സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ദ്ധന ഒഴിവാക്കിയേ തീരൂ,പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ദ്ധന ഒഴിവാക്കിയേ തീരൂ,പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പനനികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുള്ള മറുപടിയായാണ് ഈ കാര്യം പറഞ്ഞത് .2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ 4 തവണ നികുതിയിൽ കുറവു വരുത്തിയത്. കേന്ദ്രം വരുത്തുന്ന വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന […]

Read More
 ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ആത്മനിര്‍ഭര്‍ ഭാരതിന് വഴികാട്ടി,മലയാളത്തില്‍ പ്രസംഗിച്ച് മോദി

‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ആത്മനിര്‍ഭര്‍ ഭാരതിന് വഴികാട്ടി,മലയാളത്തില്‍ പ്രസംഗിച്ച് മോദി

ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി.ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി. തർക്കത്തിലൂടെയും വിവാദത്തിലൂടെയും സമൂഹത്തിൽ ഒരു മാറ്റവും വരുത്താനാകില്ലെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു. അന്നത്തെ കാലഘട്ടവും ഓര്‍ക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനികതയെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും […]

Read More
 25 വര്‍ഷത്തിനകം ജമ്മു കശ്മീരിന്റെ മുഖച്ഛായ മാറും; 20,000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

25 വര്‍ഷത്തിനകം ജമ്മു കശ്മീരിന്റെ മുഖച്ഛായ മാറും; 20,000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ജമ്മുകശ്മീരിൽ 20,000 കോടിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും മോദി വ്യക്തമാക്കി. ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവിൽ എത്തിയത്. ജമ്മുവിൽ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 370-ാം അനുച്ഛേദം എടുത്തുകളഞ്ഞ് സംസ്ഥാനം വിഭജിച്ച ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്.

Read More
 ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് മോദി സ്വീകരണത്തിന് നന്ദി പറഞ്ഞ് ബോറിസ് ജോണ്‍സണ്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് മോദി സ്വീകരണത്തിന് നന്ദി പറഞ്ഞ് ബോറിസ് ജോണ്‍സണ്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരകരാർ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കാലാവസ്ഥാ രംഗത്തെ ഇന്ത്യ-ബ്രിട്ടൻ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. തനിക്ക് ലഭിച്ച സ്വീകരണത്തിന് ബോറിസ് നന്ദി പറയുകയും ചെയ്തു. ഇരു രാജ്യങ്ങളും […]

Read More
 മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ ജനിച്ചവർ;ഭാഗ്യരാജ്

മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ ജനിച്ചവർ;ഭാഗ്യരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ ജനിച്ചവരാണെന്ന് തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്.വായും ചെവിയും വളര്‍ച്ചയെത്താതെ മൂന്നാം മാസത്തില്‍ ജനിച്ചവരാണ് മോദിയെ വിമര്‍ശിക്കുന്നവരെന്ന് പറഞ്ഞ ഭാഗ്യരാജ് താന്‍ ഭിന്നശേഷിക്കാരെയല്ല ഉദ്ദേശിച്ചതെന്നും അങ്ങനെ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമാപണം നടത്തുന്നെന്നും പിന്നീട് അറിയിച്ചു.നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് ഭാഗ്യരാജിന്റെപ്രസ്താവന .ചടങ്ങില്‍ ഉടനീളം നരേന്ദ്ര മോദിയെ ഭാഗ്യരാജ് ഏറെ പുകഴ്ത്തി സംസാരിച്ചു. മോദിയെ പോലെ ഊര്‍ജസ്വലനായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്നും മോദിയുടെ വിദേശയാത്രകളെ പലരും […]

Read More
 മാപ്പുപറയില്ല;അംബേദ്കര്‍-മോദി താരതമ്യത്തിൽ നിലപാടിലുറച്ച് ഇളയരാജ

മാപ്പുപറയില്ല;അംബേദ്കര്‍-മോദി താരതമ്യത്തിൽ നിലപാടിലുറച്ച് ഇളയരാജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ​​ബി.ആർ. അംബേദ്കറും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയ സംഭവത്തിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് സംഗീത സംവിധായകന്‍ ഇളജരാജ. ഈ വിഷയത്തിൽ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരൻ ഗംഗൈ അമരൻ വഴി അറിയിച്ചു.ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ അവതാരികയിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തത്. ഇത് വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു.എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. സത്യം ഒരിക്കലും പറയാന്‍ മടിക്കുകയില്ല. […]

Read More
 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഗുജറാത്തിൽ;അനാച്ഛാദനം പ്രധാനമന്ത്രി

108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഗുജറാത്തിൽ;അനാച്ഛാദനം പ്രധാനമന്ത്രി

ഗുജറാത്തിൽ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയായായത്. ഹനുമാൻ തന്റെ ഭക്തി, സേവനം എന്നിവയിലൂടെ എല്ലാവരെയും കോർത്തിണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഹനുമാൻജി ചാര്‍ ധാം പദ്ധതി പ്രകാരം രാജ്യത്തുടനീളം നിര്‍മ്മിച്ച നാല് പ്രതിമകളിൽ അതിൽ രണ്ടാമത്തേതാണ് ഗുജറാത്തിലെ മൊർബിയിൽ അനാച്ഛാദനം ചെയ്തത്. ആദ്യത്തേത് ഷിംലയിൽ ആയിരുന്നു. രാമേശ്വരത്താണ് മൂന്നാമത്തെ പ്രതിമ നിര്‍മ്മിക്കുന്നത്. പ്രതിമയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹനുമാൻ വിശ്വാസികളായ ജനങ്ങൾ […]

Read More
 അന്ന് വിലക്കയറ്റത്തിനെതിരെ മോദി; പഴയ വിഡിയോ കുത്തിപ്പൊക്കി തരൂർ

അന്ന് വിലക്കയറ്റത്തിനെതിരെ മോദി; പഴയ വിഡിയോ കുത്തിപ്പൊക്കി തരൂർ

രാജ്യത്ത് ഇന്ധന വില വർദ്ധിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പഴയ വീഡിയോയുമായി കോൺഗ്രസ് എം പി ശശി തരൂർ. 2013ൽ മുൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവർ എങ്ങനെ ജീവിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി വിഡിയോയിൽ ചോദിക്കുന്നത്.വോട്ട് ചെയ്യുമ്പോൾ പാചക വാതകത്തിന്റെ അടക്കം വില ഓർമ്മിക്കണമെന്ന് നരേന്ദ്ര മോദി പ്രസംഗത്തിൽ പറയുന്നുണ്ട്. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി പ്രസംഗം നടത്തിയത്. മൻമോഹൻ സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി. ഇതിൽ കൂടുതൽ ഒന്നും […]

Read More
 പ്രധാന മന്ത്രിക്കെതിരെ ആരോപണം; ആദിവാസി യുവാവിന് ക്രൂര മർദനം

പ്രധാന മന്ത്രിക്കെതിരെ ആരോപണം; ആദിവാസി യുവാവിന് ക്രൂര മർദനം

മധ്യപ്രദേശിൽ പ്രധാന മന്ത്രിയെ വിമർശിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിന് പഞ്ചായത്ത് ജീവനക്കാരുടെയും പോലീസ് കോൺസ്റ്റബിളിന്റെയും ക്രൂര മർദനം. അടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു. ധിമർഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രധാന മന്ത്രി ആവാസ് യോജനയിലും ശുചി മുറി നിർമാണത്തിലും ക്രമക്കേടുണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിൽ പ്രകോപിതരായ പഞ്ചായത്ത് ജീവനക്കാരും കോൺസ്റ്റബിളും യുവാവിനെ വളഞ്ഞിട്ട് മർദിച്ചു. പഞ്ചായത്ത് സെക്രട്ടറി കുഞ്ച് ബിഹാരി അസിസ്റ്റന്റ് സെക്രട്ടറി അമ്രേഷ് റായി എന്നിവരാണ് മർദനത്തിന് തുടക്കമിട്ടത്. […]

Read More
 മാതാപിതാക്കള്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്;പരീക്ഷ ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

മാതാപിതാക്കള്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്;പരീക്ഷ ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

പരീക്ഷ ഉത്സവമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിദ്യാര്‍ഥികളുമായി പരീക്ഷ പേ ചര്‍ച്ചയില്‍ ആശയവിനിമയം നടത്തുകയായിരുന്നു മോദി. , നിങ്ങൾ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷയിൽ ആശങ്ക വിദ്യാർത്ഥികൾക്കല്ല മാതാപിതാക്കൾക്കാണ് എന്നും അദ്ദേഹം പറഞ്ഞു. സിലബസില്‍ എന്തെങ്കിലും കവര്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് നഷ്ടമായിരിക്കാം, പക്ഷേ നിങ്ങള്‍ കവര്‍ ചെയ്തതില്‍ വിശ്വാസം നിലനിര്‍ത്തുക. ഇത് സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സഹായിക്കും.പരിഭ്രാന്തി വളരാന്‍ അനുവദിക്കരുത്, അമിതമായി ചിന്തിക്കരുത്. അത് നിങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുകയേയുള്ളൂ, നമുക്ക് ഓണ്‍ലൈനില്‍ അറിവ് […]

Read More