെ പേരിലുള്ള യാത്ര. അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍ ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ തയ്യാറാകാണം. ജനങ്ങളെക്കാള്‍ സ്വന്തം കുടുംബത്തോട് മാത്രമാണ് മുഖ്യമന്ത്രിക്ക് ആഭിമുഖ്യമുള്ളത്.മുഖ്യമന്ത്രി ആരുടെയും പരാതികള്‍ നേരിട്ടു സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തില്‍ വീര്‍പ്പുമുട്ടുന്ന തദ്ദേശസ്ഥാപനങ്ങളെയും സഹകരണസംഘങ്ങളെയും […]

Read More
 റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവും; കെ സുധാകരൻ

റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവും; കെ സുധാകരൻ

അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. അനുമതി നിഷേധിച്ചത് സിപിഎം ആണ്. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ പറഞ്ഞു. എന്തിനാണ് നവകേരള സദസ്സ്?. സർക്കാരിന് നാണവും മാനവും ഉണ്ടോ?. തരൂരടക്കം എല്ലാ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തരൂരിൻ്റെ ലീഗ് റാലിയിലെ പ്രസംഗത്തിലെ ഒറ്റ വാക്കിൽ തൂങ്ങുന്നത് ബുദ്ധിശൂന്യതയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Read More
 കേരളത്തിന്റെ നേട്ടങ്ങളെല്ലാം തന്റേതെന്നു വരുത്തുന്ന അല്പനാണ് പിണറായി;കെ സുധാകരന്‍

കേരളത്തിന്റെ നേട്ടങ്ങളെല്ലാം തന്റേതെന്നു വരുത്തുന്ന അല്പനാണ് പിണറായി;കെ സുധാകരന്‍

‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പ്രചാരണങ്ങളില്‍ നിന്ന് സഹമന്ത്രിമാരെ വരെ പുറത്താക്കി ‘ഞാനും പിന്നെ ഞാനും എന്റെ മുഖവും’ എന്ന പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ പോലും കഴിയാത്ത അടിമക്കൂട്ടങ്ങളാണ് ഇടതുമന്ത്രിമാരെന്നും സുധാകരന്‍ പറഞ്ഞു. പിണറായിയുടേതെന്നു പ്രചരിപ്പ 70ലധികം നേട്ടങ്ങളില്‍ ഒന്നും പോലും സ്വന്തമല്ല എന്നതാണ് വാസ്തവം. കോടികള്‍ ചെലവാക്കിയ പരസ്യങ്ങളിലൂടെ […]

Read More