മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു

കുന്ദമംഗലം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍,സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ,പോലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബി സി ഒ സുധീര്‍ സ്വാഗതം പറഞ്ഞു.

Read More
 കുന്ദമംഗലം ഏരിയ റസിഡന്‍സ് കോഡിനേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുന്ദമംഗലം ഏരിയ റസിഡന്‍സ് കോഡിനേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുന്ദമംഗലം റസിഡന്‍സ് കോഡിനേഷന്‍ ഏരിയ കമ്മറ്റി ജനറല്‍ ബോഡി യോഗും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍ സച്ചിത് ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷത വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍, പി എം മഹേന്ദ്രന്‍, , പി കൃഷ്ണകുമാര്‍, കെ സഹദേവന്‍ നായര്‍, എന്നിവര്‍ പ്രസംഗിച്ചു. കെ പി ഫൈസല്‍ സ്വാഗതവും, കെ സുലൈമാന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പി രാജന്‍ (പ്രസിഡണ്ട്) കെ രാജന്‍, കെ സരിത […]

Read More
 കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാ-സാഹിത്യ വേദി ഉദ്ഘാടനം സാഹിത്യകാരനും ബഷീര്‍ പുരസ്‌കാര ജേതാവുമായ ദേവേശന്‍ പേരൂര്‍ നിര്‍വഹിച്ചു. സമിതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. അധ്യാപകനും നാടകകൃത്തുമായ വിനോദ് പാലങ്ങാട് ഉപജില്ല കണ്‍വീനര്‍മാര്‍ക്കുള്ള ശില്പശാല നയിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജീവ് കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍,വിദ്യാരംഗം ഉപജില്ല കോഡിനേറ്റര്‍ അനുശ്രീ, എച്ച് എം ഫോറം കണ്‍വീനര്‍ യൂസഫ് സിദ്ദിഖ്, കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി ഹെഡ്മാസ്റ്റര്‍ പ്രവീണ്‍, ആരിഫ് എ , ഷാജിമോന്‍ […]

Read More
 മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കുന്ദമംഗലം: മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റംഗം ഷാഹീന്‍ നരിക്കുനി പറഞ്ഞു. മലബാര്‍ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുന്ദംമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദി റുഷ്ദയുടേത് ആത്മഹത്യയല്ല വ്യാസ്ഥാപിത കൊലപാതകമാണെന്നും, രണ്ടാം അലോട്‌മെന്റ് പൂര്‍ത്തിയായിട്ടും അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുന്ന എണ്‍പതിനായിരത്തില്‍പരം വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തിയതിനു ശേഷമേ ക്ലാസുകള്‍ ആരംഭിക്കാന്‍ പാടുള്ളൂ […]

Read More
 കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു

കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു. മഴക്കാല രോഗങ്ങള്‍ തടയുന്നതിനും മറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭാഗമായിട്ടാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നമല്‍ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവല്ലത്ത് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം ബാബുമോന്‍, സെക്രട്ടറി പി ജയശങ്കര്‍, സുനില്‍ കണ്ണോറ, സി. സോമന്‍, എന്‍ വിനോദ് തുടങ്ങിമറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ […]

Read More
 കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു; വീടിനു കേടുപാടുകള്‍ സംഭവിച്ചു

കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു; വീടിനു കേടുപാടുകള്‍ സംഭവിച്ചു

കുന്ദമംഗലം: കനത്ത മഴയില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ മതില്‍ ഇടിഞ്ഞു വീണു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. കുന്ദമംഗലം എംഎല്‍എ റോഡ് ചേരിക്കമ്മല്‍ ഉബൈദിന്റെ വീടിന് ഇതുമൂലം കേടുപാടുകള്‍ സംഭവിച്ചു. സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്കും ഇടിയുടെ ആഘാതത്തില്‍ കല്ലുകള്‍ പതിച്ചു വീടിന്റെ ചുമരിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുപകരണങ്ങളും ഭാഗികമായി നശിച്ചു. ആര്‍ക്കും ആളപായമില്ല. പോലീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു

Read More
 വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണം; പി കെ ബാപ്പു ഹാജി

വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണം; പി കെ ബാപ്പു ഹാജി

കുന്ദമംഗലം: വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി പറഞ്ഞു. ഏറെ കാലത്തെ വ്യാപാരികളുടെ ആവിശ്യമായ വ്യാപാര മന്ത്രാലയം തുടങ്ങാന്‍ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.പന്തീര്‍പാടം ഓഡിറ്റോറിയത്തില്‍ നടന്ന കുന്ദമംഗലം യൂണിറ്റ് കെ വി.വി.ഇ സ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് […]

Read More
 മര്‍ക്കസ് ഹൈസ്‌കൂളില്‍ നിന്നും വിരമിക്കുന്ന കായികാധ്യാപകന്‍ എ.കെ. മുഹമ്മദ് അഷ്റഫിന് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി

മര്‍ക്കസ് ഹൈസ്‌കൂളില്‍ നിന്നും വിരമിക്കുന്ന കായികാധ്യാപകന്‍ എ.കെ. മുഹമ്മദ് അഷ്റഫിന് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി

കുന്ദമംഗലം: കുന്ദമംഗലം സൗഹൃദവേദിയുടെ നേതൃത്വത്തില്‍ മര്‍ക്കസ് ഹൈസ്‌കൂളില്‍ നിന്നും വിരമിക്കുന്ന കായികാധ്യാപകന്‍ എ.കെ. മുഹമ്മദ് അഷ്റഫിന് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി. പി.ടി.എ. റഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷനായി. കെ.ജെ. പോള്‍,സലിം മടവൂര്‍, ഷാജി കാരന്തൂര്‍, കെ.പി. വസന്തരാജ്, ഖാലിദ് കിളിമുണ്ട, എം. ബാബുമോന്‍, സി. യൂസഫ്, രവീന്ദ്രന്‍ കുന്ദമംഗലം, പി.എന്‍. ശശിധരന്‍, സി.കെ. വിനോദ്കുമാര്‍, കൃഷ്ണകുമാര്‍, അബൂബക്കര്‍ കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.

Read More
 കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

കുന്ദമംഗലം: കാല്‍പന്തു കളിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ബ്യൂട്ടി എഫ് സി യുടെ നേതൃത്വത്തില്‍ 2 ദിവസങ്ങളിലായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ താസ,പി എഫ് സി എ തോല്‍പ്പിച്ചു.വി അനില്‍കുമാര്‍ ,അസ്ലം, കെ സജീവ് ,ജാബിര്‍ കുന്ദമംഗലം, ജാഫര്‍ ,സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് മുട്ടനാടിനെ സമ്മാനമായി നല്‍കി.

Read More
 കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും നടന്നു

കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും നടന്നു

കുന്ദമംഗലം: കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍നടന്നു. സംഘടനാ സംസ്ഥാന ഖജാന്‍ജി രാമസ്വാമി മുഖ്യ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പുഷ്‌കരാക്ഷന്‍ എ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ,ചെയര്‍മാന്‍ കെപി വസന്തരാജ് അദ്ധ്യക്ഷത വഹിച്ചു. ടി എം കുസുമകുമാരി, വിപി രാജന്‍, എസ് പ്രബോധ്കുമാര്‍, സുരേന്ദ്ര മോഹന്‍ കരുവാറ്റ , ഒടി ജയരാജന്‍ ,വി പുഷ്പലത എന്നിവര്‍ സംസാരിച്ചു.

Read More